ഞാനറിഞ്ഞ മുസ്ലീം ഇതല്ല
ഓര്‍മ്മവെച്ച കാലത്തെ പെരുന്നാള്‍ ദിനങ്ങളില്‍ അയല്‍പക്കത്തുനിന്നും പതിവു തെറ്റാതെ എത്തിയിരുന്ന പത്തിരിയുടെയും നെയ്ച്ചോറിന്‍റെയും മനം മയക്കുന്ന സൗരഭ്യത്തിലൂടെയാണ് ആദ്യമായി മുസ്ലീമിനെ അറിഞ്ഞത്. സ്കൂള്‍മുറ്റത്തെ ചെങ്കല്ലിന്‍റെ പാരുഷ്യം തൊലി ചുരണ്ടിയെടുത്ത മുട്ടുമായി ഏങ്ങിക്കരഞ്ഞുനിന്നപ്പോള്‍ സാരമില്ലാട്ടോ എന്ന് കവിളില്‍ തലോടി ചേര്‍ത്തണച്ച പോക്കറുമാഷിന്‍റെ നെഞ്ചിന്‍റെ ചൂടിലൂടെയാണ് ആ അറിവ് വളര്‍ന്നത്. കലാലയത്തിലെ കലഹം തെരുവിലേക്ക് വളര്‍ന്ന ഒരു ദിനം കുറുവടികള്‍ക്ക് മുന്‍പിലകപ്പെട്ട് നിരാശ്രയനായി നിന്നപ്പോള്‍ പോകിനെടാ എല്ലാം എന്ന ഗര്‍ജ്ജനവുമായി ഇടയില്‍ ചാടിവീണ് സംരക്ഷണത്തിന്‍റെ വന്‍മതില്‍ തീര്‍ത്ത ചുമട്ടുകാരന്‍ ഖാദറിക്കയിലും ഞാന്‍ മുസ്ലീമിനെ അറിഞ്ഞു. പിള്ളേര്‍ക്ക് ഇഷ്ടമുള്ള മീനാണല്ലോന്നു കരുതി ഞാന്‍ കൊറച്ച് ഇങ്ങോട്ടും വാങ്ങിച്ചു എന്നൊരു ചിരിയുമായി പടികടന്നെത്തിയിരുന്ന പരീതണ്ണന്‍, അയല്‍പക്കത്തിന്‍റെ ഐശ്വര്യം. നിലാവിന്‍റെ പാല്‍പ്പുഞ്ചിരിയുമായി നാലുമണിച്ചായയും പലഹാരങ്ങളുമൊരുക്കി മകനെയും കൂട്ടുകാരെയും പതിവായി കാത്തിരുന്ന ഒരു ഉമ്മയുടെ വാല്‍സല്യം മറ്റൊരറിവ്. ഞങ്ങളിലൊരാള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞപ്പോള്‍ മകനേ എന്ന് ഇടനെഞ്ചുപൊട്ടിവിളിച്ച് അലമുറയിട്ടുകരഞ്ഞ ആ ഉമ്മയുടെ കണ്ണുനീരുന്‍റെ ഉപ്പിന് തുല്യമായൊരറിവ് ഇന്നും നേടാനായിട്ടില്ല. പിന്നീട് പ്രവാസത്തിലും വേര്‍പിരിയാതെ തുടര്‍ന്ന സുഹൃദ്‌ബന്ധങ്ങള്‍, ദുര്‍ഘടമായ ജീവിതസന്ധികളില്‍ താങ്ങും തണലുമായി കരുത്തു പകര്‍ന്നവര്‍.. ഞാനറിഞ്ഞ മുസ്ലീം ഇവരൊക്കെയാണ്.
നിയമത്തിന്‍റെ മുന്‍പില്‍ കൈയ്യാമം വെയ്ക്കപ്പെട്ട് സമൂഹത്തിനു മുന്‍പില്‍ നഗ്നനാക്കപെട്ട അല്പബുദ്ധിയായ ഒരു മനുഷ്യനെ സ്വന്തം അമ്മക്കും കൂടപ്പിറപ്പിനും മുന്‍പിലിട്ട് കൊത്തിയരിഞ്ഞ് ദൈവത്തനു ഗുണ്ടാപ്പണി ചെയ്യുന്ന കാട്ടാളന്മാര്‍ ചാര്‍ത്തിയെടുത്തിരിക്കുന്ന പേരും മുസ്ളിം എന്നായതില്‍ ദുഖിക്കുന്നു, പ്രതിഷേധിക്കുന്നു.
32 comments:
ഞാനറിഞ്ഞ മുസ്ലീം ഇതല്ല
ആരാണ് ഈ വേര്‍തിരുവുകള്‍ക്ക് പിന്നില്‍! എല്ലാം ചത്തൊടുങ്ങട്ടെ! ഭൂമിയില്‍ മനുഷ്യന്‍ ഇല്ലാത്ത കാലം വരട്ടെ.
