Monday 21 September 2009

ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍


മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഒട്ടുംകുറയാത്ത അവരുടെ ക്ഷേത്രങ്ങള്‍ക്കും ഏകാനാകാത്ത പുണ്യം അയലത്ത് അവതരിക്കുന്ന ഷക്കീലദൈവങ്ങള്‍ ചുരത്തുമെന്ന പ്രതീക്ഷയില്‍ അവരുടെ അകിടുകളുടെ മുഴുപ്പില്‍ മോക്ഷം തേടി സമയവും സമ്പത്തും ഹോമിക്കുന്ന വിഡ്ഡ്യാസുരന്മാര്‍ക്ക് ചിന്ത റിഫ്രഷ് ചെയ്യാന്‍ ഒരവസരം കൂടി. മനുഷ്യദൈവങ്ങള്‍ക്കും അടിതെറ്റുമെന്നും, അടിതെറ്റിയാല്‍ ചാകാന്‍ തോന്നുമെന്നും, ചാകണമെങ്കില്‍ സയനൈഡ് കഴിക്കണമെന്നും, സയനൈഡ് തിന്നുന്നവര്‍ ചത്ത് ചീയുമെന്നും, അതുകൊണ്ടുതന്നെ അവര്‍ ദൈവങ്ങളല്ല പച്ച മനുഷ്യരാണെന്നും തിരിച്ചറിയാന്‍ ഒരുപക്ഷെ വല്യ മൂപ്പന്‍ ദൈവം നൂലില്‍ കെട്ടി ഇറക്കിത്തന്ന ഒരവസരമെന്നും വ്യാഖ്യാനിക്കാം.

വര്‍ഷങ്ങളോളം മനോരോഗത്തിന് ചികിത്സയിലായിരുന്നു പുതുക്കാട് മുളങ്ങ് ചീരമ്പത്ത് മോഹനന്‍റെ മകളായ ദിവ്യ എന്ന ചെറുപ്പക്കാരി. ഇതിനിടെ അച്ഛന്‍റെ സഹായിയായി അവതരിച്ച് ഭര്‍ത്താവായി പ്രമോഷന്‍ നേടിയ ജോഷി എന്ന തരികിട തന്‍റെ റെന്‍റ് എ കാര്‍ ബിസ്സിനസ് പൊളിഞ്ഞപ്പോഴാണത്രെ ദിവ്യയുടെ സം‌ഗമസ്ഥാനങ്ങളില്‍ വിഷ്ണുമായയുടെ ഒലിപ്പ് കണ്ടെത്തി മര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യയുടെ പിതാവ് മോഹനന്‍ പൊള്ളലേറ്റ് മരണപ്പെട്ട സം‌ഭവവും ഇതിനിടെ ഉണ്ടായി.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറന്‍ ഒറ്റമുണ്ട് ധരിച്ച് മോക്ഷമര്‍മ്മങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദര്‍ശനം നല്‍കുന്ന കച്ചവടതന്ത്രമാണ് മാര്‍ക്കറ്റില്‍ ഹിറ്റായതത്രെ. വളര്‍ച്ചയുടെ പ്രാരം‌ഭഘട്ടങ്ങളില്‍ എല്ലാ ലുഡായിപ്പ് മനുഷ്യദൈവങ്ങളും ഭക്ത(?)രെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചില നമ്പറുകള്‍ പതിവുണ്ടെന്ന് കാണാം. സുതാര്യമായുള്ള വസ്ത്രത്തില്‍ നനഞ്ഞുകുതിര്‍ന്നുള്ള ആട്ടവും പാട്ടുമായിരുന്നു പണ്ട് നമ്മുടെ ഒ.രാജഗോപാല്‍ കാലില്‍‌വീണ് പ്രശസ്തയാക്കിയ മറ്റൊരു അവതാരത്തിന്‍റെ മാസ്റ്റര്‍പ്പീസ്. പതിവായി ഇത്തരം "ഒലിപ്പുകള്‍" തേടി നടക്കുന്ന സിനിമാക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന് ദിവ്യ ജോഷിയുടെയും അരങ്ങ് കൊഴിപ്പിച്ചു. പട്ടണത്തില്‍ തമിഴന്മാര്‍ പോലും കൊതിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍, സഞ്ചരിക്കാന്‍ ആഡം‌ബരകാറുകള്‍, കൊട്ടാരസദൃശ്യമായ വീട്.. അങ്ങനെ അര്‍മാദിച്ചു ജീവിച്ച് വരുന്നതിനിയില്‍ സന്തോഷ് മാധവന്‍ പിടിയിലായപ്പോഴുണ്ടായ കാറ്റിലാണ് ദിവ്യ ജോഷിയും കടപുഴകിയത്. പിന്നീട് കേസുകള്‍, വക്കാണങ്ങള്‍, അറസ്റ്റ്, ഇപ്പോള്‍ ആത്മഹത്യയും.

