Monday, 14 June 2010

മുത്തലിക്കിന്‍റെ മാമ അവതാരം

നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന
ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................

...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ് ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )

ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്. നിത്യാനന്ദയും മുത്തലിക്കും!. ആര്‍ഷഭാരത സദാചാരമൂല്യങ്ങളുടെ സം‌രക്ഷണത്തിന് ഇതിലും സാര്‍ത്ഥകമായ സമവാക്യം ഏതുണ്ട്? ‘ഉന്നതമായ ഹൈന്ദവ മൂല്യങ്ങള്‍’ക്ക് വന്നുപെട്ട ജീര്‍ണ്ണതയില്‍ അതീവ ഉല്‍ക്കണ്ഠാകുലനാണ് ത്രേതായുഗത്തിന്റെ ഗൃഹാതുരതയില്‍ ജീവിക്കുന്ന മുത്തലിക്ക് അവര്‍കള്‍ എന്നറിയാമല്ലോ. ധാര്‍മ്മികതയുടെയും സംസ്ക്കാരത്തിന്റെയും പളുങ്കുപാത്രം പാഡ് ലോക്കിട്ട ചഡ്ഡികളിലാക്കി ഉടയാതെ സൂക്ഷിക്കേണ്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഭാരതനാരികള്‍ക്കു മാത്രമാണ് എന്നതിലും വാനരസേനയുടെ ആചാര്യന് തര്‍ക്കമില്ല. വര്‍ണ്ണവ്യ്‌വസ്ഥയുടെ അകത്തളങ്ങളിലെ സുഖകരമായ അന്ധകാരത്തിലിരുന്ന്, പുരുഷവാനരന്മാരുടെ ആയുധങ്ങള്‍ ഉഴിഞ്ഞും തേച്ചും തിളക്കിയും ഹൈന്ദവരാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളായി ഒതുങ്ങിക്കഴിയേണ്ട വനിതകള്‍, നസ്രാണിക്കും മാപ്ലക്കുമൊപ്പമിരുന്ന് തൊഴിലെടുക്കുകയും കാമുകന്മാരുമായി പബ്ബുകളും പാര്‍ക്കുകളും കയറിയിറങ്ങുകയും ചെയ്യുന്ന സാംസ്ക്കാരിക ജീര്‍ണ്ണതയില്‍നിന്നും ആര്‍ഷഭാരതത്തെ കരകയറ്റാന്‍ വാനരപ്പടയുടെ തെരുവ് യുദ്ധം മാത്രം മതിയാവില്ല. ബൌദ്ധികവും ആത്മീയവുമായ ആശയപ്രചാരണവും പരമപ്രധാനമത്രെ. ഹിന്ദുക്കളില്‍ പെണ്ണായിപ്പിറന്ന സകലതിനെയും നിത്യാനന്ദമാരുടെ ആശ്രമങ്ങളില്‍ നടക്കിരുത്തുകയല്ലാതെ മറ്റെന്തുവഴി! ‘35 ഓളം രാജ്യങ്ങളിള്‍ ഹിന്ദു ആശയങ്ങള്‍ എത്തിച്ച’ മാഹാശയനാണ് നിത്യാനന്ദസ്വാമിയെന്ന് മുത്തലിക്കണ്ണന്‍ കുളിരുകോരുന്നു. അനുഗ്രഹം ചൊരിഞ്ഞ് മലര്‍ക്കെ തുറന്നുവെച്ച നിത്യാനന്ദയുടെ ശ്രീകോവിലില്‍ മുഖം‌പൂഴ്ത്തി പ്രണമിച്ച ഒരു ഭക്ത ‘ഹിന്ദു ആശയങ്ങള്‍’ വദനമാര്‍ഗ്ഗേ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ലോകമാകെത്തന്നെ കുളിരുകോരിയതാണ്.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സദാചാരത്തിന്റെ കാവലാള്‍ ചമയുന്ന മതതീവ്രവാദികളുടെ ആദ്യ ഇരകള്‍ എന്നും സ്ത്രീകളാണ് എന്നത് ഫാസിസത്തിന്റെ ലോകനീതി. സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സം‌ശയം.

