Thursday 10 December 2009

ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്

"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.

"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!

നാക്ക് വഴുതിയതാണ്.'അപ്പൊ നീ ശരിക്കും ആസാമിയാ?' എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനോട് കളിച്ചാലും ഹോം‌വര്‍ക്കിന്‍റെ മദപ്പാടില്‍ നില്‍ക്കുന്ന മഹിളയോട് കളിക്കരുതെന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

"അല്ലേലും വീട്ടിലെ കാര്യമൊന്നും നിങ്ങക്കറിയണ്ടല്ലോ. ഒന്നുകില്‍ ടി വി അല്ലെങ്കില്‍ പൊത്തകം. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ദേ ഇപ്പഴൊരു ബ്ലോഗും. ഈ ബ്ലോഗ് കണ്ട് പിടിച്ചവനെ ഈച്ചവടിക്കടിച്ച് കൊല്ലണം"

"..."
(ഇന്ന് നല്ല ഫോമിലാണല്ലേ?)
"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്‌ന്ന് പറഞ്ഞതാ"
"ഇപ്പം ബ്ലോഗില് എന്തൂട്ട് മഹാകാര്യം കണ്ടിട്ടാണ് അട്ടഹസിച്ചോണ്ടിരുന്നത്? എന്‍റെ മുഖം കാണുമ്പം ഈ ബ്രിങ്ങ്യാസമില്ലല്ലോ."

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)
"ഹ ഹ ഹതേയ്, ഹമ്മടെ വിശാലന്‍റെ പുതിയ പ്‌ഹോസ്റ്റില് ബാക്കില് പൈപ്പൊക്കെ ഫിറ്റ് ചെയ്ത് ശങ്കരേട്ടന്‍ ഹനുമാനായ ഹാര്യം വ്‌ഹായിച്ചിട്ട് ഹെന്‍റമ്മോ ച്‌ഹിരിച്ചീരിച്ച്..."

"ഹ ഹ ഹനുമാനെ ഹാണണമെങ്കി നിങ്ങള് കണ്ണാടീ ന്ഹോക്കിയാപ്പോരേ"
"കണ്ണാടീ നോക്കിയാ ഹനുമാനെ കാണണത് നിന്‍റെ അപ്പൂപ്പന്‍"
"ദേ ന്‍റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ!"
"എന്നാ ഹനുമാന്‍ വേണ്ട. സുഗ്രീവന്‍? ബാലി?‍"
"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"
"എന്ത്?"
"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"
"ഞാനങ്ങനെ ചോദിച്ചിട്ടില്ല"
(രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്)
"തെളിവുണ്ട്, പഴയ കത്തെടുക്കട്ടെ?"
"അതെന്തേലും അക്ഷരത്തെറ്റാരിക്കും"
(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
"എനിക്ക് മനസ്സിലാവണൊണ്ട് ഈയിടെയായി നിങ്ങക്കെന്നെ ഒരു വെലേയില്ല. അറിയാവോ, എനിക്കെത്ര നല്ലനല്ല ആലോചനകള്‍ വന്നതാരുന്നൂന്ന്.."
"അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."
"പിന്നെന്തിനാ എന്നെ കെട്ടാന്‍ പറ്റീല്ലേ കാശിക്ക് പോവൂന്ന് പറഞ്ഞത്?"
"ഹ ഹ അത് ഞാന്‍ മാഹി പളനി കൊഡൈക്കനാല്‍ വഴി ടൂറ് പോണകാര്യം പറഞ്ഞതാ."
"അല്ല സന്യസിക്കാമ്പോണൂന്നാ പറഞ്ഞത്"
"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
"കത്തെടുക്കണേന് മുമ്പ് നീയാ മിഥുനം സിനിമ ഒരു പത്ത് തവണകൂടി കാണ്. ബുദ്ധി തെളിയട്ടെ."
"ഹും ആ പ്രീയദര്‍ശനേം കൊല്ലണം"
അതെയതെ, കൊട്ടേഷന്‍ നമ്മടെ ലിസിക്ക് തന്നെ കൊടുക്കാം. ശ്ശടേന്ന് കാര്യം നടക്കും.
"ഹും, ഞാനെന്‍റെ വീട്ടീ പോവും"
" എന്നാപ്പിന്നെ ഞാനും വരാം കൂടെ"
"എന്തിന്?"
"ഉപ്പില്ലാതെയെന്ത് കഞ്ഞി, ടച്ചിങ്സില്ലാതെ എന്ത് സ്മാള്‍, കൊതുകില്ലാതെയെന്ത് കൊച്ചി, നീയില്ലാതെ എനിക്കെന്ത് ജീവിതം!"
ശുഭം

