Thursday 21 October 2010

വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം

കുഞ്ഞാടുകളേ, വിശ്വാസം അതാണല്ലോ എല്ലാം. നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് മറക്കരുത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചരക്കുകളുടെ സ്പ്പ്‌ളൈ ലൈന്‍ മാക്സിമം ക്ലീയറാക്കി നിലനിര്‍ത്താന്‍ നിങ്ങളുടെ ഓരോ വോട്ടും വിശ്വാസികള്‍ക്ക്. അവിശ്വാസി കുശ്മാണ്ഠങ്ങളെ ഒറ്റപ്പെടുത്തുക. അമിതോപയോഗം മൂലം കുഞ്ഞാടുകളുടെ ചിന്താശേഷിക്ക് തേയ്മാനം സം‌ഭവിക്കുന്നതില്‍ ഞങ്ങള്‍ അതീവ ഉല്‍‌ക്കണ്ഠാകുലരാണ്. അതുകൊണ്ട് ജനാധിപത്യം എങ്ങനെയായിരിക്കണം രാഷ്ട്രീയക്കാര്‍ എങ്ങനെ ഭരിക്കണം തുടങ്ങിയ ഭാരിച്ച കാര്യങ്ങളൊക്കെ ഞങ്ങള്‍ തീരുമാനമെടുത്ത് കുഞ്ഞാടുകളെ അറിയിക്കും. ശവമടക്ക് പള്ളിപ്പറമ്പില്‍ വേണമെന്ന് ആഗ്രഹമുള്ള സകല കൂതറകളും റാന്‍ മൂളിക്കൊള്ളണം. നയവ്യക്തതക്കായി‍ ഒരു സാമ്പിള്‍ സ്ഥനാര്‍‌ത്ഥിപ്പട്ടിക താഴെ കൊടുക്കുന്നു.‍ കശ്മലന്മാര്‍ അവിശ്വാസിയാണോ വിശ്വാസിയാണോ എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു (അവിശ്വാസി) vs നാഥുറാം വിനായക് ഗോഡ്സെ (വിശ്വാസി)

പെരിയാര്‍ ഇ വി രാമസ്വാമി (അവി) vs ബാല്‍‌താക്കറേ (വി)

വി എസ് അച്ചുതാനന്ദന്‍ (അവി) vs നരേന്ദ്രമോഡി (വി)

ഭഗത് സിംഗ്(അവി) vs തടിയന്‍റവിട നസീര്‍ (വി)

ക്യാപ്റ്റന്‍ ലക്ഷ്മി (അവി) vs സന്തോഷ് മാധവന്‍ (വി)

അമര്‍ത്യ സെന്‍ (അവി) vs സ്വാമി നിത്യാനന്ദ (വി)

തസ്ലിമ നസ്രീന്‍ (അവി) vs അജ്മല്‍ അമീര്‍ കസബ് (വി)

ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ (അവി) vs ഒസാമ ബിന്‍ ലാദന്‍ (വി)

സഹോദരന്‍ അയ്യപ്പന്‍ (അവി) vs ഫാദര്‍ ജോസ് പുതൃക്കയില്‍ (വി)

സ്റ്റീഫന്‍ ഹാവ്‌ക്കിങ് (അവി) vs തോമസ് കോട്ടൂര്‍ (വി)

അരുന്ധതി റോയ് (അവി) vs സിസ്റ്റര്‍ സെഫി (വി)



മേല്‍ക്കൊടുത്ത മാതൃകയില്‍ ഹോം‌വര്‍ക്ക് ചെയ്തു പരിശീലിച്ച് കുഞ്ഞാടുകള്‍ എല്ലാ വിശ്വാസി മഹാരഥന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആക്രോശിക്കുകയും വെന്തിങ്ങ കൊന്ത കുരിശ് ചെസ്റ്റിലെയും തൈസിലെയും കട്ടിങ്ങ്‌സ് എന്നിവ കാട്ടി വിരട്ടുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഇടയന്മാര്‍.
വിശ്വാസം അതാണു മക്കളേ എല്ലാം..

36 comments:

ബിനോയ്//HariNav 21 October 2010 at 10:08  

വിശ്വാസം അതാണു മക്കളേ എല്ലാം..

Sulfikar 21 October 2010 at 11:01  

:):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):)

Baiju Elikkattoor 21 October 2010 at 11:19  

ഇത് അല്പം കടന്ന കൈ ആയി പോയി..! വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റം‍ ...!!
:)

Nasiyansan 21 October 2010 at 11:23  

ഇടയലേഖനം വായിക്കാതെയാണ് പോസ്റ്റു ഇട്ടതെന്നാണ് മനസ്സിലാക്കുന്നത് ..അതുകൊണ്ട് സമയം കിട്ടിയാല്‍ ഒന്ന് വായിച്ചു നോക്കുക ...

http://www.kcbcsite.com/kcbc_pastoral_letters/KCBC_Electoral_Appeal.pdf

ഇടയലേഖനത്തില്‍ വളരെ വ്യക്തവും സ്പഷ്ട്ടവുമായി ഇങ്ങനെ പറയുന്നു

"വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല. സമാധാനവും വികസനവും ആഗ്രഹിക്കുന്നവര്‍ ഈ തിന്മകള്‍ക്കെതിരേ അണിചേരണം "..