ഇങ്ങനെ പാതിവഴിയില്‍ അസ്തമിക്കുന്ന അവതാരങ്ങള്‍ക്കും സായിബാബ, അമൃതാനന്ദമയി പോലുള്ള എസ്റ്റാബ്ലിഷ്ഡ് ദൈവങ്ങള്‍ക്കുമിടയിലുള്ള ദൂരം എത്രയോ ചെറുതാണെന്നുള്ള ആശങ്കയുളവാക്കുന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്. 500 കോടിയുടെ നിധി സ്വന്തമാക്കാന്‍ 95 ലക്ഷം ദൈവത്തിന് കപ്പം കൊടുക്കുന്ന മണ്ടശിരോമണികള്‍ നമ്മുടെ സമുഹത്തെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. അത്താണി തേടുന്നവന് അഭയസ്ഥാനമായി ദൈവം എന്ന സങ്കല്പ്പം ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ നല്ലത്. പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്!?




27 comments:

ബിനോയ്//HariNav 21 September 2009 at 08:37  

ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍

VEERU 21 September 2009 at 09:29  

...ഠോ....തേങ്ങയാദ്യം...
എന്റമ്മോ...കലക്കി ബിനോയിയേ...കൊടു കൈ !!!

രഞ്ജിത് വിശ്വം I ranji 21 September 2009 at 09:57  

"ഇങ്ങനെ പാതിവഴിയില്‍ അസ്തമിക്കുന്ന അവതാരങ്ങള്‍ക്കും സായിബാബ, അമൃതാനന്ദമയി പോലുള്ള എസ്റ്റാബ്ലിഷ്ഡ് ദൈവങ്ങള്‍ക്കുമിടയിലുള്ള ദൂരം എത്രയോ ചെറുതാണെന്നുള്ള ആശങ്കയുളവാക്കുന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്"
ദൂരം ചെറുതാണെന്നല്ല.. ദൂരമേയില്ല ബിനോയ്.. പിന്നെ എന്തു ചെയ്യാം ലോകത്തെ സകല തട്ടിപ്പുകള്‍ക്കും തലവെച്ചുകൊടുക്കുന്ന സമൂഹത്തില്‍ ഇതിനും ഇതിനപ്പുറവും നടക്കും..
അവസരോചിതവും ശക്തവുമായ പ്രതികരണം..

കാവലാന്‍ 21 September 2009 at 09:59  

"ദൈവം എന്ന സങ്കല്പ്പം ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ നല്ലത്".

***പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്***

ഉദ്ദിഷ്ട കാര്യസിദ്ധിക്ക് സയനൈഡാര്‍ച്ചന എന്ന ബോര്‍ഡുമായി ദിവ്യകുടീരത്തിന്റെ ഫ്ലക്സ് ബോര്‍ഡ് വരും നാളുകളില്‍ നമുക്കു കാണാം.