വാര്‍ത്തക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

12 comments:

ബിനോയ്//HariNav 14 June 2010 at 12:17  

ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്..

നൗഷാദ് അകമ്പാടം 14 June 2010 at 13:02  

മുത്തലിക്കിന്റെ പിന്തുണ കൂടി ഞങ്ങടെ സ്വാമിക്കെന്നറിയുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു..
സാദിഖ് ഭായിയുടെ പോസിറ്റിനു നല്‍കിയ കമന്റ് ഇവിടെയും പോസ്റ്റുന്നു..
ഒരേ വിഷയമായതിനാലാണു..

മുത്തലിക്കണ്ണന്‍ കീ ജയ്!
ആസാമിജീ കീ ജയ് !!


ഇത്തരത്തിലുള്ള എല്ലാ തരികിട തട്ടിപ്പു ആസാമികള്‍ക്കും കൂടുതല്‍ വളം വെച്ചു കൊടുക്കുന്നതില്‍
ഇവിടത്തെ മാധ്യമങ്ങല്‍ക്കുള്ള പങ്ക് ചെറുതല്ല..പത്രമാവട്ടെ ചാനലുകളാവട്ടെ രാഷ്ട്രീയ പാര്‍ട്ടികളാവട്ടെ
ഇത്തരം ആളുകളില്‍ നിന്നും പരസ്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍,പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന...
എല്ലാം വാരിക്കോരി വാങ്ങിയിട്ട് ഫുള്‍ പേജ് സ്പെഷല്‍ റിപ്പോര്‍ട്ടും ദിവ്യാല്‍ഭുതങ്ങളുടെ എപ്പിസോഡും
വച്ചു കാച്ചും.
(സര്‍,പരസ്യങ്ങളില്ലാതെ ഞങ്ങളെങ്ങനെ പിടിച്ചു നില്‍ക്കും..കോമ്മണ്‍സെന്‍സും മൂല്യങ്ങളുമൊക്കെ കടിച്ചു പിടിച്ചു നിന്നാല്‍ വീട്ടിലിരിക്കേണ്ടി വരും സാര്‍..അതു കൊണ്ടാണു...സര്‍.))
കൂടാതെ ഇവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കുമുണ്ട് വന്‍ സാമ്പത്തിക നേട്ടങ്ങള്‍....

ലൈംഗികാപവാദത്തില്‍ പെട്ട ആസ്വാമിജി (( ശ്രീമാന്‍ നീണാള്‍ വാഴട്ടെ..!!)
യുടെ കാര്യം തന്നെ നോക്കൂ..ആദ്യം തെറ്റ് നിഷേധിച്ച് പിന്നെ അത് പാവം മോര്‍ഫിങ്ങിന്റെ തലയില്‍ കെട്ടിവെച്ചു..ഉരുണ്ട് ഉരുണ്ട് താന്‍ ആണും പെണ്ണും കെട്ടവനാണെന്ന് വരെ പറയേണ്ടി വന്നു...
ഇനി ഇതാ ഇപ്പോള്‍ പഞ്ജാഗ്നി മധ്യേ തപസ്സിരിക്കുന്നു..എന്റെ ആസാമിജീ അങ്ങയുടെ എന്തൊക്കെ
നാടകങ്ങള്‍ കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടവരാണു ഞങ്ങള്‍ !...

ഇത് കൊണ്ടൊക്കെ തീരുമെന്നു കരുതിയോ..
"ഇനിയും പുതിയ ന്യൂസുമായി പത്രവാര്‍ത്തകള്‍ വരും,ടീ വീ ന്യൂസു വരും,
എക്സ്ക്ലൂസീവ് വാര്‍ത്ത വരും ദിവ്യാല്‍ഭുത സിദ്ധികള്‍ വരും..
അപ്പഴും ഏതെന്തു മെന്തെന്നു മറിയാതെ ഭജന പാടുമൊരു കഴുതക്കൂട്ടമുണ്ടാവും
പൂവെറിഞ്ഞും കാലില്‍ വീണും പരവതാനി വിരിച്ചുമവനെയെഴുന്നള്ളിക്കാന്‍..."