ഇടയലേഖനം മുഴുവന്‍ കേട്ടവര്‍ക്കറിയാം അത് എന്താണ് ഉദ്ധേശിക്കുന്നതെന്ന് ...

കേരളത്തിലെ സഭയുടെ ഇടയലേഖനം വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ പ്രത്യയ ശാസ്ത്രവും അടവ് നയവും ആയി എടുത്തിട്ടുള്ള ചില കക്ഷി കള്‍ക്ക് എതിരായതിനാല്‍ അത് കക്ഷി രാഷ്ട്രീയം ഇടപെടല്‍ ആയി ആ കക്ഷികളുടെ അനുയായികള്‍ക്കും നേതാക്കന്മാര്‍ക്കും തോന്നാം .

ബിനോയ്//HariNav 21 October 2010 at 12:02  

Nasiyansan എന്ന സുഹൃത്തേ,

"..വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും.."

കൊള്ളാം. നിരിശ്വരവാദത്തിന്‍റെ അധമത്വം സ്ഥാപിക്കാന്‍ അപ്പുറവും ഇപ്പുറവും നിരത്തിയിരിക്കുന്ന സാധനങ്ങള്‍ കൊള്ളാം. അവിശ്വാസികളായി ജീവിക്കുകയും സ്വന്തം കര്‍മ്മപഥങ്ങളില്‍ മഹത്തായ സം‌ഭാവനകള്‍ ലോകത്തിന് നല്‍കുകയും ചെയ്ത ചില വ്യക്തിത്വങ്ങളുടെ പേരാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അവരുടെയൊന്നും സേവനങ്ങള്‍ക്ക് "അവിശ്വാസം" ഒരു തടസ്സമായിരുന്നില്ല. മറിച്ച് അതവര്‍ക്ക് ഊര്‍ജ്ജം പകരുകയാണ് ചെയ്തിട്ടുള്ളത്. അവിശ്വാസികളായ കോടിക്കണക്കിനാളുകള്‍ ഈ ലോകത്ത് സമാധാനപരമായി ജീവിച്ച് മരിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ വിശ്വാസക്കണക്കുകള്‍ ഈയുള്ളവന്‍ പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ലല്ലോ. Global peace indexല്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ വിശ്വാസി-അവിശ്വാസി അനുപാതം ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. അവിടങ്ങളില്‍ പോയി കള്ളന്മാര്‍ക്കും അക്രമികള്‍ക്കുമൊപ്പം അവിശ്വാസിയുടെ പേര്‍ ചേര്‍ത്തെഴുതിയാല്‍ അച്ചന്മാര്‍ അഴിയെണ്ണും. "ചതി, പിടിച്ചുപറി, കത്തിക്കുത്ത്, ബലാല്‍‌സംഗം, പൗരോഹിത്യം.." ഇങ്ങനെയെഴുതിയാല്‍ അച്ചന്മാര്‍ക്ക് സുഖിക്കുമോ?

രഞ്ജിത് വിശ്വം I ranji 21 October 2010 at 12:16  

"ചതി, പിടിച്ചുപറി, കത്തിക്കുത്ത്, ബലാല്‍‌സംഗം, പൗരോഹിത്യം.." ഇങ്ങനെയെഴുതിയാല്‍ അച്ചന്മാര്‍ക്ക് സുഖിക്കുമോ?
ഹ ഹ ഹ എന്റെ ബിനോയിയേ.. പോസ്റ്റും കൊള്ളാം ദോ മുകളില്‍ പറഞ്ഞ സംഭവവും കൊള്ളാം.. കിടില്സ്

cloth merchant 21 October 2010 at 12:22  

സൂപ്പെര്‍ പോസ്റ്റും സൂപ്പെര്‍ മറുപടിയും -കലക്കി ബിനോയ്.

Nasiyansan 21 October 2010 at 12:44  

ഒരു ക്രൈസ്തവ സഭയിലെ അവരുടെ ഉത്തരവാദപ്പെട്ടവര്‍ അവരുടെ വിശ്വാസികളായ അനുയായികള്‍ക്ക് വേണ്ടി എഴുതിയതാണ് പ്രസ്തുത ഇടയലേഖനം ...വിശ്വാസികളെ സംബന്ധിച്ച് വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം തുടങ്ങിയവയുടെ കൂടെ തന്നെയാണ് "നിരീശ്വരവാദ"ത്തിന്റെയും സ്ഥാനം ...വിശ്വാസി സമൂഹത്തിന്റെ വെളിയില്‍ നിന്ന് നോക്കിയാല്‍ ഇതൊക്കെ തേനും ചക്കരയുമായിട്ടൊക്കെ തോന്നാം ..അതിവിടെപ്രശ്നമല്ല ...


തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കെ.സി.ബി.സി. നല്‌കുന്ന ആഹ്വാനമാണത് അല്ലാതെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്കുള്ളതല്ല ...

മുകളില്‍ പെരെഴുതിയിരിക്കുന്ന 22 പേരും വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല എന്നറിയാമല്ലോ ...മല്‍സരിക്കുന്നവരുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളാണത് ...പ്രാക്ടിക്കല്‍ അപ്രൊച് ....അതിനെ സാങ്കല്‍പ്പിക കഥകളുമായി കൂട്ടിക്കുഴക്കെണ്ടാതില്ല ...

ബിനോയ്//HariNav 21 October 2010 at 13:07  

"..ഒരു ക്രൈസ്തവ സഭയിലെ അവരുടെ ഉത്തരവാദപ്പെട്ടവര്‍ അവരുടെ വിശ്വാസികളായ അനുയായികള്‍ക്ക് വേണ്ടി എഴുതിയതാണ് പ്രസ്തുത ഇടയലേഖനം.."

തെരഞ്ഞെടുപ്പ്, പള്ളിക്കമ്മറ്റിയിലേക്കായിരുന്നെങ്കില്‍ മുഷിയില്ലായിരുന്നു സുഹൃത്തേ. ഇത് ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും അവിശ്വാസിയുമൊക്കെ ഇടകലര്‍ന്ന് ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന്‍റെ തെര‍ഞ്ഞെടുപ്പ് പ്രക്രീയയാണ്. അവിടെ മതസ്ഥാപങ്ങള്‍ നടത്തുന്ന ഇത്തരം ഇടപെടലുകള്‍ ആശാസ്യമല്ല എന്ന ഉറച്ച അഭിപ്രായമാണ് ഈയുള്ളവനേപ്പോലുള്ളവര്‍ പ്രകടിപ്പിക്കുന്നത്. അവിശ്വാസിക്ക് വോട്ട് ചെയ്യരുത് എന്ന് പറയുന്നതിന്‍റെ അടുത്ത ഘട്ടം അന്യമതക്കാരന് വോട്ട് വേണ്ട എന്ന് പറയുന്നതാണ്. ഇതൊരു സാങ്കല്പ്പിക് ഭീതിയാണ് എന്ന് പറയരുത്. വിശ്വാസികളുടെ മക്കളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണം എന്നു പറയാന്‍ സങ്കോചമില്ലാത്തവരാണ് വിഷയത്തിലുള്ളത്.

വാദപ്രതിവാദത്തിനുള്ള സമയം കമ്മിയാണ്. വായനക്ക് നന്ദി.

kARNOr(കാര്‍ന്നോര്) 21 October 2010 at 13:12  

സുഹ്രുത്തേ ..

താങ്കളുടെ വിശകലനം എന്റെ അഭിപ്രായത്തില്‍ അപക്വമാണ്.

1,താങ്കള്‍ പറയുന്ന ഒരു ജോഡിയും ഒരു മത്സരത്തിലും നേര്‍ക്കുനേരേ പൊരുതുന്നവരല്ല.
2,ഒരു വോട്ടു ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?
- വിദ്യാഭ്യാസത്തിലും ലോകവിവരത്തിലും പുരോഗമനചിന്തയിലും ദിശാബോധത്തിലും വിനയത്തിലും ഭാഷയിലും വാക്കിലും പ്രവര്‍ത്തിയിലും, കൂടെ വിശ്വാസത്തിലും ഒരോ സ്ഥാനാര്‍ത്ഥിയേയും തൂക്കിനോക്കിയിട്ടേ വിലയേറിയ സമ്മതിദാനാവകാശം ഉപയോഗിക്കാവൂ..
അത് വിലയേറിയതാണെന്ന ബോധം കൊടുക്കുന്നവനുണ്ടാവണം.
അന്നേ അര്‍ഹതയുള്ളവര്‍ തലപ്പത്തെത്തൂ...
മദ്യം ദേശീയ പാനീയമാക്കാം കൈ പൊക്കുന്നവനും ലോകം/താങ്കള്‍ ആദരിക്കുന്നവരെ തരം താണ ഭാഷയില്‍ സംബോധന ചെയ്യുന്നവരെയും ഒക്കേ പാര്‍ട്ടി വിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ പുറത്തു നിര്‍ത്താന്‍ കഴിഞ്ഞാലേ നമ്മുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുള്ളവര്‍ക്ക് നീതിപൂര്‍വ്വമാകൂ..
അതു പള്ളി പറഞ്ഞാലും പാര്‍ട്ടി പറഞ്ഞാലും അങ്ങനെയേ ആകാവൂ..
എന്റെ അഭിപ്രായമാണേ ... വിമര്‍ശനത്തില്‍ അസഹിഷ്ണുതയുണ്ടെങ്കില്‍ വെട്ടിക്കളഞ്ഞേക്കൂ ..