നായിന്റെ മക്കള്‍ എന്ന് പോലും വിളിക്കാന്‍ കഴിയാതെ, പാവം നായ എന്ത് പിഴച്ചു?
പാവം പ്രവാചകന്‍ എന്തു പിഴച്ചു? സമാധാനത്തോടെ ജീവിക്കാനല്ലാതെ അക്രമം കാണിക്കാന്‍ ഏതെങ്കിലും മത തത്വശാസ്ത്രം ആഹ്വാനം ചെയ്യുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രവാചകന്റെ പേരില്‍ നിര്‍വ്വഹിക്കപ്പെട്ട ഹിംസയുടെ പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും കാണും.
പ്രിയ സഹോദരന്‍ ബിനോയ് ....ആശങ്കകള്‍ വേണ്ട കേരളത്തില്‍ ആ നല്ല മുസ്ലിംകള്‍ എമ്പാടുമുണ്ട് . വര്‍ഗ്ഗീയ കോമരങ്ങല്‍ക്കെതിരില്‍ പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് പോരാടുവാന്‍ തൊണ്ണൂറു ശതമാനത്തിലധികം മുസ്ലിംകളും മുന്‍പിലുണ്ട് .....
രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .
മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .
ബിനോയ്,
ഇതുപോലെ മനുഷ്യപ്പറ്റുള്ള, സ്നേഹമുള്ള, കാപഠ്യമില്ലാത്ത ഒരു പാട് മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ച ഇന്നും ജീവിക്കുന്ന ഒരുവന്‍ ഞാനും..... ദിവസത്തില്‍ കൂടുതല്‍ സമയവും അവര്‍ക്കൊപ്പം ജീവിക്കുന്നവന്‍, സ്നേഹത്തൊടെ വിളിക്കുമ്പോള്‍ അവര്‍ക്കൊപ്പം നോമ്പു തുറക്കുന്നവന്‍ ...
ഭൂരിപക്ഷം മുസ്ലിംകളും ഈ നരാധമര്‍ക്കെതിരാണ്. ആ സ്നേഹിതരെ അവരാക്കിയത് അവര്‍ ജീവിക്കുന്ന മതേതര സമൂഹമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അവര്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസം തന്നെ കുറച്ചു മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കുവാനും ഉപകരിച്ചുവോ എന്ന് ഞാന്‍ സന്ദേഹിക്കുന്നു. (ഇത് എല്ലാ മതങ്ങളെ സംബന്ധിച്ചും പറയുകയാണ്)
"സമാധാനത്തോടെ ജീവിക്കാനല്ലാതെ അക്രമം കാണിക്കാന്‍ ഏതെങ്കിലും മത തത്വശാസ്ത്രം ആഹ്വാനം ചെയ്യുമെന്ന് തോന്നുന്നില്ല" എന്ന് നമ്മള്‍ സമാധാനിക്കുമ്പോളും ചരിത്രം എപ്പോഴും അങ്ങനെയല്ല എന്ന് നടുക്കത്തോടെ നമ്മള്‍ അറിയുന്നു. എല്ലാം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തു എന്ന് പറയുന്ന ദൈവത്തിന് ഇവരുടെ രക്ഷാകര്‍തൃത്വം വേണ്ട എന്ന് പറയാന്‍ ഒരു ദൈവവുമില്ലാതെ പോയല്ലോ എന്നതാണ് സങ്കടം.
ഈ പോസ്റ്റ് ഞാന്‍ എന്റെ പോസ്റ്റിലേക്ക് ഒന്ന് പേസ്റ്റ് ചെയ്തിട്ടുണ്ട്.
അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.
അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.
5 July 2010 19:57
athil ethokke sangadana panku chernnu ennukoodi adutha comment aayi vannengil
santhoshannaa athukoodi onnu nokkaney...
എന്നാല്‍ അവര്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസം തന്നെ കുറച്ചു മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കുവാനും ഉപകരിച്ചുവോ എന്ന് ഞാന്‍ സന്ദേഹിക്കുന്നു
@susheel
vishwasikkunna mathamaayaalum thathwa shaasthramaayalum pooornathayode ulkollunnavanu swantham sahodharante,, raktham cheetikkaan kazhiyilla susheel
Binoy.. touchy post...
thanks dear...