കുറിപ്പ്: ജീവിതത്തിന് ഫിലോമിന മാങ്ങകളുടെ മധുരം പകര്‍ന്നവള്‍ എന്‍റെ കൈപിടിച്ചിട്ട് ഈ ഡിസം‌ബര്‍ പതിനൊന്നിന് പത്ത് വര്‍ഷം തികയുന്നതിന്‍റെ അര്‍മാദത്തിന്..

43 comments:

ബിനോയ്//HariNav 10 December 2009 at 18:51  

ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്

Anil cheleri kumaran 10 December 2009 at 19:16  

അര്‍മ്മാദിക്കുന്നത് ഇങ്ങനെയാണോ എന്റെ ദൈവമേ....
എന്തായാലും സംഗതി അടിപൊളി.

വിവാഹ വാര്‍ഷികാശംസകള്‍ !!!!!!!!!!!
(ഒരു ഇലവന്‍)

Unknown 10 December 2009 at 19:43  

ഫിലൊമിന-അതേതു മാങ്ങ എന്നറിയാൻ വന്നതാ...പറ്റിച്ചു കളഞ്ഞല്ലോ.. :)

വിവാഹ വാർഷിക ആശംസകൾ!!

വശംവദൻ 10 December 2009 at 20:12  

“മൌനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണം” ഇത് കലക്കി മാഷെ.

:)

“വിവാഹ വാർഷിക ആശംസകൾ”

ശ്രീ 10 December 2009 at 20:14  

കലക്കി മാഷേ. നല്ല ഒന്നാന്തരം പോസ്റ്റ്. വിവാഹ വാര്ഷികാശംസകള്‍ കയ്യോടെ തരുന്നു.

ഈ പോസ്റ്റ് ചേച്ചി വായിച്ചു കഴിഞ്ഞാല്‍ എന്താകുമോ സ്ഠിതി!!!

"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"
"എന്ത്?"
"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"
"ഞാനങ്ങനെ ചോദിച്ചിട്ടില്ല"
രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്"


ഹോ! ശരിയ്ക്കു ചിരിച്ചു.

Manoraj 10 December 2009 at 20:15  

vivaha mangalasamsakal..kottukara petipikkalle....

vallapozhum ente blogilum nokkuka

രഞ്ജിത് വിശ്വം I ranji 10 December 2009 at 20:20  

ഹ ഹ ഹ.. ഇതൊക്കെയല്ലേ ബിനോയീ ജീവിതം.. എന്റെ ഫിലോമിനാ മാങ്ങായുമായിട്ട് ഇന്നലെ ഒരടി കഴിഞ്ഞതേയുള്ളൂ. രാത്രീല്‍ വിളിച്ചു കോമ്പ്ലിമെന്റ്സ് ആക്കാന്‍ നോക്കിയപ്പോ അവള് പറയുകാ വെറുതെ ബ്ലോഗിലെഴുതിയതു പോലെ കള്ളപ്പഞ്ചാരയല്ലേ മോനെ .. എനിക്കു മനസ്സിലായി എന്ന്..