desertfox 21 October 2010 at 13:24  

"ചതി, പിടിച്ചുപറി, കത്തിക്കുത്ത്, ബലാല്‍‌സംഗം, പൗരോഹിത്യം.."
ഇതു ഞാന്‍ ഫ്രെയിം ചെയ്തു വയ്ക്കും...

അന്യന്‍ വിയര്‍ക്കുന്ന അപ്പവും തിന്നു ജീവിക്കുന്നവര്‍ക്ക് എന്തു വിടുവായത്തവും പറയാം, ഉളുപ്പ് ലവലേശം തോന്നേണ്ടതില്ല.

Nasiyansan 21 October 2010 at 13:24  

ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും അവിശ്വാസിയുമൊക്കെ ഇടകലര്‍ന്ന് ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന്‍റെ തെര‍ഞ്ഞെടുപ്പ് പ്രക്രീയയാണ് എന്നാ നല്ല ബോധ്യത്തില്‍ തന്നെയാണ് പ്രസ്തുത ലേഖനം എഴുതിയിരിക്കുന്നത് സംശയതിനിടയില്ലാത്തവിധം അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും .. അത് കൊണ്ടാണ് വളരെ വ്യക്തമായി വര്‍ഗീയത, വര്‍ഗവിദ്വേഷം തുടങ്ങിയവക്കെതിരെയുള്ള ആഹ്വാനങ്ങള്‍ ...

ഇടയലേഖനത്തില്‍ ഇപ്രകാരം വായിക്കാം ...

"എല്ലാ പാര്‍ട്ടികളും വെറും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ്‌ ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്‌. കേവലകക്ഷിരാഷ്‌ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്‌ഠാനത്തിനും ജനാധിപത്യ - സനാതനമൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദത്തിനുമെതിരായ പ്രത്യയശാസ്‌ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. അത്തരം തിരഞ്ഞെടുപ്പിന്‌ ഉത്തമരായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതുവഴി സിദ്ധിക്കേണ്ട ഫലമുണ്ടാകുകയില്ല."

Unknown 21 October 2010 at 13:26  

ഇതിലിപ്പോ എന്താ ഇത്ര സംശയം? ഒരു (വി)ശ്വാസി (വി)വേകികള്‍ക്കും (വി)ശുദ്ധര്‍ക്കുമല്ലാതെ മറ്റാര്‍ക്ക് വോട്ടുചെയ്യാന്‍?

തനിക്ക് സകലമനുഷ്യരോടുമുള്ള ആത്മാര്‍ത്ഥസ്നേഹം മനസ്സിലാക്കിക്കൊടുക്കാന്‍ ദൈവംതന്നെ എത്രയോ ക്രൂരമായ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ടവരാണ് വലതുവശത്ത് നില്‍ക്കുന്ന (വി.) മനുഷ്യസ്നേഹികള്‍ . എല്ലാ ദൈവികപരൂക്ഷയും കോപ്പിയടിക്കാതെ ജയിച്ച സത്യസന്ധര്‍ . ദിവസേനയുള്ള വാര്‍ത്തകളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനുമൊപ്പം പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നവര്‍ . ഇത്തിരി ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരേയും, (മ)ഞ്ഞപ്പത്രങ്ങള്‍ വഴിയാണെങ്കിലും നാലാള്‍ അറിയുന്നവരേയുമാണ് ഒരു ജനാധിപത്യത്തില്‍ മനുഷ്യര്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാലേ കാര്യങ്ങള്‍ക്ക് ഒരു രസം വരൂ. പ്രകൃതിദത്തമായിത്തന്നെ ചിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികളെന്ന് നമ്മള്‍ മറക്കരുത്.

ഇടതുവശത്തുള്ള (അവി)യലുകള്‍ ആരൊക്കെയാ? കേട്ടിട്ടുപോലുമില്ല.

Anonymous 21 October 2010 at 13:33  

നന്നായി, അഭിനന്ദനങ്ങള്‍

വിജി പിണറായി 21 October 2010 at 13:42  

"വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല."

