Thursday, 21 October 2010

വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം

കുഞ്ഞാടുകളേ, വിശ്വാസം അതാണല്ലോ എല്ലാം. നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് മറക്കരുത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചരക്കുകളുടെ സ്പ്പ്‌ളൈ ലൈന്‍ മാക്സിമം ക്ലീയറാക്കി നിലനിര്‍ത്താന്‍ നിങ്ങളുടെ ഓരോ വോട്ടും വിശ്വാസികള്‍ക്ക്. അവിശ്വാസി കുശ്മാണ്ഠങ്ങളെ ഒറ്റപ്പെടുത്തുക. അമിതോപയോഗം മൂലം കുഞ്ഞാടുകളുടെ ചിന്താശേഷിക്ക് തേയ്മാനം സം‌ഭവിക്കുന്നതില്‍ ഞങ്ങള്‍ അതീവ ഉല്‍‌ക്കണ്ഠാകുലരാണ്. അതുകൊണ്ട് ജനാധിപത്യം എങ്ങനെയായിരിക്കണം രാഷ്ട്രീയക്കാര്‍ എങ്ങനെ ഭരിക്കണം തുടങ്ങിയ ഭാരിച്ച കാര്യങ്ങളൊക്കെ ഞങ്ങള്‍ തീരുമാനമെടുത്ത് കുഞ്ഞാടുകളെ അറിയിക്കും. ശവമടക്ക് പള്ളിപ്പറമ്പില്‍ വേണമെന്ന് ആഗ്രഹമുള്ള സകല കൂതറകളും റാന്‍ മൂളിക്കൊള്ളണം. നയവ്യക്തതക്കായി‍ ഒരു സാമ്പിള്‍ സ്ഥനാര്‍‌ത്ഥിപ്പട്ടിക താഴെ കൊടുക്കുന്നു.‍ കശ്മലന്മാര്‍ അവിശ്വാസിയാണോ വിശ്വാസിയാണോ എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു (അവിശ്വാസി) vs നാഥുറാം വിനായക് ഗോഡ്സെ (വിശ്വാസി)

പെരിയാര്‍ ഇ വി രാമസ്വാമി (അവി) vs ബാല്‍‌താക്കറേ (വി)

വി എസ് അച്ചുതാനന്ദന്‍ (അവി) vs നരേന്ദ്രമോഡി (വി)

ഭഗത് സിംഗ്(അവി) vs തടിയന്‍റവിട നസീര്‍ (വി)

ക്യാപ്റ്റന്‍ ലക്ഷ്മി (അവി) vs സന്തോഷ് മാധവന്‍ (വി)

അമര്‍ത്യ സെന്‍ (അവി) vs സ്വാമി നിത്യാനന്ദ (വി)

തസ്ലിമ നസ്രീന്‍ (അവി) vs അജ്മല്‍ അമീര്‍ കസബ് (വി)

ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ (അവി) vs ഒസാമ ബിന്‍ ലാദന്‍ (വി)

സഹോദരന്‍ അയ്യപ്പന്‍ (അവി) vs ഫാദര്‍ ജോസ് പുതൃക്കയില്‍ (വി)

സ്റ്റീഫന്‍ ഹാവ്‌ക്കിങ് (അവി) vs തോമസ് കോട്ടൂര്‍ (വി)

അരുന്ധതി റോയ് (അവി) vs സിസ്റ്റര്‍ സെഫി (വി)മേല്‍ക്കൊടുത്ത മാതൃകയില്‍ ഹോം‌വര്‍ക്ക് ചെയ്തു പരിശീലിച്ച് കുഞ്ഞാടുകള്‍ എല്ലാ വിശ്വാസി മഹാരഥന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആക്രോശിക്കുകയും വെന്തിങ്ങ കൊന്ത കുരിശ് ചെസ്റ്റിലെയും തൈസിലെയും കട്ടിങ്ങ്‌സ് എന്നിവ കാട്ടി വിരട്ടുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഇടയന്മാര്‍.
വിശ്വാസം അതാണു മക്കളേ എല്ലാം..

Monday, 4 October 2010

അമ്മായി ഗൈഡന്‍സ്

അവധിക്ക് നാട്ടില്‍ പോയി വന്നതാണ്. മലയാളനാട്ടില്‍ മലയോളം വളര്‍ന്ന (മ..ല.. മല തന്നെ) കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്ന വമ്പിച്ച പുരോഗതി കണ്ട് അന്തം‌വിട്ട ഈ അജ്ഞാനി ബ്ലോഗര്‍ തന്‍റെ അമ്പരപ്പ് സഹബ്ലോഗര്‍‌മാരുമായി പങ്കു വെച്ച് പണ്ടാറടങ്ങുന്നു. അനാദികാലം മുതല്‍ മനുഷ്യകുലത്തിലെ പൊടിമീശക്കാരായ ഇളമുറച്ചാത്തന്മാരെ 'വിദ്യ' അഭ്യസിപ്പിക്കുന്നതില്‍ ലൊക്കാലിറ്റിയിലെ അമ്മായിമാര്‍ക്കുള്ള അതിവിശേഷവും മധുരമനോജ്ഞവുമായ വിരുതിന്‍റെ പരമപ്രാധാന്യം മനസ്സിലാക്കാതെ, കരിയര്‍ ഗൈഡന്‍സ് എന്നാല്‍ മറ്റെന്തോ മാങ്ങാത്തൊലിയാണെന്ന് തെറ്റിദ്ധരിച്ച അവിവേകിയായ ഈ ബ്ലോഗര്‍ പണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ അപ്പാവിയുടെ തെറ്റിന് ഒറ്റ പെട്ട മുലച്ചികളായ അഖിലാണ്ഡമണ്ഡല അമ്മായിദൈവങ്ങളേ.. മാപ്പ്.. മാപ്പ്..