ആസാമിജീ കീ ജയ്!

ഈ കാലഖട്ടത്തില്‍ എങ്ങനെ ഒരു സ്വാമിജി കോഴ്സ് പഠിച്ച് സമ്പന്നനാവാമെന്ന്
ഇവിടെ വിവരിച്ചിട്ടുണ്ട്..
ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഒരു കൈ ഇവിടെ നോക്കവുന്നതാണു..!

http://entevara.blogspot.com/2010/03/blog-post.html

ഒഴാക്കന്‍. 14 June 2010 at 14:55  

:)

mannunnu 14 June 2010 at 17:01  

Gud.. plz read this as well..http://akamizhi.blogspot.com/

മുക്കുവന്‍ 14 June 2010 at 18:26  

ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്... അതെ. അദ്ദാണു.

Jishad Cronic 15 June 2010 at 14:53  
This comment has been removed by the author.
സുശീല്‍ കുമാര്‍ 15 June 2010 at 20:17  

ചക്കിക്കൊത്ത ചങ്കരന്‍. കാര്യങ്ങള്‍ വളരെ വെടിപ്പായി. തപസ്സുചെയ്ത് ഇനി എന്തൊക്കെയാണാവോ വെടിപ്പാക്കാന്‍‍ പോകുന്നത്?

kambarRm 15 June 2010 at 21:51  

ഈനാം പേച്ചിക്ക് മരപ്പട്ടി തന്നെ കൂട്ട്..,
പുതിയ അറിവുകൾക്ക് നന്ദി..
തുടരുക.

ഭായി 16 June 2010 at 12:09  

ഇവന്മാരെയൊന്നും പറഞിട്ട് കാര്യ്മില്ല മാഷേ.......
വെറുതേ നമ്മുടെ സമയം കൂടി കളയാമെന്നല്ലാതെ......

എങ്കിലും കാര്യ്ങൾ അങ് വെടിവെയ്പ്പായ് ! അത് പറയാതെ വയ്യ..:)

Vineethan 16 June 2010 at 14:26  

നിത്യാനന്ദ 35 രാജ്യങ്ങളിലെത്തിച്ച ആ "ഹിന്ദു സന്ദേശം" എന്താണോ എന്തോ ..

അല്ലെങ്കിലും ക്രിസ്ത്യന്‍ ലോബിക്കിത്‌ കിട്ടണം. അവര്‍ മുത്തലിക്‌ കൊണ്ടുവന്ന 'ലവ്‌ ജിഹാദി'നു കൂട്ടുനിന്നതല്ലെ.

chithrakaran:ചിത്രകാരന്‍ 16 June 2010 at 22:54  

മുത്തലീക്കിനും,നിത്യാനന്ദക്കുമല്ല തെറ്റുപറ്റിയത്.
ഹിന്ദു മതം എന്നാല്‍ സ്ത്രീ ലൈഗീക ചൂഷണത്തിലൂടെ
സമൂഹത്തെ വരുതിയിലാക്കുന്ന മനുഷ്യത്വഹീനമായ
ആചാരങ്ങളുടെ ക്രോഡീകരണമാണ്.
ആ മതത്തിന് തിന്മയിലേക്കെ വളരാനാകു.
മുത്തലീക്കും, നിത്യാനന്ദയും ഹിന്ദുമതത്തിന്റെ തിന്മയുടെ
ശരിയായ മാതൃകകള്‍ തന്നെ !!!
ബ്രാഹ്മന ഹിന്ദു മതം-ഇന്ത്യയെ നശിപ്പിച്ച മതം.

ആചാര്യന്‍ 17 June 2010 at 12:24  

സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സം‌ശയം.

കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ഇത്ര പരസ്യമായി പറഞ്ഞിട്ടും ഈ മൈരന്റെ രോമത്തില്‍ തൊടാന്‍ ഇന്ത്യ ഭരിക്കുന്ന തെണ്ടികല്ക് കഴിയുന്നില്ലല്ലോ?..പിന്നെ എങ്ങനെ നാട് നന്നാവാനാ?...