നൂറ് ഫിലോമിനാ.. അയ്യോ അല്ഫോന്സാ മാങ്ങകളുടെ മാധുര്യമുണ്ടകട്ടെ ജീവിതത്തിന്..
ആശംസകള്‍

ആര്‍ദ്ര ആസാദ് / Ardra Azad 10 December 2009 at 20:55  

വിവാഹ വാര്‍ഷികാശംസകള്‍..

പൊതുവെ ഇക്കാലത്ത് ബ്ലോഗര്‍മാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഭാര്യമാരുടെ നിസ്സഹകരണവും ഭീഷിണിയും.

നമ്മുടെ പ്രിയംവദ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്ന ഒരു മണിക്കൂര്‍ സമയമാണ് എനിക്കിവിടെ ബ്ലോഗ് നോക്കാന്‍ അനുവദിക്കപെട്ടിട്ടുള്ളത്. ബ്ലോഗര്‍മാര്‍ സംഘടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Seema Menon 10 December 2009 at 21:01  

ഹ ഹ ഹ ,അ തു കലക്കി. അപ്പൊ അങിനെയാനു ഭാര്യമാര്‍ ക്കു 'ഫിലോമിനാ മാങകള്' എന്നു പേരു വീണതെന്നു ചരിത്രം .

എനിവെയ്സ്, ഹാപ്പി ആനിവേഴ്സറി.

വാഴക്കോടന്‍ ‍// vazhakodan 10 December 2009 at 22:04  

അല്‍ഫോന്‍സ മാങ്ങ കേട്ടിട്ടുണ്ട്, നീ ഫിലോമിന മാങ്ങ എന്താന്നറിയാന്‍ ഓടി വന്നതാ !
പിന്നേ വാര്‍ഷികായിട്ട് വിളിച്ച് ഒരില ബിരിയാണി തരാത്തതില്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു!:)
പിന്നെ പറയാന്‍ മറുന്നു നീയിതു വരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ഒരു ശീലമായി മാറട്ടെ !
ആശംസകളോടെ....
സ്വന്തം,
വാഴ & മാങ്ങാസ് & കണ്ണ്യാങ്ങാസ് :)

ജിവി/JiVi 10 December 2009 at 22:18  

ആശംസകള്‍, മാങ്ങപറീം ചെളിക്കുത്തുമായി ജീവിതം ആഘോഷമായി പോകട്ടെ.

Calvin H 10 December 2009 at 22:27  

നല്ലോണം ചിരിച്ചു :)

Raveesh 10 December 2009 at 23:01  

ഗഡ്യേയ്..

ശ്ശോ !! ഡിറ്റോ..

ആശംസകൾ ഒണ്ടട്ടാ.

Unknown 11 December 2009 at 01:11  

പുരുഷനു് ബ്ലോഗിനോടുള്ള ദിവ്യപ്രണയം ആദാമിന്റെ കാലം മുതൽ സ്ത്രീകൾ ആപ്പിളും മാങ്ങയും പോലെയുള്ള സംഗതികൾ കാണിച്ചു് ശ്രദ്ധതിരിപ്പിച്ചാണു് ഊതിക്കെടുത്തുന്നതു്. പാമ്പിനു് അതിൽ ഒരു പങ്കുമില്ല. അതുകൊണ്ടു് ചത്താലും നമ്മൾ ബ്ലോഗിനെ കൈവെടിയരുതു്. മോചനം വരുന്നതു് ബ്ലോഗിലൂടെ മാത്രം! ബ്ലോഗിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യമായി രക്ഷപെടും! ആമീൻ!

സഹിച്ചതും സഹിക്കാനിരിക്കുന്നതുമായ മൗനവ്രതത്തിനും ആഹാരാദിപീഡനങ്ങൾക്കും ഹൃദയഭേദകമായ ആശംസകൾ! :)

രഘുനാഥന്‍ 11 December 2009 at 08:20  

ഹ ഹ ബിനോയി ..കലക്കി ...ഹാപ്പി വിവാഹ വാര്‍ഷികം...പിന്നേ ആ കത്തൊക്കെ സൂത്രത്തില്‍ എടുത്തു മാറ്റിക്കോ.. അല്ലെങ്കില്‍ പാരയാകും .