വര്‍ഗീയത, വിദ്വേഷം ഇവയുടെയൊക്കെ കാര്യം ശരി, പക്ഷേ ‘നിരീശ്വരവാദം’ എങ്ങനെയാണാവോ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകര’മാകുന്നത്? ഏതെങ്കിലും നിരീശ്വരവാദി തന്റെ വിശ്വാസമില്ലായ്മയുടെ പേരില്‍ എന്തെങ്കിലും അക്രമം കാണിച്ചതായി കേട്ടിട്ടുണ്ടോ? (ഈശ്വരന്റെ, മതത്തിന്റെ, വിശ്വാസത്തിന്റെ ഒക്കെ പേരില്‍ അക്രമങ്ങള്‍ നടത്തിയവര്‍ എത്ര വേണമെങ്കിലുമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?)

പിന്നെ, മുകളില്‍ പേരെഴുതിയിരിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്ന കാര്യം. പ്രസ്തുത പേരുകള്‍ ആ വ്യക്തികളെയല്ല, അവര്‍ വ്യക്തി - പൊതുജീവിതത്തില്‍ പിന്തുടരുന്ന രീതികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ടാണോ ‘അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല’ എന്ന കാര്യം ഒരു പ്രധാന ‘പോയിന്റ്’ ആയി ഉന്നയിക്കുന്നത്?

‘...നമ്മള്‍ നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?’

ഒരു ‘ഭേദഗതി’ ഉണ്ട്. എന്തു കാര്യത്തിനാണോ തെരഞ്ഞെടുക്കുന്നത്, ആ കാര്യം ശരിയായ വിധത്തില്‍ നിര്‍വഹിക്കാനുള്ള കഴിവില്‍ ഒരുപടിയെങ്കിലും മുന്‍പില്‍ നില്‍ക്കുന്നു എന്നാണ് ഉറപ്പാക്കേണ്ടത്, അല്ലാതെ അയാള്‍ വിശ്വാസിയാണോ അല്ലയോ എന്നുള്ളതല്ല. (വിശ്വാസത്തില്‍ അധിഷ്ഠിതമായ എന്തെങ്കിലും കാര്യത്തിനു - ബിനോയ് പറഞ്ഞതു പോലെ പള്ളിക്കമ്മിറ്റിയിലേക്കോ മറ്റോ - വേണ്ടിയാണ് തെരഞ്ഞെടുപ്പ് എങ്കില്‍ കാര്യം വേറെ.)

വിജി പിണറായി 21 October 2010 at 13:43  
This comment has been removed by the author.
വിജി പിണറായി 21 October 2010 at 13:44  
This comment has been removed by the author.
വിജി പിണറായി 21 October 2010 at 13:44  
This comment has been removed by the author.
വിജി പിണറായി 21 October 2010 at 13:45  
This comment has been removed by the author.
Nasiyansan 21 October 2010 at 13:56  

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കെ.സി.ബി.സി. നല്‌കുന്ന ആഹ്വാനമാന് പ്രസ്തുത ഇടയലേഖനം ..അതനുസരിച്ച് താങ്കളുടെ ലിസ്റിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിശോദിക്കാം ...

1. ജവഹര്‍ലാല്‍ നെഹ്റു, നാഥുറാം വിനായക് ഗോഡ്സെ , പെരിയാര്‍ ഇ വി രാമസ്വാമി,ഭഗത് സിംഗ്,ക്യാപ്റ്റന്‍ ലക്ഷ്മ,ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ,സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ ജീവിചിരിക്കുന്നവരല്ല ...മരിച്ചുപോയവര്‍r മത്സരിക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലില്ല

2. ഫാദര്‍ ജോസ് പുതൃക്കയില്‍ , തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവരുടെ സഭാ നിയമം അനുവദിക്കുന്നില്ല ..അവര്‍ പിണറായി വിജയനെപ്പോലെ തന്നെ കുറ്റാരോപിതര്‍ മാത്രമാണ് എന്നും ഓര്‍മിപ്പിക്കുന്നു ...

3.ഒസാമ ബിന്‍ ലാദന്‍ ,ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ,സ്റ്റീഫന്‍ ഹാവ്‌ക്കിങ്,അജ്മല്‍ അമീര്‍ കസബ് ,തസ്ലിമ നസ്രീന്‍ തുടങ്ങിയവര്‍ ക്ക് നമ്മുടെ നാട്ടില്‍ മത്സരിക്കാനേ കഴിയില്ല ...

4. അജ്മല്‍ അമീര്‍ കസബ്,ഒസാമ ബിന്‍ ലാദന്‍, തടിയന്‍റവിട നസീര്‍, സന്തോഷ് മാധവന്‍ തുടങ്ങിയ കുറ്റവാളികള്‍ക്ക് വോട്ടു ചെയ്യാനുള്ള ഒരു നിര്‍ദേശവും ഇടയലേഖനതിലില്ല ....ഇടയലേഖനം കേവലം ഒന്നോ രണ്ടോ വാക്കുകളല്ല ...കേവലം വിശ്വാസത്തെക്കുരിച്ചു മാത്രം പ്രതിപാതിക്കുന്ന ഒരു തിട്ടൂരവുമല്ലത് ...