Ajith Pantheeradi 21 September 2009 at 10:13  

ആരെങ്കിലും മരിച്ചു കിടക്കുന്നതു കാണുമ്പോള്‍ ചിരിക്കാന്‍ പാടില്ലെന്നു പറയും, പക്ഷേ ടിവിയില്‍ ഈ വാര്‍ത്തയുടെ കൂടെ അവരുടെ പഴയ ഫ്ലെക്സ് ബോര്‍ഡ് കണ്ടു ചിരിയടക്കാന്‍ കഴിഞ്ഞില്ല. “എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം” എന്നാണ് പരസ്യം, എന്നാല്‍ സ്വന്തം ഒരു പ്രശ്നം വന്നപ്പോള്‍ പരിഹാരം ആത്മഹത്യ മാത്രം!!

പക്ഷെ ഇതൊക്കെ എത്ര കണ്ടാലും ഇതു പോലുള്ള ഫ്രാഡുകളുടെ പിന്നാലെ പോകുന്ന വിഡ്ഡ്യാസുരന്മാര്‍ നന്നാകുമെന്നൊരു പ്രതീക്ഷയും വേണ്ട.

Unknown 21 September 2009 at 10:48  

കോഴി കഞ്ചാവടിച്ചാൽ കിറുങ്ങുമെന്നല്ലാതെ ദൈവങ്ങൾ സയനൈഡ്‌ കഴിച്ചാൽ ചാവുമെന്നു് അറിയില്ലായിരുന്നു. വേദങ്ങളിൽ വേണ്ടത്ര പാണ്ഡിത്യം ഇല്ലെന്നു് കൂട്ടിക്കോളൂ.

എന്നാലും ഒരു ആൾദൈവം ഇങ്ങനെ ആയി എന്നുകരുതി എല്ലാ ആൾദൈവങ്ങളും അങ്ങനെ അല്ല കേട്ടോ. ഈ എനിക്കുതന്നെ ഒരു നൂറു് അനുഭവങ്ങൾ (അതോ തൊണ്ണൂറ്റൊൻപതാണോ?) നേരിട്ടു് ഉണ്ടായിട്ടുണ്ടു്.

ആരറിഞ്ഞു? ചിലപ്പോൾ മരിച്ച ദൈവം ചത്ത മാതാവു് സഹിതം വീണ്ടും ഉയിർത്തെഴുന്നേൽക്കുമായിരിക്കും. അങ്ങനെയൊക്കെ ലോകത്തിൽ സംഭവിച്ചിട്ടുണ്ടു്. ഇനിയും സംഭവിക്കും. ഇല്ലെന്നു് തെളിയിക്കാമോ?

വാഴക്കോടന്‍ ‍// vazhakodan 21 September 2009 at 13:46  

തള്ളേ കൊള്ളാം! ഇതല്ല ഇതിലും വലിയ സംഭവം ഉണ്ടായാലും നമ്മുടെ ജനങ്ങള്‍ പഠിക്കില്ല.കാരണം എളുപ്പ വഴിയിലൂടെ സമ്പാദിക്കാനുള്ള ത്വര അവനില്‍ ഉള്ളിടത്തോളം കാലം ഈ ആളും ആള്‍ ദൈവങ്ങളും ഉണ്ടാകും.
മനസ്സിലാക്കുന്നേയില്ല:)

ഗന്ധർവൻ 21 September 2009 at 14:05  

‘കഷ്ടം‘ എനിക്കത്രയേ പറയാനുള്ളൂ

ആർപീയാർ | RPR 21 September 2009 at 14:11  

അടുത്താഴ്ചയെങ്ങാണ്ട് ഉയർത്തെഴുന്നേൽ‌പ്പ് ഒണ്ടെന്ന് കേൾക്കുന്നുണ്ട്.