Typist | എഴുത്തുകാരി 11 December 2009 at 08:21  

അല്‍ഫോന്‍സ മാങ്ങ കേട്ടിട്ടുണ്ട്. ഇതെന്തു ഫിലോമിന മാങ്ങ എന്നറിയാന്‍ വന്നതാണേ. അപ്പോ ഇവിടെ ആര്‍മ്മാദം. ഇനിയും ഒരുപാടൊരുപാട് കാലം ആ കൈകളും പിടിച്ചു ആര്‍മ്മാദിച്ചു നടക്കട്ടെ എന്ന ആശംസകളോടെ...

Rare Rose 11 December 2009 at 10:06  

ഹി.ഹി.ഇത്രേം രസികന്‍ വിവാഹ വാര്‍ഷിക പോസ്റ്റ് വായിച്ചിട്ടേയില്ല.ഫിലോമിനാ മാങ്ങാകളുടെ മാധുര്യവുമായി തുടര്‍ന്നും അടിച്ചു പൊളിച്ചു പോകാന്‍ ആശംസാസ്..:)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat 11 December 2009 at 12:16  

:)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat 11 December 2009 at 12:17  

aashamsakal

അഭി 11 December 2009 at 14:00  

വിവാഹ വാര്‍ഷികാശംസകള്‍ !!!!!!!!!!!

ഈ പോസ്റ്റ്‌ ഇത് വാമഭാഗം കണ്ടില്ലായിരുന്നോ ?

ബിനോയ്//HariNav 11 December 2009 at 14:53  

സൈബര്‍ സെല്ലിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം എന്‍റെ ഒടുക്കത്തെ ഒരു ഭാവനാവിലാസം മാത്രമാണ്. (എന്‍റെ ഒരു കാര്യം!) പ്രത്യേകിച്ചും "മലയാളി", "ഫിലോമിന" പ്രയോഗങ്ങള്‍. (ഹി ഹി അടുക്കള അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണേ. Closed for Rennovation)

ഇതുവഴി വന്നവര്‍ക്കും ആശം‌സകള്‍ നേര്‍‌ന്നവര്‍ക്കും പെരുത്ത് നന്ദി :))

ഞങ്ങള്‍ ആഷോഷത്തിലാണ്. ശരിക്കും.

dineshkavil 11 December 2009 at 15:01  

Many Many happy returns of the day

shahir chennamangallur 11 December 2009 at 15:28  

മാഡം പത്തു കൊല്ലം ഇയാളെ സഹിച്ചൂല്ലെ ? ... എല്ല അഭിനന്ദനങളും മാഡത്തിന്‌..

സന്തോഷ്‌ പല്ലശ്ശന 11 December 2009 at 15:58  

നര്‍മ്മത്തിന്‍റെ ആ ഒരു പള്‍സുണ്ടല്ലോ... ന്താത്‌.. ആ.... അതെന്നെ....ഹതെ അറിയുന്ന ആള്‍ എഴുതുമ്പൊ എങ്ങിനെ നന്നാവണ്ടിരിക്കും... ഞാന്‍ ആദ്യായിട്ടാ ഇവിടെ ന്തായാലും വെറ്‍തെ ആയില്ല...

ഷിബിന്‍ 11 December 2009 at 20:01  

വിവാഹ വാര്‍ഷികത്തിന് ഒരു ബിരിയാണി പോകട്ടെ, രണ്ടു ഫിലോമിന മാങ്ങയെങ്ങിലും അറിഞ്ഞു തരണേ... മധുരമൂറും വാര്‍ഷികാശംസകള്‍..