5. ബാല്‍‌താക്കറേ , നരേന്ദ്രമോഡി, അമര്‍ത്യ സെന്‍, സ്വാമി നിത്യാനന്ദ തുടങ്ങിയവര്‍ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിപ്പില്‍ മത്സരിക്കാന്‍ കഴിയില്ല ...
ബാല്‍‌താക്കറേ , നരേന്ദ്രമോഡി തുടനിയവര്‍ക്ക് വോട്ടു ചെയ്യണോ വേണ്ടയോ എന്ന് കേരളത്തിലെ കത്തോലിക്കര്‍ക്കറിയാം ..

6. വി എസ് അച്ചുതാനന്ദണ് മുഖ്യമാത്രി കസേരയെക്കാലും വലുതാണ്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേ കസേര എന്ന് തോന്നുന്നില്ല ..അതുകൊണ്ട് അദ്ദേഹം മല്‍സരിക്കും എന്നാ പ്രശ്നവും വരുന്നില്ല ...

പരയാനുദ്ധെശിക്കുന്നതിതാണ് കെ.സി.ബി.സി. ഇടയലേഖനം സാങ്കല്‍പ്പികമായ ഒരു ലോകത്തെ നോക്കികാണുന്ന കേവലം ഒരു കോമഡി ചിത്രമല്ല ....മനുഷ്യജീവന്റെ മഹത്ത്വം, സ്വാതന്ത്ര്യം, കുടുംബത്തെ സംബന്ധിക്കുന്ന സത്യം, അതിന്റെ നന്മ, പൊതുനന്മയ്‌ക്കായുള്ള പരിശ്രമം, ആവശ്യത്തിലിരിക്കുന്നവരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവ സമൂഹത്തില്‍ പരിപോഷിപ്പിക്കാനും കൂടി ഉദ്ദേശിച്ചുള്ള പരിശ്രമാമാണ് ...അതില്‍ ഏതെങ്കിലും വിഭാഗത്തിനു അസ്വസ്തതയുന്ടെങ്കില്‍ അതിനു കാരണം അവര്‍ തന്നെയാണ് പരിശോടിക്കേണ്ടത് ...മുഖം നന്നകാത്തതിനു കണ്ണാടി തള്ളിപ്പോട്ടിച്ചിട്ടു കാര്യമില്ല ...

Biju 21 October 2010 at 14:30  

Very good post and reply to Nasiyansan. Karthave ivar cheyyunnathu enthennu ivar ariyunnilla.

പാവപ്പെട്ടവൻ 21 October 2010 at 15:17  

മാഷേ സൂപ്പര്‍ പോസ്റ്റ്‌ കൊള്ളിടത്ത് തന്നെകൊളളും ... വിശ്വാസികള്‍ക്ക് അവരുടെ ജനാധിപത്യപരമായ അവകാശം രേഖപ്പെടുത്തുന്നതിന് സഭയുടെ ,മത അദ്ധ്യക്ഷന്‍ മാരുടെ നിര്‍ദ്ദേശപ്രകാരം ആകണം എന്ന് പറയുന്നത് അങ്ങേയറ്റത്തെ ഭരണഘടനാലങ്കനമാണ് . ജീവിക്കുന്ന രാജ്യത്തിലെ നിയമവ്യവസ്ഥ അറിയാനും അംഗികരിക്കാനും ശ്രദ്ധയോടെ പാലിക്കാനും പഠിപ്പിക്കാത്ത സ്ഥാപനങ്ങള്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്യുന്നത് . വേട്ടു വ്യക്തിഎന്നനിലയിലെ ഓരോരുത്തരുടെയും ജനാധിപത്യപരമായ ഭരണത്തിനുള്ള ഒരു കയ്യൊപ്പാണ് .

ഷൈജൻ കാക്കര 21 October 2010 at 16:21  

സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന്‌ ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത്‌ മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക്‌ ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...

ഷൈജൻ കാക്കര 21 October 2010 at 16:22  

മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത്‌ നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്‌... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ്‌ ദേവാലയം എന്ന്‌ വിളിക്കുന്നത്‌... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്‌...

kARNOr(കാര്‍ന്നോര്) 21 October 2010 at 21:05  

ശ്രീ വിജി പിണറായിയുടെ കമന്റിൽ എന്റെ കമന്റിന്റെ ഭേദഗതി നിർദ്ദേശം കണ്ടു. “നേതാവായി തെരഞ്ഞെടുക്കുന്നവർ” എന്ന് ഞാൻ എഴുതിയത് താങ്കൾ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. നേതാവ് മുന്നിൽ നിന്ന് നേതൃത്വം കൊടുക്കാൻ കഴിവുള്ള ആളാകണം എന്നാണ് ഉദ്ദേശിച്ചത്..