:)
FYI,
The controversial question is borrowed (word by word) from the book written by PT Kunju Muhammad. “Thirakkadhayude neethi shasthram” Page 58. But the Prof gave the name ‘Muhammad’ to character. Don’t know his intension . (may be because the conversation style is Muslim stereotyped and Muhammad is a common name of Muslims).
http://www.google.com/profiles/abhiprayam#buzz
സുശീല്‍ കുമാറിന്‍റെ ബ്ലോഗിലെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. നന്ദി സുശീല്‍. എങ്കിലും, പാലുകാണാതെ ചോര മാത്രം കുടിക്കാന്‍ നടക്കുന്ന കൊതുകായി സുശീല്‍ അധഃപതിക്കരുത്. സുശീലിന്‍റെ "ഭൂരിപക്ഷം മുസ്ലിംകളും ഈ നരാധമര്‍ക്കെതിരാണ്. ആ സ്നേഹിതരെ അവരാക്കിയത് അവര്‍ ജീവിക്കുന്ന മതേതര സമൂഹമാണ് എന്ന് ഞാന്‍ കരുതുന്നു." എന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ മാത്രമല്ല മുസ്‌ലിങ്ങളുള്ളത്. ഇസ്‌ലാമിക ഫണ്ടമെന്‍റലിസത്തിന്‍റെ ഈറ്റില്ലമായ പാക്കിസ്താനില്‍ അഹ്‌മദി മുസ്‌ലിങ്ങള്‍ കാണിക്കുന്ന യഥാര്ത്ഥ ഇസ്‌ലാമിക മാതൃക താങ്കളെപ്പോലുള്ളവര്‍ കാണാതെ പോകരുത്.
ബിനോയ് എന്ന സഹോദരാ
അവരായിരുന്നു മുസ്‌ലിം.. നിങ്ങളറിഞ്ഞ മുസ്‌ലിം
ഇവർ മുസ്‌ലിമിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ
അവർക്ക് ഒരു പേരുണ്ടായി അല്ലെങ്കിൽ ഒരു പേരു വിളിക്കപ്പെട്ടു എന്ന് മാത്രം
മുസ്‌ലിം മനസുകൾ താങ്കളുടെ വേദനയിൽ പങ്ക് ചേരുന്നു.
===========
പ്രിയ സഹോദരങ്ങളേ, ഒരു മത ദർശനവും പരസ്പരം കൊന്ന് കൊലവിളി നടത്താൻ പ്രേരിപ്പിക്കുന്നില്ല. ഉണ്ടെന്ന് പറയുന്നവർ മത ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവർ, മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ, അവർക്ക് ഇവിടെ സമാധാനം കെടുത്തുന്നു. നാളെ നിത്യനരകവും ക്ഷണിച്ചു വരുത്തുന്നു. ഒരു അനിഷ്ട സംഭവം ഉണ്ടാവുമ്പോൾ പ്രതികരണവുമായി വരുന്നവരിൽ അധികവും അതിൽ മുതലെടുപ്പ് നടത്തുന്നവരും ,ആ സംഭവം വെച്ച് ജനങ്ങളിൽ സ്പർദ വളർത്താൻ ശ്രമിക്കുന്നവരും, മത ദർശനങ്ങളെ ഇകൾത്താൻ പറ്റിയ അവസരമായി കാണുന്നവരുമാകുന്നത് ഖേദകരം തന്നെ.
ഇസ്‌ലാം എന്താണെന്ന് പഠിക്കാത്തവർ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട്, ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളെക്കാൾ വലിയ ഭീഷണി മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്നു.
അവർ മതം പഠിക്കട്ടെ എന്താണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് പഠിക്കട്ടെ. പ്രിയ അമുസ്‌ലിം സഹോദരങ്ങളും തെറ്റിദ്ദരിക്കപ്പെടാൻ സാധ്യാതയേറെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടെ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം..
മുസ്ലിംപാത്ത്.കോം തയ്യാറാക്കിയ ലേഖനങ്ങൾ
തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്. അതിനാലാണ് ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക
പ്രതിഷേധിക്കുന്നു.
ഇല്ല ബിനോയ്, ഒരു യഥാര്‍ത്ഥ മുസ്ലിമും ഈ കിരാത നടപടിയെ പിന്തുണക്കില്ല. സ്നേഹം കൊണ്ട് വിശ്വാസം പൂര്‍ത്തീകരിച്ചവര്‍ തന്നെയാണ് ഭൂരിപക്ഷവും. എത്ര അല്പബുദ്ധികള്‍ വിചാരിച്ചാലും ഈ വിളക്കിന്റെ പ്രഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ല; ഞങ്ങള്‍ സമ്മതിക്കില്ല.
@സന്തോഷ്: ഐക്യവേദി എന്ന് പേര് വിളിച്ചത് കൊണ്ടായില്ലല്ലോ, പോപ്പുലര്‍ ഫ്രണ്ട്കാര്‍ അല്ലാത്ത ആരും ആ 'വേദി'യില്‍ ഉണ്ടായിരുന്നില്ല.
ഹഹഹഹ.....