ഉറുമ്പ്‌ /ANT 11 December 2009 at 21:19  

ആശംസകൾ. പതിനൊന്ന് എന്നത് നൂറ്റൊന്നായി പണ്ടാരടങ്ങാൻ.:)

പ്രദീപ്‌ 12 December 2009 at 06:10  

അണ്ണാ നീങ്ങ എന്നേ കെട്ടിച്ചേ അടങ്ങൂ . വല്ലാതെ ഇഷ്ടം തോന്നുന്നു ഇങ്ങനെ ജീവിക്കനായിട്ടു . വളരെ സന്തോഷത്തില്‍ എന്നേ ചിന്തിപ്പിച്ച ഒരു പോസ്റ്റ്‌ .

എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)

(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."

"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
ഇതെല്ലം ഇഷ്ടമായി .

അണ്ണാ ഒക്കെ ഒരു ഭാഗ്യമാണ് . ഈ സന്തോഷവും സൗഹൃദവും എന്നുമുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് ...............

ഇ.കെ.യം.എളമ്പിലാട് 12 December 2009 at 08:59  

ok

കണ്ണനുണ്ണി 12 December 2009 at 11:17  

പത്തായല്ലേ...
എന്റിഷ്ടാ ഇനി ഇരുന്നു ഒരു നാരങ്ങ വെള്ളം ഒക്കെ കുടിച്ചിട്ട് പതിയെ എണീറ്റ്‌ ബാക്കി ഓടാം :)

ബിനോയ്//HariNav 12 December 2009 at 11:50  

ദിനേശ് നണ്ട്രി :)

shahir chennamangallur, ഹ ഹ അതനുള്ള ചെലവ് മാഡത്തിന് ചെയ്തിട്ടുണ്ട്. നന്ദി :)

സന്തോഷ് പല്ലശ്ശന, കൊസ്രാ കൊള്ളി, ഉറുമ്പ്, പ്രദീപ്, ഇ.കെ.യം.എളമ്പിലാട്, നന്ദി :)

കണ്ണനുണ്ണി, ഹ ഹ ഒരുവിധത്തില് പത്തായിഷ്ടാ.. എന്നുവെച്ച് നുമ്മളിപ്പഴും ഒരു യുവകേസരിയാണ്‌ട്ടാ (കേസരീന്ന് ചുമ്മാ ചേര്‍ത്തതാ). ഇച്ചരെ early marriage ആരുന്നേ. (ആക്രാന്തം ആക്രാന്തം) നന്ദി :)

Unknown 12 December 2009 at 12:11  

വിവാഹ വാര്‍ഷികാശംസകള്‍

നിലാവ്‌ 12 December 2009 at 12:30  

ആശംസ്സകൾ......

കാട്ടിപ്പരുത്തി 12 December 2009 at 12:33  

ഏതു മാങ്ങയായാലെന്താ?
മധുരിച്ചാല്‍ പോരെ?
മധുരിക്കട്ടെ!!!
ആശംസകള്‍

ഭൂതത്താന്‍ 12 December 2009 at 21:07  

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)


ഹ ഹ വയറു നിറച്ചു കഴിക്കണ് ഉണ്ട് അല്ലെ ....നല്ല രഷ്യകാന്‍ പോസ്റ്റ് ട്ടാ


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ഭൂതത്താന്‍ 12 December 2009 at 21:07  

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)


ഹ ഹ വയറു നിറച്ചു കഴിക്കണ് ഉണ്ട് അല്ലെ ....നല്ല രഷ്യകാന്‍ പോസ്റ്റ് ട്ടാ


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Areekkodan | അരീക്കോടന്‍ 13 December 2009 at 09:01  

ഹ ഹാ...പുഷ് പുള്‍ വണ്ടി പത്താം യാമം പിന്നീടുന്നു അല്ലേ ? ഞാനും ഇക്കഴിഞ ശിശിദിനത്തില്‍ 11-ആം സ്റ്റേഷന്‍ പിന്നിട്ടു.