ശ്രീ ബാബു. ആ അവിശ്വാസികളുടെ ലിസ്റ്റിലും എല്ലാവരേയും അംഗീകരിക്കാൻ കഴിയുമോ ??

Unknown 21 October 2010 at 22:06  

It depends:

1. ഓരോ ഇരട്ടകളില്‍ നിന്നും തീര്‍ച്ചയായും അതിലെ (അവി)യെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക.

2. ആ ലിസ്റ്റിലെ എല്ലാ (അവി)കളില്‍നിന്നും ചിലരെയാണ് തിരഞ്ഞെടുക്കേണ്ടതെങ്കില്‍ അതാരെന്നതിനെ സംബന്ധിച്ച് എനിക്ക് സ്വാഭാവികമായും എന്‍റെ വ്യക്തിപരമായ പ്രയോറിറ്റി ഉണ്ടാവും.

3. അതിലെ (വി)കളില്‍ നിന്ന് മാത്രമാണ് തിരഞ്ഞെടുപ്പെങ്കില്‍ - അവര്‍ ആരാലും ഭരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ - ആ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയല്ലാതെ പ്രായോഗികമായ മറ്റ് വഴിയൊന്നും ഇപ്പോള്‍ ഞാന്‍ കാണുന്നില്ല.

I hope it is clear enough.

Suraj 21 October 2010 at 22:41  

“വിശ്വാസികളെ സംബന്ധിച്ച് വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം തുടങ്ങിയവയുടെ കൂടെ തന്നെയാണ് "നിരീശ്വരവാദ"ത്തിന്റെയും സ്ഥാനം ...വിശ്വാസി സമൂഹത്തിന്റെ വെളിയില്‍ നിന്ന് നോക്കിയാല്‍ ഇതൊക്കെ തേനും ചക്കരയുമായിട്ടൊക്കെ തോന്നാം ..അതിവിടെപ്രശ്നമല്ല ...”

കറക്റ്റ് ! അതുപോലെ അവിശ്വാസികളെ സംബന്ധിച്ച് വർഗീയത, വർഗ്ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം തുടങ്ങിയവയുടെ കൂടെത്തന്നെയാണ് പള്ളീലച്ചന്റേം പട്ടക്കാരന്റേം മുക്രി-മൊല്ലാക്ക-സാമിയാരുകളുടെയും സ്ഥാനങ്ങൾ. വിശ്വാസിസമൂഹത്തിന്റെ അകത്തുനിന്ന് നോക്കിയാൽ ഇതൊക്കെ ചക്കരയും തേനുമായി തോന്നാം...അതിവിടേം പ്രശ്നമല്ല.

kARNOr(കാര്‍ന്നോര്) 21 October 2010 at 22:48  

ശ്രീ ബാബു.. .


റ്റി. വി. വാർത്ത് വായനക്കാരുടെ ഭാഷയിൽ പറയട്ടെ - വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. .


താങ്കൾ പറഞ്ഞപോലെ ലിസ്റ്റ് ചെയ്യപ്പെട്ട (വി) കൂട്ടം തിരഞ്ഞെടുക്കപ്പെടാൻ ഞാനും ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ (അവി)കൂട്ടത്തിൽ തസ്ലീമയുടേയും അരുന്ധതിയുടേയും ഉദ്ദേശശുദ്ധിയിൽ/ കഴിവിൽ എനിയ്ക്ക് വിശ്വാസം പോര.

Unknown 22 October 2010 at 12:56  

തസ്ലിമ നസ്രീനേക്കാള്‍ (അവി) അജ്മല്‍ അമീര്‍ കസബിനേയും (വി)യേയും അരുന്ധതി റോയിയേക്കാള്‍ (അവി) സിസ്റ്റര്‍ സെഫിയേയും (വി) വിശ്വസിക്കാന്‍ ഞാനും തയ്യാറില്ല. കസബിനും സെഫിക്കും "അവരുടേതായ ഉദ്ദേശശുദ്ധിയും/ കഴിവും" ഉണ്ടാവാം. അത്തരം "ഉദ്ദേശശുദ്ധികളും കഴിവുകളും" എന്‍റെ സാമൂഹ്യവീക്ഷണത്തിന് കടകവിരുദ്ധമാണെന്നേ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുള്ളു.

ഇത്രയും പറയാന്‍ "റ്റി. വി. വാര്‍ത്ത വായനക്കാരുടെ ഭാഷ" എനിക്കാവശ്യമില്ല എന്നുകൂടി പറഞ്ഞ് ഞാന്‍ വിരമിക്കുന്നു.

