Monday, 8 February 2010

തുരങ്കം‌സ് ഓഫ് ദുബായ്സ്

അത്ഭുതങ്ങളുടെ നഗരമാണ് ദുബായ്. അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വികസനം. നിരത്തുകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ക്ക് പകരം എന്നപോലെ സ്ഫടിക സൗധങ്ങള്‍. കടലില്‍ വീണ മരം പോലെ മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍. ആഡം‌ബരത്തിന്‍റെ അവസാനവാക്കായ സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍. അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.

കഴിഞ്ഞ ആഴ്ച്ച ഇവിടുത്തെ പ്രധാന പത്രങ്ങളിലൊന്നില്‍ വന്ന ഒരു വാര്‍ത്ത മുന്‍പറഞ്ഞ അത്ഭുതങ്ങളേയൊക്കെ കവച്ച് വെക്കുന്നതായി. "രഹസ്യ തുരങ്കം" കണ്ടെത്തിയതായാണ് തലക്കെട്ട്. ഏതോ പ്രാചീനയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട രഹസ്യതുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കാര്‍ കണ്ടെത്തിയ വാര്‍ത്തയാണെന്ന് കരുതിയാല്‍ തെറ്റി. ഒരു കിലോമീറ്ററിലധികം നീളത്തില്‍ പണി പൂര്‍ത്തിയായ ഒരു അണ്ടര്‍‌പാത്ത് എങ്ങനെയോ ശ്രദ്ധിക്കപ്പെടാതെ കിടന്നുപോയതാണ്. അതും ലോകശ്രദ്ധയാകര്‍ഷിച്ച ബുര്‍ജ് ഖലീഫയെന്ന കെട്ടിടഭീമന്‍റെ കാല്‍ച്ചുവട്ടില്‍. infrastructure development പ്രളയത്തില്‍ കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞരുവി! വാര്‍ത്ത കണ്ട് നോക്കൂ

Secret tunnel: SZ Road traffic woes could ease

Dubai: You can't help feeling a bit like Batman while driving into an apparently secret, subterranean car tunnel coursing under the Downtown Burj Khalifa area.
There are no street signs or nameplates, just four empty lanes of asphalt divided by a concrete divider and two long ceiling slots to allow in air and sunlight.
Several visits by XPRESS to the completely unknown 1.1-kilometre bypass tunnel revealed an empty thoroughfare save for a couple of straggler cars clipping through the concrete passageway.
‘Not aware'
A Roads and Transport Authority (RTA) official said they weren't aware of the tunnel which links Downtown Burj Khalifa to Al Mafraq Road and bypasses heavy Dubai Mall traffic congestion on Financial Centre Road (formerly Doha Road).
"We may have announced this already, but I'm not aware of it," said the official. "It sounds like it will save drivers a lot of time."
The official couldn't say when the tunnel had actually opened.
A Dubai Taxi driver said he was overjoyed when he stumbled upon the find by accident.
Using the underground tunnel instead of braving the construction work at Defence Roundabout and Financial Centre Road southerly towards Dubai Mall has saved him many times in recent weeks, he said.
"On busy traffic days, it can take a lot of time to go from Shaikh Zayed Road past Dubai Mall and down the road behind (Al Mafraq Road) to get to Dubai Exhibition Centre," he said. "There is so much traffic at the [Dubai] Mall. This tunnel has made life much easier."
To access the tunnel from a westerly direction on Shaikh Zayed Road, drivers can turn in to the Downtown Burj Khalifa exit before the Defence Roundabout exit. Once inside Downtown Burj Khalifa, motorists proceed to the second small roundabout and then turn left towards Emaar Square. The road directly enters the tunnel at the foot of Emaar Square office towers.
It takes about a minute to pass through the tunnel and exit directly onto Al Mafraq Road with the Al Murooj Rotana hotel on the driver's side

വാര്‍ത്തക്ക് കടപ്പാട്: GulfNews (www.gulfnews.com)

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..! പറയാന്‍ പറ്റില്ലേ..

11 comments:

ബിനോയ്//HariNav 8 February 2010 at 11:14  

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍.

★ shine | കുട്ടേട്ടൻ 8 February 2010 at 11:18  

"അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..!"

:D

തെച്ചിക്കോടന്‍ 8 February 2010 at 12:43  

അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.

വെന്റിലേഷന്‍ സൗകര്യം ആലോചിച്ചായിരിക്കും ജോഗിങ്ങിനു ലുങ്കിയുടുക്കുന്നത്...:)

പറമ്പ് കിളക്കുമ്പോള്‍ വല്ലതും തടഞ്ഞാല്‍ പറയണം.

Seema 8 February 2010 at 12:48  

അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.

ശ്രീനിവാസന്റെ ചില ഡയലോഗുകൾ ഓർമ്മ വരുന്നു.സീര്യസ്സായി തമാശ പറയാൻ ബിനോയിക്കു നല്ല കഴിവാണ്.

:)

സി.കെ.ബാബു 8 February 2010 at 13:50  

തുരങ്കിത്തുരങ്കി ബൂര്‍ജ് ഖലീഫാന്‍റെ പൊക്കം നീളമാവാതിരുന്നാല്‍ വേണ്ടില്ല. തലയിലെ തുരങ്കം കാണാന്‍ കഴിയാത്തോരല്ലേ. തൂമ്പ കയ്യില്‍ കിട്ടിയാല്‍ ഉടനെ തുരങ്കാന്‍ തുടങ്ങും.

Visala Manaskan 8 February 2010 at 14:36  

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..! പറയാന്‍ പറ്റില്ലേ..!!

:) ha ha ha...

കുമാരന്‍ | kumaran 8 February 2010 at 20:38  

കൊള്ളാം..

ഭായി 9 February 2010 at 11:21  

എന്റെ വീട്ടിലും പറംബിലുമൊന്നും തുരങ്കമില്ല )-:
പക്ഷെ എന്റെ വീട്ടില്‍ ഒരു തുരപ്പനുണ്ടായിരുന്നു!
എന്റെ ചിറ്റപ്പന്‍! (ഭാഗ്യം)

ശ്രീ 9 February 2010 at 11:23  

"അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍"

ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല :)

വശംവദൻ 10 February 2010 at 15:10  

“ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍“ :)

jayarajmurukkumpuzha 11 February 2010 at 13:16  

valare rasakaramaayittundu,, aashamsakal..........