ഇനി എന്തൊക്കെ അറിയാനിരിക്കുന്നു....!!!!
പഴയകാല നന്മയുടെ തുരുത്തുകള്‍ എവിടെയെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ എന്നാശിക്കുക.
വര്‍ത്തമാന ഇസ്ലാം വളരെ മാറിയിരിക്കുന്നു.
നന്മനിറഞ്ഞ വിശ്വാസികള്‍ വളരെ പിന്നോട്ടുമാറിയിരിക്കുന്നു.
സമൂഹത്തിന്റെ സത്യസന്ധമായ ചരിത്രം പഠിപ്പിക്കപ്പെടാത്ത സമൂഹങ്ങള്‍ക്ക് സംഭവിക്കുന്ന ദുര്യോഗം !!! സാഹോദര്യത്തിന്റെ
രക്തബന്ധത്തെക്കുറിച്ച് മറവി ബാധിക്കുന്നതിന്റെ
പരിണതി.
ഹലോ ..ഇതിന്റെ പേരില്‍ എല്ലാ മുസ്ലിങ്ങളും തീവ്രവാദികള്‍ ആണെന്ന് എല്ലാരും പറയും പക്ഷെ... അയാളുടെ കൈ വെട്ടിയത് ആരായാലും അത് മുസ്ലിമിന്റെ പേരിലെ വരൂ കാരണം അങ്ങനത്തെ ഒരു സംഭവം(ചോദ്യപേപ്പര്‍)നടന്നത് കൊണ്ട് ആര് ചെയ്താലും അത് വന്നു വീഴുക മുസ്ലിമിന്റെ പേരില്‍. അത് ഹിന്ദു ചെയ്താലും ക്രിസ്ത്യാനി ചെയ്താലും. ഇതൊരു വര്‍ഗീയപ്രശ്നം ആക്കി മാറ്റാതെ ഗുണ്ട ആക്രമണത്തില്‍ പെടുത്തി അവരെ പിടിച്ചു ക്ഷിഷിക്കണം
ഇതു കാടത്തമാണ്.
ശക്തമായി പ്രധിഷേധിക്കുന്നു.
എന്താണ് ഇസ്‌ലാം തീവ്രവാദത്തെ പറ്റി പഠിപ്പിക്കുന്നത് ?
തീവ്രവാദ വിരുദ്ധ കാമ്പയിൻ കാലയളവിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി യുടെ പ്രഭാഷണം. 2 വി.സി.ഡി കളിലായി
ഇവിടെ ക്ലിക് ചെയ്ത് കാണുക /കേൾക്കുക
ആദ്യ ക്ലിപ് അവസാനമായിരിക്കും ലിസ്റ്റ് ചെയ്ത് വരിക എന്നുണർത്തട്ടെ
കല്‍ക്കി പറഞ്ഞു:
"സുശീലിന്‍റെ "ഭൂരിപക്ഷം മുസ്ലിംകളും ഈ നരാധമര്‍ക്കെതിരാണ്. ആ സ്നേഹിതരെ അവരാക്കിയത് അവര്‍ ജീവിക്കുന്ന മതേതര സമൂഹമാണ് എന്ന് ഞാന്‍ കരുതുന്നു." എന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ മാത്രമല്ല മുസ്‌ലിങ്ങളുള്ളത്. ഇസ്‌ലാമിക ഫണ്ടമെന്‍റലിസത്തിന്‍റെ ഈറ്റില്ലമായ പാക്കിസ്താനില്‍ അഹ്‌മദി മുസ്‌ലിങ്ങള്‍ കാണിക്കുന്ന യഥാര്ത്ഥ ഇസ്‌ലാമിക മാതൃക താങ്കളെപ്പോലുള്ളവര്‍ കാണാതെ പോകരുത്."
>>>> ഇസ്‌ലാമിക ഫണ്ടമെന്‍റലിസത്തിന്‍റെ ഈറ്റില്ലമായ പാക്കിസ്താനില്‍ അഹ്‌മദി മുസ്‌ലിങ്ങള്‍ കാണിക്കുന്ന യഥാര്ത്ഥ ഇസ്‌ലാമിക മാതൃക താങ്കളെപ്പോലുള്ളവര്‍ കാണാതെ പോകരുത്. --- തീര്‍ച്ചയായും കല്‍ക്കി. ഒരിക്കലും കാണാതെ പോകില്ല. പക്ഷേ അതിനു മുമ്പ് താങ്കള്‍ എനിക്ക് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം:-
1. പാക്കിസ്ഥാനില്‍ അഹ്മദി മുസ്ലിംകള്‍ ഏത് വിഭാഗത്തിലാണ് പെടുക. മുസ്ലിംകളുടെയോ അതോ അമുസ്ലിംകളുടേയോ? അല്ലാഹുവിനെയും, പ്രവാചകന്മാരെയും, പരലോകത്തെയും, അദൃശ്യ ജീവികളെയും എല്ലാം അംഗീകരിക്കുന്ന അഹ്മദികളെ മുസ്ലിംകളായിപോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കൊന്നൊടുക്കാന്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെയടക്കം ഒത്താശയോടെ വാളും തോക്കുമെടുത്ത നരാധമന്മാര്‍ക്ക് പ്രചോദനം ഏകുന്ന മത ദര്‍ശനമേതാണ്?
2. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലീബാനിസത്തിന് വളക്കൂറുള്ള മണ്ണ് എങ്ങനെയുണ്ടായി? ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പാക്കിസ്ഥാനിലെ ഒരു കോളേജിലാണ് പഠിപ്പിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കയ്യു പോകട്ടെ കഴുത്തിനു മേല്‍ തല കാണുമായിരുന്നോ?
3. മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഏത് മനുഷ്യനും അവന്‍ മുസല്‍മാനോ, ഹിന്ദുവോ, കൃസ്ത്യാനിയോ, യുക്തിവാദിയോ ആരുമാകട്ടെ (മത സമൂഹത്തില്‍ യുക്തിവാദം ഉണ്ടാകില്ലല്ലോ) അവര്‍ കാണിക്കുന്ന സഹിഷ്ണുതയും പരസ്പര സ്നേഹവും ഒരു മത സമൂഹത്തിന് മേധാവിത്വമുള്ള സമൂഹത്തില്‍ മറ്റൊരു മത സമൂഹത്തോട് കാണിക്കാന്‍ കഴിയുമെന്ന് ഉദാഹരണ സഹിതം താങ്കള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ നൂറു വട്ടം മാപ്പു ചോദിക്കുന്നു എന്റെ 'വിവരമില്ലാത്ത' വാക്കുകള്‍ക്ക്.
സുശീലിന്‍റെ ചോദ്യങ്ങള്‍ക്ക് ചുരുക്കി മറുപടി പറയാം:
1. സുശീല്‍ കുമാര്‍ പറഞ്ഞപോലെ, അല്ലഹുവിലും, മുഹമ്മദ് നബി(സ) യിലും പരലോകത്തിലും മറ്റെല്ലാ ഇസ്‌ലാമിക വിശ്വാസത്തിലും അടിയുറച്ചു വിശ്വസിക്കുന്ന അഹ്‌മദികളെ ഭൂട്ടോവിന്‍റെ കാലത്ത് ഭരണഘടനാ ബേധഗതിയിലൂടെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചു. ഒരു വ്യക്തിയുടെ വിശ്വാസം ഒരു ഗവണ്മെന്‍റ് തീരിമാനിക്കുക എന്ന വിചിത്രവും കിരാതവുമായ ഈ നടപടിക്ക് ലോകചരിത്രത്തില്‍ ഉദാഹരണം കാണില്ല. അതിനു ശേഷം വന്ന മുല്ലാക്കളുടെ കളിപ്പാട്ടമായിരുന്ന സിയാവുല്‍ ഹഖ് അഹ്‌മദികളുടെ വ്യക്തിസ്വാതന്ത്ര്യം പോലും ഹനിച്ചു കൊണ്ട്, അഹ്‌മദികള്‍ ഇസ്‌ലാമിന്‍റെ യാതൊരു ചിഹ്നങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന് ഒരു ഓര്‍ഡിനന്‍സിലൂടെ പാസ്സാക്കി. അഹ്‌മദികളുടെ പ്രാര്‍ഥനാലയങ്ങളെ 'മസ്ജിദ്' എന്നു പറയാന്‍ പാടില്ല. പള്ളികളില്‍ 'ബാങ്ക്' വിളിക്കാന്‍ പാടില്ല. പരസ്പരം 'അസ്സലാമു അലൈക്കും' എന്നു പയാന്‍ പാടില്ല തുടങ്ങിയ അതീവ വിചിത്രമായ നിയമങ്ങളാണ് ആ ഓര്‍ഡിനന്‍സലൂടെ സിയ കൊണ്ടുവന്നത്. അങ്ങനെ ചയ്താല്‍ ചെയ്യുന്നവര്‍ ജയിലിലടയ്ക്കപ്പെടും. ഇപ്പോഴും ആ നിയമങ്ങള്‍ തുടരുന്നു. മൗദൂദിയെപ്പോലുള്ള പണ്ഡിതന്മരുടെ അദ്ധ്യാപനമനുസരിച്ച്, ഇസ്‌ലാമില്‍ നിന്നു പുറത്തായ അഹ്‌മദികളെ കൊല്ലുന്നത് സ്വര്‍ഗ്ഗം ലഭിക്കുന്ന കര്‍മ്മമാണെന്ന് കരുതുന്ന വിഭാഗം ജനങ്ങള്‍ ചുളുവില്‍ സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി അഹ്‌മദികളെ ആക്രമിക്കുന്നു. ഇസ്‌ലാം സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണെന്നും, അക്രമം ഇസ്‌ലാമിന്‍റെ മാര്‍ഗ്ഗമല്ലെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം ഉദ്ഘോഷിക്കുന്ന മുസ്‌ലിം സംഘടനകളില്‍ ഏതെങ്കിലും ഒരു സംഘടന പാക്കിസ്താനില്‍ നടക്കുന്ന ഈ കിരാത നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയതായി കാണുന്നില്ല. എന്നു മാത്രമല്ല പാക്കിസ്താനില്‍ അഹ്‌മദികള്‍ക്കെതിരെ ചെയ്യുന്നത് ശരിയാണെന്ന രീതിയിലാണ് അവരുടെയെല്ലാം പ്രതികരണം. ഇതിനെല്ലാം പ്രചോദനം നല്‍കുന്ന ദര്‍ശനം ഇസ്‌ലാമല്ല എന്നു തീര്‍ത്തു പറയാന്‍ കഴിയും.