:)

Anonymous 21 September 2009 at 15:07  

പാവം ദിവ്യ ജോഷി. അമൃതാനന്ദമയിയെപ്പോലെയോ സത്യസായി ബാബയെപ്പോലെയോ സവർണരുടെ മേൽനോട്ടത്തിലുള്ള വലിയ എസ്റ്റാബ്ലിഷ്മെന്റാവാൻ കഴിഞ്ഞില്ല. അതിനു മു‌ൻ‌പേ പേടിച്ചുതൂറി സയനൈഡ് അടിച്ചു ‘സമാധി’യാവേണ്ടിവന്നു. പിന്നാക്കക്കാരല്ലേ! പേടിക്കും. സഹതപിക്കാം.

ടോട്ടോചാന്‍ 21 September 2009 at 16:11  

മുള്ളാന്‍ നില്‍ക്കുന്ന പട്ടിയെ ദൈവമാക്കാന്‍ ആളുള്ളപ്പോള്‍ അങ്ങോട്ട് നിന്നു കൊടുക്കുന്നതിലെന്താ തെറ്റ്?
നില്‍ക്കുന്നവരും കൊള്ളാം... അതേല്‍ക്കുന്നവരും കൊള്ളാം....

നല്ല സമയോചിതമായ പോസ്റ്റ്

Kvartha Test 21 September 2009 at 16:46  

ഒരു മൃത്യുഞ്ജയഹോമവും ധനാഗമയന്ത്രവും ഉപയോഗമുണ്ടായില്ലെങ്കിലും ആത്മഹത്യാ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അവര്‍ക്ക് വിളിക്കാമായിരുന്നു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ അടങ്ങുന്ന കൂടുതല്‍ പോസ്റ്റുകള്‍ വന്നെങ്കില്‍ നന്നായിരുന്നു.

ഭാരതീയ ഈശ്വരസങ്കല്‍പ്പത്തെ തുരങ്കം വയ്ക്കുന്ന ഇത്തരക്കാരുടെ അനുഭവം കണ്ടു മറ്റുള്ളവരും ചിന്തിച്ചിരുന്നെങ്കില്‍... സത്യധര്‍മ്മ മാര്‍ഗങ്ങളിലൂടെ അവനവനിലെ ഈശ്വരനെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ...

- സാഗര്‍ : Sagar - 21 September 2009 at 18:54  

ഭക്തരേ.. അത് ആത്മഹത്യ അല്ല.. സ്വച്ഛന്ദമൃത്യു എന്നു പറയും..

ദിവ്യ ദൈവം ഇനിയും പുനര്‍ജനിക്കും, വെറേ ഒരു രൂപത്തില്‍..
അപ്പോള്‍ നിങ്ങള്‍ ആ ദിവ്യദേഹത്തിന്റെ രക്തം പരിശോധിച്ച് നോക്കിയാല്‍ സയനൈഡിന്റെ സാനിധ്യം ഉണ്ടാവും.. ഇത് സത്യം സത്യം സത്യം..

Calvin H 21 September 2009 at 18:55  

ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് കടമെടുത്തുകൊള്ളട്ടെ.

ഒരു ചെറു ആൾദൈവമായിരുന്നപ്പോൾ തന്നെ കുടുങ്ങിയത് കൊണ്ട് കുടുങ്ങി. ഇല്ലെങ്കിൽ നാളെ അവർ ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുക വരെ ചെയ്തേനെ.

chithrakaran:ചിത്രകാരന്‍ 21 September 2009 at 18:56  

“പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച്”
നല്ല പ്രയോഗം !!!
കലക്കി... സൈനേഡ് വിഴുങ്ങുന്ന ദൈവങ്ങള്‍.

