Wednesday 25 November 2009

ടെന്‍ഷം

"ഹലോ"

"എന്തായടാ??!"

"ഒന്നുമായില്ലാന്നേ. ഞാന്‍ പലരേം വിളിച്ച് നോക്കി"

"ശ്ശെ, ആകെ ടെന്‍ഷനായല്ലോ"

"ദിലീപും നാസറും വിളിച്ചിരുന്നു"

"എന്നിട്ട്??!"

"അവരും ട്രൈ ചെയ്തോണ്ടിരിക്കുവാ. എന്തേലും വിവരം കിട്ടിയാ ഒടനെ വിളിക്കാന്‍ പറഞ്ഞു"

"നിന്‍റെയാ കസിന്‍ ബാങ്കില് വര്‍ക്ക് ചെയ്യണയാള് അവിടേയേതോ ബ്രാഞ്ചിലായിരുന്നില്ലേ?"

"അയ്യാളിപ്പ അബുദാബീലാന്ന്"

"ഇനീപ്പൊ അങ്ങേരടെ പഴയ കൊളീഗ്‌സാരെങ്കിലും ഉണ്ടോന്ന് നോക്കിയാലോ?"

"വരട്ടെ നമ്മടെ അളിയന്‍റെ വൈഫിന്‍റെ ഒരമ്മാവന്‍ ആ ഏരിയയൊക്കെ പരിചയമുള്ള ഒരാളുണ്ട്. അങ്ങേരടെ നമ്പര്‍ കിട്ടുവോന്ന് നോക്കിക്കൊണ്ടിരിക്കുവാ"

"അതിന് അങ്ങേരെ കിട്ടിയാ ഗുണമുണ്ടാകൂന്ന് ഒറപ്പുണ്ടോ?"

"പിന്നേ, പുള്ളി ഈ ഫീല്‍ഡീ പയറ്റിത്തെളിഞ്ഞ ആളാ"

"ശരി ഞാന്‍ വേറെ ചെലരേം‌കൂടെ ഒന്ന് വിളിച്ച് നോക്കട്ടെ"

"ശരി, വേഗായിക്കോട്ടെ"

-------

"ഹലോ"

"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ?"

"എടീ ഇതൊക്കെ സ്വയമങ്ങ് ചെയ്താ പോരെ? ഈ ചെറിയ കാര്യത്തിന് ഓഫീസ് ടൈമില് എന്നെ വിളിച്ച് ശല്യപ്പെടുത്തണോ?"

"സോറി ബിസിയാരുന്നോ?"

"ങ്ഹാ കൊറച്ച്, പിന്നെ വിളിക്കാം"

--------

"ഹലോ"

"ഡാ ബിജു വിളിച്ചിരുന്നു"

"ഹാ എന്നിട്ട്?!"

"അവന്‍റെ അങ്കിളിന്‍റെ ഒരു പരിചയക്കാരന്‍ ഒരു പാലാക്കാരന്‍ അച്ചായന്‍റെ നമ്പറ് കിട്ടീട്ടൊണ്ട്. നീയൊന്ന് വിളിക്കാമ്പറഞ്ഞു."

"ഹാ ആളെയെനിക്ക് മനസ്സിലായി. നമ്പറ് താ"

---------

"ഹലോ"

"ഹലോ, സണ്ണിച്ചായനല്ലേ?"

"അതേ"

"അച്ചായാ ഞാന്‍ രമേശങ്കിളിന്‍റെ ഫ്രണ്ട് ബിനോ.."

"ങ്ഹാ മോനേ, എന്നാ ഒണ്ട് വിശേഷം?"

"അച്ചായാ രണ്ടീസം അവധിയായതോണ്ട് ഞങ്ങള് കൊറച്ച് ഫ്രണ്ട്സും ഫാമിലീം ഡിബ്ബക്ക് വരണൊണ്ട്"

"ഹൊഹ്ഹോ വെല്‍‌ക്കം വെല്‍‌ക്കം"

"താങ്ക്‌സച്ചായാ.പക്ഷെ ഈ വെള്ളിയാഴ്ച്ച പെരുന്നാളായതോണ്ട്.."

"ആയതോണ്ട്??"

"അല്ല പെരുന്നാളായിട്ട് അവിടത്തെ ബ്രാണ്ടിഷാപ്പ് തൊറക്കുവോന്ന്.."

"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്."

"ഹോ! രക്ഷപെട്ടു. ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ."

ശുഭം

19 comments:

ബിനോയ്//HariNav 25 November 2009 at 13:57  

ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ

ഭായി 25 November 2009 at 14:08  

ഹ്ഹോ..! എന്തോരു ടെന്‍ഷമായിരുന്നു!
ഇപ്പം സമാധാനമായി.. :-)

ഹാരിസ് 25 November 2009 at 14:12  

ഞാന്‍ കോഴിയെ കട്ടിട്ടുമില്ല...എന്റെ തലയില്‍ പൂടയുമില്ല.
ഈ ഡിബ്ബ എവിടെയാ...?

വശംവദൻ 25 November 2009 at 14:39  

:)

ഉഗാണ്ട രണ്ടാമന്‍ 25 November 2009 at 14:49  

അപ്പോ...ഡിബ്ബയിലാണ് പ്രോഗ്രാം...? നടക്കെട്ടെ...

Rejeesh Sanathanan 25 November 2009 at 14:56  

പാവം പിള്ളാരുടെ ടെന്‍ഷന്‍ ഒഴിഞ്ഞല്ലോ.......അത് കേട്ടാല്‍ മതി.......:)

രഘുനാഥന്‍ 25 November 2009 at 15:23  

ഹോ അതൊരു ടെന്‍ഷം തന്നെയാ അനുഭവിച്ചവര്‍ക്കെ അറിയൂ..ഹി ഹി

ഹരീഷ് തൊടുപുഴ 25 November 2009 at 16:11  

ഹ ഹാ..!!