2. പാക്കിസ്താനിലും അഫ്‌ഗാനിസ്താനിലും താലിബാനിസത്തിന് വളക്കൂറുള്ള മണ്ണുണ്ടായത് അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ്; ഇസ്‌ലാമിക അദ്ധ്യാപനങ്ങളില്‍ നിന്നല്ല. സാമ്രാജ്യത്വ, കമ്യൂണിസ്റ്റ്, ജൂത ശക്തികള്‍ അത് പരമാവധി ചൂഷണം ചെയ്ത് ആയുധക്കച്ചവടം പൊടിപൊടിക്കുന്നു.
3. സുശീല്‍ കുമാര്‍ പി പി പറഞ്ഞു "മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഏത് മനുഷ്യനും അവന്‍ മുസല്‍മാനോ, ഹിന്ദുവോ, കൃസ്ത്യാനിയോ, യുക്തിവാദിയോ ആരുമാകട്ടെ (മത സമൂഹത്തില്‍ യുക്തിവാദം ഉണ്ടാകില്ലല്ലോ) അവര്‍ കാണിക്കുന്ന സഹിഷ്ണുതയും പരസ്പര സ്നേഹവും ഒരു മത സമൂഹത്തിന് മേധാവിത്വമുള്ള സമൂഹത്തില്‍ മറ്റൊരു മത സമൂഹത്തോട് കാണിക്കാന്‍ കഴിയുമെന്ന് ഉദാഹരണ സഹിതം താങ്കള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ നൂറു വട്ടം മാപ്പു ചോദിക്കുന്നു എന്റെ 'വിവരമില്ലാത്ത' വാക്കുകള്‍ക്ക്."
ഒരുപാടുദാഹരണങ്ങള്‍ പ്രവാചകന്‍റെയും ആദ്യത്തെ നാലു ഖലീഫമാരുടെയും കാലഘട്ടത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. വര്‍ത്തമാന കാലഘട്ടത്തിലെ കാര്യമാണെങ്കില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഈ കാലഘട്ടത്തെപ്പറ്റി, "ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആനിലെ ലിപികളും മാത്രം അവശേഷിക്കുന്ന കാലം" എന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്. ആ പ്രവചനം അക്രം പ്രതി പൂത്തിയായിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ് അത്.
ഇനി സുശീലിനോട് തിരിച്ചൊരു ചൊദ്യം ചോദിക്കട്ടെ. നാസ്തിക, കമ്യൂണിസ്റ്റ് മേധാവിത്തമുള്ള ഏതെങ്കിലും രാജ്യത്ത് മറ്റാദര്‍ശങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വതന്ത്രമായി അവരവരുടെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും, അവ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയതായി കേട്ടറിവുണ്ടോ? എന്തിനേറെ, നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടല്ലോ ഉദാഹരണം. പാര്‍ട്ടി വിട്ടുപോകുന്നവരെയും, പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയും വെട്ടിയും കുത്തിയും കൊല്ലുന്ന മഹത്തായ സംസ്‌കാരമല്ലേ നമ്മുടെ കേരളത്തില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കിവരുന്നത്.