ബിനോയ്//HariNav 21 September 2009 at 20:06  

വീരു, നന്ദി :)

രഞ്ജിത്ത്‌ജി, വായനക്ക് നന്ദി :)

കാവലാന്‍, കറക്റ്റ്. ചാത്തന് നേദിച്ച പ്രസാദമാണെന്നു പറഞ്ഞ് വില്പ്പനക്ക് വെച്ചാല്‍ സയനൈഡ് വാങ്ങിത്തിന്നാനും ആളുണ്ടാകും :)

മാരാര്‍‌ജി, നന്ദി :)

ബാബുമാഷ്, തന്നെ തന്നെ. എന്‍റെ അപ്പൂപ്പന്‍റെ വകേലൊരമ്മാവന്‍ ദൈവമാണ്. അങ്ങേര് മുറുക്കുമ്പോള്‍ വെറ്റിലയില്‍ തേക്കുന്നത് സയനൈഡല്ലേ! :)

വാഴക്കോടന്‍, ഗന്ധര്വ്വന്‍, RPR, സത്യാന്വേഷി, നന്ദി :)

ടോട്ടോച്ചാന്‍, ശരിതന്നെ. തട്ടിപ്പുകാര്‍ എന്നുമുണ്ടാകും. അതിനൊക്കെ തലവെച്ചു കൊടുക്കാതിരിക്കാനുള്ള യുക്തിയും ബുദ്ധിയും ആര്‍ജ്ജിക്കേണ്ടത് സമൂഹത്തിന്‍റെ ബാദ്ധ്യത. നന്ദി :)

ശ്രീ, നന്ദി :)

സാഗര്‍, ഹ ഹ തന്നെ തന്നെ നുമ്മക്ക് കാത്തിരിക്കാം :)

കാല്‍‌വിന്‍, വളരെ ശരി. അല്പകാലം കൂടി കഴിഞ്ഞിരുന്നെങ്കില്‍ തന്‍റെ രോമത്തില്‍‌പോലും തൊടാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല എന്ന് സന്തോഷ് മാധവന്‍ പോലിസുകാരോട് വീമ്പുപറഞ്ഞതഅയി കേട്ടിട്ടുണ്ട്. കഴമ്പുള്ള അവകാശവാദം തന്നെ അല്ലേ?

ചിത്രകാരന്‍, നന്ദി :)

പൊട്ട സ്ലേറ്റ്‌ 22 September 2009 at 06:27  

സത്യം. ഇതിന്റെ ഒക്കെ പിറകെ പോകാനും മനുഷ്യരുണ്ടല്ലോ നമ്മുടെ നാട്ടില്‍.

രഘുനാഥന്‍ 22 September 2009 at 08:44  

കൊള്ളാം ബിനോയി ..കാലിക പ്രസക്തമായ നല്ല പോസ്റ്റ്‌

നിലാവ്‌ 22 September 2009 at 12:07  

അങ്ങനെ പൂജ്യം കോവാലന്റെ ദൈവവും വടിയായി..... ഇനി എത്ര എണ്ണം പണ്ടാരമടക്കുമെന്ന് കണ്ടറിയണം

ഘടോല്‍കചന്‍ 22 September 2009 at 15:22  

അങ്ങനെ ഒരു ആള്‍ദൈവത്തിന്റെ കാര്യം പൊകയായി.. ബാക്കിയൊള്ളതൊക്കെ ഇനി എന്നാണോ എന്തൊ?

“പട്ടി മുള്ളാന്‍ നിക്കുന്നത്” കിടുവായി :)

Koonanurumpu 23 September 2009 at 09:44  

ബിനോയ്‌ നന്നായി . തിരക്ക് പിടിച്ച ജീവിതത്തില്‍ എല്ലാം വെട്ടിപിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ . എന്ത് തെണ്ടിത്തരവും കാട്ടി സന്തോഷവും സമാതാനവും വിലക്ക് വാങ്ങാം എന്ന് കരുതുന്നു . അവസ്സാനം ഉള്ള സന്തോഷവും സമാധാനവും നഷ്ടപ്പെട്ട് ചെയ്താ തെറ്റുകള്‍ മനസ്സില്‍ ഇരുന്നു കുത്ത്തുംപോ ഇവനൊക്കെ ഇന്‍സ്റ്റന്റ് ആയി മോക്ഷം കിട്ടുന്ന ഇമ്മാതിരി കൂതറ ദൈവങ്ങളെ തേടി പോകും . കണ്ണിനു സുഖവും ശരീരത്തിന് ആശ്വാസവും ഉണ്ടായി കൂടെന്നില്ല