മുരളി I Murali Mudra 13 December 2009 at 15:21  

വിവാഹിതരായ ബ്ലോഗര്‍മ്മാരുടെ ഒരു സംഘടന ഉടന്‍ ആരംഭിക്കേണ്ടിയിരിക്കുന്നു....
ഇല്ലേല്‍
ഇതെല്ലാം വായിക്കുന്ന ശ്രീമതിമാര്‍ ഒത്തു ചേര്‍ന്ന് ബൂലോകത്തിന് വന്‍ നഷ്ടങ്ങള്‍ വരുത്തിവെയ്ക്കും....
പത്തു തികച്ചു ല്ലേ....
അപ്പൊ ഫിലോമിനാ മാങ്ങയിട്ട മത്തിക്കറിയും കൂട്ടി കുശാലായി ഒരുപാട് കാലം കൂടി ഈ വണ്ടി ഇങ്ങനെ അങ്ങട് പോട്ടെ....

വയനാടന്‍ 13 December 2009 at 20:10  

കിടിലൻ പോസ്റ്റ്‌, വിവാഹ വാർഷിക സമ്മാനമായി ഇതിലും കൂടുതലെന്തു നൽകാനാവും പ്രിയതമയ്ക്ക്യ്‌, എല്ലാ ആശം സകളും!!

ഭായി 15 December 2009 at 15:27  

സ്ത്രീമതി ഈ പോസ്റ്റില്‍ കയറി നോക്കിയാരുന്നോ..?
പിന്നീടെന്തെങ്കിലും സംഭവിച്ചോ അവിടെ!?

തകര്‍ത്തു ചിരിച്ചു!

വൈകിയാണെങ്കിലും, വിവാഹ വാര്‍ഷികാശംസകള്‍!
ഇനിയുമൊരു നൂറുകൊല്ലം ഇതു പോലെ കളിയും ചിരിയുമാ‍യി പോകട്ടെ!

:-)

ബിനോയ്//HariNav 16 December 2009 at 13:40  

തെച്ചിക്കോടന്‍, കിടങ്ങൂരാന്‍, കാട്ടിപ്പരുത്തി, ഭൂതത്താന്‍, നന്ദി:)

അരീക്കോടന്‍‌മാഷ്. ശിശുദിനത്തിലാണല്ലേ വിവാഹവാര്‍ഷികം. ഭാഗ്യവാന്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ളതുകൊണ്ട് ശണ്ഠക്ക് ഒരു കാരണമൊഴിവായി. നന്ദി :)

മുരളി, തന്നെ തന്നെ സം‌ഘടന ഇനി വൈകിക്കണ്ട. അപ്പ രസീതടിക്കട്ടെ :)

വയനാടന്‍, നന്ദി :)

ഭായി, ഹ ഹ പേടിക്കണ്ട ഭായ്. ലവളല്ലേ നമ്മടെ പ്രൂഫ്‌റീഡര്‍. നന്ദി :)

സുശീല്‍ കുമാര്‍ 20 December 2009 at 11:53  

കാണാന്‍ വൈകി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

സുല്‍ |Sul 20 December 2009 at 13:56  

"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്‌ന്ന് പറഞ്ഞതാ"

ഇതൊക്കെ ഇങ്ങനെം ആര്‍മ്മാദിക്കാം എന്ന് ഇപ്പൊഴാ പുരിഞ്ചെ അണ്ണാ.. ആ അണ്ണിയെ ഒന്നു പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പം... ഗദ് ഗദ്...

-സുല്‍

ചേച്ചിപ്പെണ്ണ്‍ 11 May 2010 at 09:22  

ഇടഞ്ഞ കൊമ്പനെയും ഹോം‌വര്‍ക്ക് ചെയ്തവന്‍റെ അമ്മയേയും ചൊറിഞ്ഞു കളിക്കുന്നതപകടം എന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു...

happy reading ..