ആചാര്യന്‍ 22 October 2010 at 16:26  

വിശ്വാസം അതല്ലേ എല്ലാം..അതാണോ എല്ലാം?..ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാന്‍ ആകാംക്ഷയോടെ വാതില്‍ പാളി മെല്ലെ തുറന്നു നോക്കിയതിനു ഒരു പാവം പെന്‍ കുട്ടിയെ തലക്കടിച്ചു കൊന്നു കിണറ്റില്‍ എറിഞ്ഞിട്ടു ..ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞാലും ഒരു വിശ്വാസി വിശ്വസിക്കെണ്ടേ?കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഹരിജന ,ഗിരിജന,വര്‍ഗങ്ങളെ കുപ്പായം ഇടീക്കാനെന്നും ,അവര്‍ക്ക് തിന്നാന്‍ കൊടുക്കാനെന്നും പറഞ്ഞു വിദേശങ്ങളില്‍ നിന്ന് വാങ്ങുന്ന കോടികള്‍ സ്വന്തം കുഞ്ഞുങ്ങളെ തീറ്റാന്‍ എടുത്തിട്ട് അത് ഞാന്‍ ചെയ്തില്ല എന്ന് പറഞ്ഞാലും വിശ്വസിക്കണ്ടേ?സ്വന്തം വര്‍ഗത്തില്‍ പെട്ടവള്‍ ,മൂത്തവരോട് എന്തോ ചോദിച്ചതിനു മതില്‍ കെട്ടിനകത്തിട്ടു പൂട്ടി ,ഉപദ്രവിച്ച്ചിട്ടു ,ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞാലും വിശ്വസിക്കെണ്ടേ? അപ്പൊ വിശ്വാസം അത് വെറും വെളുത്ത കുപ്പായത്തിനകത്തെ കറുത്ത കരിക്കട്ട മാത്രം എന്തെ ....

സുശീല്‍ കുമാര്‍ 22 October 2010 at 19:55  

അഭയയെ കൊന്ന കശ്മലന്മാര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുന്ന അതേ ശപ്പന്മാര്‍ തന്നെയാണല്ലൊ ന്യൂമാനിലെ ജോസഫ് സാര്‍ക്ക് 'കഴുത്തുവെട്ടല്‍' ശിക്ഷ വിധിച്ചത്!!!! ഇവിടെ പ്രശ്നം "നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് " തന്നെയാണ്‌.

നല്ല പൊസ്റ്റ്. എന്തിന്‌ വാരിവലിച്ചുഴുതുന്നു, ഇത്രയും ചെറുത് മതി, ഇതുതന്നെ ധാരാളം.

ഒഴാക്കന്‍. 24 October 2010 at 18:01  

വിശ്വാസത്തിലെ ആ "വി" അത് കലക്കി

ഭൂതത്താന്‍ 9 November 2010 at 10:13  

വിശ്വാസം അതാണു മക്കളേ എല്ലാം..

ഹോ ...ആ ഇടയ ലേഖനം ഇറങ്ങുന്നെന് തോട്ടുമുന്പുവരെ ..ആകെ കന്ഫുഷന്‍ അടിച്ചു ഇരിക്കയായിരുന്നു ..അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി ....

Villagemaan/വില്ലേജ്മാന്‍ 10 January 2011 at 18:06  

"കുറ്റാരോപിതര്‍ " എന്നാ മഹത്തായ പടം മലയാള ഭാഷയ്ക്ക്‌ സംഭാവന ചെയ്ത മലയാളത്തിലെ ഒരു മുഖ്യ ധാര (എന്ന് അവകാശപ്പെടുന്ന എന്നാല്‍ മുഴുവന്‍ സഭാ വാര്‍ത്തകളും നല്‍കുന്ന ) പത്രത്തിന് നമോവാകം !

പോസ്റ്റ്‌ നന്നായി..മുകളില്‍ ഒരു സഹോദരന്റെ മറുപടി (കളും ) കണ്ടു..എന്താ പറയുക. നാളെ സ്വതം മതക്കാര്‍ വളര്‍ത്തിയ പച്ചക്കറികളും,
ധാന്യവും മാത്രം ഭക്ഷിക്കാന്‍ ആരെങ്കിലും ആഹ്വാനം ചെയ്താലും ഈ തരം യുക്തികളുമായി പലരും വന്നേക്കാം..വരും !

പോസ്റ്റിനു ആശംസകള്‍...അല്പം വൈകി എന്ന് മാത്രം..!

ഗൗരിനാഥന്‍ 11 January 2011 at 15:21  

എന്തായാലും ഇതു ഗംഭീര കോമ്പിനേഷനുകള്‍ തന്നെ..തോറ്റപ്പനെ..തോറ്റൂ....

സത്യമേവജയതേ 27 February 2011 at 20:30  

വളരെ നല്ല പോസ്റ്റ്