Unknown 23 September 2009 at 12:36  

ആള്‍ദൈവം എന്നത് തന്നെ വിഡ്ഡിത്തം
ഭ്രന്തരെ ചുടുചോറു (ചോര) തീട്ടിക്കാന്‍ ഒരുപാടുപേര്‍ എന്നും ഉണ്ടാകും.
ദിവ്യമാരും ഫക്കീര്‍മാരും പ്രീസ്റ്റുകളും ഉണ്ടാകുന്നത് ഭ്രാന്തരില്‍ നിന്നാണ്.

Unknown 23 September 2009 at 14:44  

kollam binoy kollam....

Typist | എഴുത്തുകാരി 23 September 2009 at 16:10  

എന്തൊക്കെ സംഭവിച്ചിട്ടും മനുഷ്യന്‍ പഠിക്കില്ല.നാളെ വീണ്ടും ഒരാള്‍ വരും. ജനങ്ങള്‍ അവരുടെ പുറകേ ആവും.

500 കോടിയുടെ നിധി കിട്ടാന്‍ 90 ലക്ഷം. ആ കയ്യിലുള്ള 90 ലക്ഷം കൊണ്ട് ജീവിച്ചാല്‍ പോരേ? മറ്റുള്ളവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടായിരുന്ന അവരുടെ മൃതദേഹം വാങ്ങാന്‍ പോലും ആളുണ്ടായില്ല!

വശംവദൻ 24 September 2009 at 08:24  

“പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്?”

സൂപ്പർ ഡയലോഗ്.
അഭിനന്ദനങ്ങൾ !

പ്രദീപ്‌ 24 September 2009 at 16:55  

അണ്ണാ നല്ല വീക്ഷണം !!!! എന്തുകൊണ്ടാണ് നമ്മുടെ കേരളം ഇങ്ങനെയാകുന്നത് ? world health organisation te (WHO) കണക്കു അനുസരിച്ച് ലോകത്തില്‍ ഏറ്റവും അധികം യുവമനോരോഗികള്‍ ഉള്ള നാട് നമ്മുടെ കൊച്ചു കേരളമാണ് . എന്തുകൊണ്ട് ?? സെമെടിക് മതങ്ങളുടെ ( ക്രൈസ്റ്റ് -ഇസ്ലാമിക്‌ ) മത കരിനിയമങ്ങള്‍ അതിനു കാരണമാകുന്നുണ്ടോ??
ഞാന്‍ ഒരു കോട്ടയംകാരന്‍ അച്ചായന്‍കുഞ്ഞ് ആണ് .സൊ , വര്‍ഗീയമാണ് എന്ന് തെറ്റിദ്ധരിക്കരുത് . ദൈവത്തിന്റെ പേരില്‍ എന്റെ സമൂഹത്തില്‍ നടക്കുന്ന തീവെട്ടികൊള്ള , ആദ്യം തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു . അത് കഴിഞ്ഞിട്ടേ ഉള്ളു മറ്റു മതസ്ഥരുടെ പുറകെ . ( സ്വന്തം കണ്ണിലെ .............ബൈബിള്‍ )
അപ്പോള്‍ ഒക്കെ ഭായി .എന്റെ ബ്ലോഗില്‍ ഇനിയും വരണം .നന്ദി

ചേച്ചിപ്പെണ്ണ്‍ 11 May 2010 at 09:30  

i like it ..!