Monday 4 October 2010

അമ്മായി ഗൈഡന്‍സ്

അവധിക്ക് നാട്ടില്‍ പോയി വന്നതാണ്. മലയാളനാട്ടില്‍ മലയോളം വളര്‍ന്ന (മ..ല.. മല തന്നെ) കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്ന വമ്പിച്ച പുരോഗതി കണ്ട് അന്തം‌വിട്ട ഈ അജ്ഞാനി ബ്ലോഗര്‍ തന്‍റെ അമ്പരപ്പ് സഹബ്ലോഗര്‍‌മാരുമായി പങ്കു വെച്ച് പണ്ടാറടങ്ങുന്നു. അനാദികാലം മുതല്‍ മനുഷ്യകുലത്തിലെ പൊടിമീശക്കാരായ ഇളമുറച്ചാത്തന്മാരെ 'വിദ്യ' അഭ്യസിപ്പിക്കുന്നതില്‍ ലൊക്കാലിറ്റിയിലെ അമ്മായിമാര്‍ക്കുള്ള അതിവിശേഷവും മധുരമനോജ്ഞവുമായ വിരുതിന്‍റെ പരമപ്രാധാന്യം മനസ്സിലാക്കാതെ, കരിയര്‍ ഗൈഡന്‍സ് എന്നാല്‍ മറ്റെന്തോ മാങ്ങാത്തൊലിയാണെന്ന് തെറ്റിദ്ധരിച്ച അവിവേകിയായ ഈ ബ്ലോഗര്‍ പണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ അപ്പാവിയുടെ തെറ്റിന് ഒറ്റ പെട്ട മുലച്ചികളായ അഖിലാണ്ഡമണ്ഡല അമ്മായിദൈവങ്ങളേ.. മാപ്പ്.. മാപ്പ്..

19 comments:

ബിനോയ്//HariNav 4 October 2010 at 13:09  

അവധി കഴിഞ്ഞു. മനസ്സിപ്പോഴും നാട്ടില്‍ മഴ നനഞ്ഞു നടപ്പാണ്. :)

Anil cheleri kumaran 4 October 2010 at 18:23  

അഡ്രസ്സും ഫോണ്‍ നമ്പരുമൊന്നുമില്ലേ?

ഒഴാക്കന്‍. 4 October 2010 at 18:58  

പ്രാക്റ്റിക്കല്‍ ക്ലാസ്സ്‌ ഉണ്ടോ അതോ മുഴുവന്‍ തിയറിയാണോ :)

Jishad Cronic 4 October 2010 at 22:18  

:)

വായന 5 October 2010 at 00:02  

തലേലെഴുത്തു

mini//മിനി 5 October 2010 at 05:54  

ആ ഫോട്ടോ എങ്ങനെ ഒപ്പിച്ചു?

Unknown 5 October 2010 at 15:33  

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് !!

Pony Boy 5 October 2010 at 19:31  

പ്രാക്ടിക്കലിനോടാണ് എനിക്ക് താത്പര്യം...

ഭൂതത്താന്‍ 10 October 2010 at 12:45  

അങ്ങനെ ചുളുവിനു മാപ്പ് പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതണ്ട ..മാഷേ ....

അപ്പോള്‍ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് അല്ല്യോ.....

Unknown 11 October 2010 at 18:19  

best guidance....

Unknown 12 October 2010 at 14:42  

അയ്യേ..

Vayady 13 October 2010 at 06:06  

ആക്ഷേപഹാസ്യം കൊള്ളാം. :)

രാമചന്ദ്രൻ വെട്ടിക്കാട്ട് 22 June 2011 at 11:20  

;)

കാട്ടിപ്പരുത്തി 22 June 2011 at 11:28  

ഇതിനും പരസ്യമോഡൽ വേണോ?

Jijo 22 June 2011 at 11:50  

me likey... :)))

Irshad 22 June 2011 at 12:14  

:)

ബിനോയ്//HariNav 22 June 2011 at 12:33  

ഇതു വഴി വന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. പ്ക്ഷെ ഇതൊരു പഴയ പോസ്റ്റ് ആണല്ലോ. ഇതെവിടെയാണിപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്?

A Cunning Linguist 22 June 2011 at 12:57  

ഇവിടെ

:: niKk | നിക്ക് :: 22 June 2011 at 14:39  

:)