എനിക്കു തോന്നിയായിരുന്നു മോനേ..
ആ പോക്കു പോണ കണ്ടപ്പോൾ..:)

പിന്നെ..ചേച്ചീടെ അടുത്തു പറഞ്ഞ അതേ നമ്പറാ ചില സമയത്തു ഞാനും എന്റെ പെണ്ണുമ്പിള്ളോടു പറയുന്നെ..
പാപ്പൂട്ടീലൊക്കെ ഇരിക്കുമ്പേ..:)

ഹരീഷ് തൊടുപുഴ 25 November 2009 at 16:15  

ബാക്കി ഒരു ദിവസോം കുടിക്കാൻ തോന്നൂല്ല..
ഒന്നാം തീയതി അമ്പാടി അടച്ചു കിടക്കണതു കാണുമ്പോൾ..
ഒരു ശ്യൂന്യതയാ..
ചങ്കിലിരുന്നൊരു വിഷമം..
ഒരു വല്ലായ്മ..


എന്നും തുറന്നു കിടക്കണ കാണണതല്ലേ..


എന്നിട്ടു ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങിച്ചു കഴിയുമ്പോഴേ, മനസ്സിനൊരു സമാധാനം കിട്ടൂ..
ഇപ്പോ പിന്നെ ഭാഗ്യായീ..
ഷാപ്പുണ്ട്..:)

വാഴക്കോടന്‍ ‍// vazhakodan 25 November 2009 at 17:58  

ഇനിയിപ്പോ ഞാന്‍ കരുതേണ്ടല്ലോ അല്ലെ? ഹാവൂ ആ ടെന്‍ഷം ഒഴിഞ്ഞു :)

Anil cheleri kumaran 25 November 2009 at 18:10  

ഹഹഹ.. കലക്കി മാഷേ.

രഞ്ജിത് വിശ്വം I ranji 25 November 2009 at 18:23  

അയ്യോ.. ഹെന്റെ സണ്ണിച്ചായാ ഇതു കൊടും ചതിയായിപ്പോയല്ലോ. പലക രണ്ടെണ്ണം കൂടുതല്‍ തുറക്കുമെന്നു പറഞ്ഞിട്ട് ഇപ്പോ ആട് കിടന്നിടത്ത് പൂട പോലുമില്ല.

ഞാനപ്പഴേ പറഞ്ഞതാ ദുഫായീന്ന് മേടിക്കാമെന്ന് അപ്പോ എന്തൊക്കെയായിരുന്നു ദിലീപിന്റെയും നാസറിന്റെയും ന്യായങ്ങള്‍ . കാശു കുറവാണെന്നോ പുതിയ ബ്രാണ്ടുകള്‍ കിട്ടുമെന്നോ.. ഇപ്പോ പവനായി ശവമായി.
ഇനി വല്ല സെവന്‍ അപ്പും വാങ്ങി ഉപ്പിട്ട് കുടിച്ച് കടി അടക്കാം.
നല്ലോരു പെരുന്നാളായിട്ട് ഹോ.. ഓര്‍ക്കാന്‍ മേലായേ.. എന്റെ കര്ത്താവേ..

Areekkodan | അരീക്കോടന്‍ 25 November 2009 at 18:50  

):

ദീപു 25 November 2009 at 19:06  

ഡിബ്ബ ഷാർജയിലാണോ?. അതോ?
അജ്മാൻ ബീച്ചാണെന്നു കരുതി ഷാർജാ ബീച്ചിലിരുന്ന് സേവിച്ച്‌ അകത്തുപോയ ഒരു സുഹൃത്തിനെ എനിക്കറിയാം.

ആര്‍ദ്ര ആസാദ് / Ardra Azad 25 November 2009 at 23:36  

വായിച്ച് വായിച്ച് ഞാനിപ്പോ ടെന്‍ഷനിലായിട്ടുണ്ട്..

പകല്‍കിനാവന്‍ | daYdreaMer 26 November 2009 at 08:34  

ഹഹ

നെനക്കൊക്കെ ഒന്ന് നന്നായി കൂട്രാ.. :)നീയാ ഹാരിസിന്റെ കുടുംബോം കലക്കും...

രാജീവ്‌ .എ . കുറുപ്പ് 26 November 2009 at 10:15  

കുപ്പിക്കാരുടെ ടെന്‍ഷന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാ, ബിനോയ്‌ നമ്മുടെ ടെന്‍ഷന്‍ നമ്മക്കല്ലേ അറിയൂ, എന്നിട്ട് പെരുന്നാള്‍ അടിച്ചു പൊളിച്ചോ??
മലക്ക് പോകാന്‍ മല ഇട്ടിരിക്കുവാ സോറി സ്വാമി ശരണം
അല്ല ഇതൊക്കെ ഒന്ന് നിര്‍ത്തിക്കൂടെ

"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ"

വീട്ടില്‍ റേഷന്‍ മേടിച്ചോണ്ട് വാടാ എന്ന് പറഞ്ഞാല്‍ പറയും മുടിഞ്ഞ ക്യു ആണേ നടക്കേല്ലേ ന്നു, ബിവരെജ് ആണേല്‍ എന്നാ തിരക്കണേലും നുമ്മ നിക്കും കുംബാരി

പ്രദീപ്‌ 26 November 2009 at 16:23  

"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്.
ഹ ഹ ഹ

ഭൂതത്താന്‍ 27 November 2009 at 22:43  

ടെന്‍ഷന്‍ അടിപ്പിച്ചു കൊന്നു ...ഹ ഹ