ATTN. MR. SUSHEEL KUMAR,
YOUR QUESTION
1. പാക്കിസ്ഥാനില്‍ അഹ്മദി മുസ്ലിംകള്‍ ഏത് വിഭാഗത്തിലാണ് പെടുക. മുസ്ലിംകളുടെയോ അതോ അമുസ്ലിംകളുടേയോ? അല്ലാഹുവിനെയും, പ്രവാചകന്മാരെയും, പരലോകത്തെയും, അദൃശ്യ ജീവികളെയും എല്ലാം അംഗീകരിക്കുന്ന അഹ്മദികളെ മുസ്ലിംകളായിപോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കൊന്നൊടുക്കാന്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെയടക്കം ഒത്താശയോടെ വാളും തോക്കുമെടുത്ത നരാധമന്മാര്‍ക്ക് പ്രചോദനം ഏകുന്ന മത ദര്‍ശനമേതാണ്?
ANSWER:
അഹ്മദിയാക്കൾ എന്ന് വിളിക്കപ്പെടുന്ന ഖാദിയാനികളെ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല. അവർ മിർസാ ഗുലാം അഹ്മദ് ഖാദിയാനി എന്ന ഒരാളുടെ അനുയായികളാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ച് കള്ള പ്രവാചക വാദവുമായി വന്ന ഖാദിയാന്റെ അനുയായികളെ ഇസ്‌ലാമിനു പുറത്തായാണ് കണക്കാക്കുന്നത്.
അവരെ കൊന്നൊടുക്കാൻ ഇസ്ലാം ആഹ്വാനം ചെയ്യുന്നില്ല. അങ്ങിനെ ചെയ്യുന്നത് ശരിയല്ല. ആശയം കൊണ്ടാാണ് എതിർക്കേണ്ടത്.
2. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലീബാനിസത്തിന് വളക്കൂറുള്ള മണ്ണ് എങ്ങനെയുണ്ടായി? ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പാക്കിസ്ഥാനിലെ ഒരു കോളേജിലാണ് പഠിപ്പിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കയ്യു പോകട്ടെ കഴുത്തിനു മേല്‍ തല കാണുമായിരുന്നോ?
ANSWER:
അറിവില്ലായ്മ .യഥാർത്ഥ പാതയിൽ നിന്നുള്ള വ്യതിചലനം. അമേരിക്കയുടെ ഗൂഢ തന്ത്രം
അവിടെയാണു ജോസഫ് പഠിപ്പിച്ചിരുന്നെങ്കിൽ അദ്ദേഹം അങ്ങിനെ ഒരു ചോദ്യപേപ്പർ തന്നെ തയ്യാറാക്കുമായിരുന്നില്ല.
3. മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഏത് മനുഷ്യനും അവന്‍ മുസല്‍മാനോ, ഹിന്ദുവോ, കൃസ്ത്യാനിയോ, യുക്തിവാദിയോ ആരുമാകട്ടെ (മത സമൂഹത്തില്‍ യുക്തിവാദം ഉണ്ടാകില്ലല്ലോ) അവര്‍ കാണിക്കുന്ന സഹിഷ്ണുതയും പരസ്പര സ്നേഹവും ഒരു മത സമൂഹത്തിന് മേധാവിത്വമുള്ള സമൂഹത്തില്‍ മറ്റൊരു മത സമൂഹത്തോട് കാണിക്കാന്‍ കഴിയുമെന്ന് ഉദാഹരണ സഹിതം താങ്കള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ നൂറു വട്ടം മാപ്പു ചോദിക്കുന്നു എന്റെ 'വിവരമില്ലാത്ത' വാക്കുകള്‍ക്ക്.
ANSWER
മുഴുവൻ മത നിയമങ്ങൾ അനുസരിച്ച് നടക്കുന്ന ഒരു രാജ്യവും ഇന്ന് നിലവിൽ ഇല്ല. ഇസ്‌ലാമിക ഭരണം നില നിന്നിരുന്ന കാലത്ത് ഖലീഫമാരുടെ കാലം കഴിയുന്നത് വരെ അത് ഉണ്ടായിരുന്നു അത് ചരിത്ര സത്യം
ഇന്ന് ഭാഗികമായെങ്കിലും ഇസ്‌ലാമിക മായി നടക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് യു.എ.ഇ യിൽ എല്ലാ മതക്കാർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ വളരെ സ്വാതന്ത്യമുണ്ട്. ഒരു പക്ഷെ മുസ്‌ലിം സംഘടനകൾക്കുള്ള വിലക്കുകകളില്ലാതെ വചന പ്രഘോഷണക്കാരും മറ്റും പ്രവർത്തിക്കുന്നു
മാപ്പ് പറയേണ്ട കാര്യമില്ല.
നമ്മുടെ അറിവുകൾ പരിമിതമാണെന്ന അറിവ് ഉണ്ടായൽ മതി
കല്‍ക്കി പറഞ്ഞു:-
"മൗദൂദിയെപ്പോലുള്ള പണ്ഡിതന്മരുടെ അദ്ധ്യാപനമനുസരിച്ച്, ഇസ്‌ലാമില്‍ നിന്നു പുറത്തായ അഹ്‌മദികളെ കൊല്ലുന്നത് സ്വര്‍ഗ്ഗം ലഭിക്കുന്ന കര്‍മ്മമാണെന്ന് കരുതുന്ന വിഭാഗം ജനങ്ങള്‍ ചുളുവില്‍ സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി അഹ്‌മദികളെ ആക്രമിക്കുന്നു. ഇസ്‌ലാം സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണെന്നും, അക്രമം ഇസ്‌ലാമിന്‍റെ മാര്‍ഗ്ഗമല്ലെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം ഉദ്ഘോഷിക്കുന്ന മുസ്‌ലിം സംഘടനകളില്‍ ഏതെങ്കിലും ഒരു സംഘടന പാക്കിസ്താനില്‍ നടക്കുന്ന ഈ കിരാത നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയതായി കാണുന്നില്ല. എന്നു മാത്രമല്ല പാക്കിസ്താനില്‍ അഹ്‌മദികള്‍ക്കെതിരെ ചെയ്യുന്നത് ശരിയാണെന്ന രീതിയിലാണ് അവരുടെയെല്ലാം പ്രതികരണം. "
>>> ഉഷാര്‍, ഉഷാര്‍.... കല്‍ക്കീ ഇതില്‍ കൂറ്റുതലൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ താങ്കള്‍ പറഞ്ഞിരിക്കുന്നു.
"ഒരുപാടുദാഹരണങ്ങള്‍ പ്രവാചകന്‍റെയും ആദ്യത്തെ നാലു ഖലീഫമാരുടെയും കാലഘട്ടത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. വര്‍ത്തമാന കാലഘട്ടത്തിലെ കാര്യമാണെങ്കില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഈ കാലഘട്ടത്തെപ്പറ്റി, "ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആനിലെ ലിപികളും മാത്രം അവശേഷിക്കുന്ന കാലം" എന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്. ആ പ്രവചനം അക്രം പ്രതി പൂത്തിയായിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ് അത്."
>>> വര്‍ത്തമാന കാലത്തെക്കുറിച്ചാണ് നമ്മല്‍ സംസാരിക്കുന്നത്.
"ഇതിനെല്ലാം പ്രചോദനം നല്‍കുന്ന ദര്‍ശനം ഇസ്‌ലാമല്ല എന്നു തീര്‍ത്തു പറയാന്‍ കഴിയും"
>>> കാത്തിരുന്നു കണ്ടോളൂ.
"ഇനി സുശീലിനോട് തിരിച്ചൊരു ചൊദ്യം ചോദിക്കട്ടെ. നാസ്തിക, കമ്യൂണിസ്റ്റ് മേധാവിത്തമുള്ള ഏതെങ്കിലും രാജ്യത്ത് മറ്റാദര്‍ശങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വതന്ത്രമായി അവരവരുടെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും, അവ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയതായി കേട്ടറിവുണ്ടോ? എന്തിനേറെ, നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടല്ലോ ഉദാഹരണം. പാര്‍ട്ടി വിട്ടുപോകുന്നവരെയും, പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയും വെട്ടിയും കുത്തിയും കൊല്ലുന്ന മഹത്തായ സംസ്‌കാരമല്ലേ നമ്മുടെ കേരളത്തില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കിവരുന്നത്."
>>> അതിനു മറുപടി പറയേണ്ടത് ഞാനല്ല. എന്റെ നിലപാട് എന്റെ പോസ്റ്റില്‍ തെന്നെ വ്യക്തമാക്കിയിരുന്നു.
താങ്കള്‍ക്കുള്ള പച്ച മലയാളത്തിലുള്ള മറുപടി അനോണിയില്‍ നിന്നു കിട്ടിയല്ലോ? സഹിഷ്ണുതയുടെ അളവെടുത്തുകൊള്ളുക. എല്ലാ അഹ് മദികളും രാജാവിനേക്കാള്‍ വലിയ രാജഭക്തരാണ്.(കുറ്റപ്പെടുത്തിയതല്ല; അഹ്മദി പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ എത്ര വിമര്‍ശിച്ചാലും അവരുടെ സഹിഷ്ണുതയെ ഞാന്‍ മാനിക്കുന്നു)
@Jishad Cronic™
മറ്റൊരു പോസ്റ്റിൽ ആ അദ്ധ്യാപകന്റെ കൈയ്യല്ലാ, തലയാണ് വെട്ടേണ്ടതെന്ന് കമന്റിട്ട ജിഷാദിന് ഇവിടെ ഇങ്ങനെയൊരു കമന്റിടാമോ????
"ഞാനറിഞ്ഞ മുസ്ലീം ഇതല്ല...!!!!"good post....
നല്ല അവതരണം
Post a Comment