Tuesday, 29 June 2010

ഫുട്ബോള്‍ ഗുണ്ട്

"അങ്ങനെയിപ്പ പോണ്ട. ഫുട്ബോള് കാണണേ നിങ്ങക്ക് വീട്ടിലിരുന്ന് കണ്ടൂടേ. പാതിരാത്രീല് ഫ്രണ്ട്സിന്‍റൂടെയുള്ള ഈ കൂട്ടം‌കൂടലത്ര പന്തിയല്ലേയ്"
"എടീ ഫുട്ബോള് ഒരു ടീം പ്ലേ അല്ലേ. അതൊരു ടീമായിരുന്ന് കണ്ടാലേ ഒരു ഗുമ്മൊള്ളൂ."
"അല്ലേലും എന്‍റേം പിള്ളേരടേം കൂടെയിരിക്കുമ്പം നിങ്ങക്ക് ഗുമ്മ് വരൂല്ലല്ലോ"
"എടങ്ങേറാക്കല്ലേ പൊന്നേ, കളി തൊടങ്ങാറായി. "
"ഇന്നാരൊക്കെയാ കളി?"
"സ്പെയ്നും പോര്‍ച്ചുഗലും"
"എന്നാ സ്പെയ്നിന്‍റെ മൂന്നു കളിക്കാരടെ പേര് തെകച്ചറിയാവേ പറഞ്ഞേച്ചും പൊയ്ക്കോ. വല്യ ഫുട്ബോളു കളിക്കാരനല്ലേ"
"..."
"എന്തേ മിഴുങ്ങിയിരിക്കണേ അറിഞ്ഞൂടാല്ലേ?"
"ഹേ അതല്ല ഞാന്‍ ഓര്‍ത്തെടുക്കുവാരുന്നു.. പാബ്ലൊ പിക്കാസോ.. സൈമണ്‍ ബ്രിട്ടോ..."
"പോരാ ഇനീം ഒരു പേരൂടെ പറയണം"
"ഡെമി മൂറേ"
"ആ അങ്ങനെ വഴിക്കുവാ. കളി തീര്‍ന്നാ വേഗമിങ്ങ് വന്നേക്കണം. പെണ്ണുങ്ങക്ക് ബുദ്ധിയില്ലാന്നാ നിങ്ങടെയൊക്കെ വിചാരം എന്നെ പറ്റിക്കാന്‍ പറ്റൂല്ലാന്ന് ഇപ്പ മനസ്സിലായല്ലോ. .."
"മനസ്സിലായി പൊന്നേ, നീ ആളൊരു പുലി തന്നെ സിമ്മം"
ശുഭം

23 comments:

ബിനോയ്//HariNav 29 June 2010 at 15:33  

ഫുട്ബോള്‍ ഗുണ്ട്

ഹരീഷ് തൊടുപുഴ 29 June 2010 at 15:57  

ആ ഇരിങ്ങാലക്കൊടക്കാരിയേക്കൊണ്ടു തോറ്റു അല്ലേ..!!

krishnakumar513 29 June 2010 at 16:17  

ഹ ഹ രസകരമായിട്ടുണ്ട്.......

രഞ്ജിത് വിശ്വം I ranji 29 June 2010 at 16:44  

ഡാ കുഞ്ഞേ നീ ഇനി റിമോട്ട് അച്ഛയ്ക്ക് താ.. ഫുട് ബോള്‍ തുടങ്ങാറായി..
അച്ഛേ ഈ മഞ്ചാടി സീഡീം കൂടെ എനിക്കു കാണണാരുന്നു..
അതു നീ കളി കഴിഞ്ഞിട്ടു കണ്ടോ..
നിനക്കറിയാമോ ഈ ഫുട് ബോള്‍ ന്നു പറഞ്ഞാല്‍ വല്യ കളിയാ
നോക്കിക്കേ ചേട്ടന്മാരൊക്കെ ദേശീയ ഗാനം പാടുന്ന കണ്ടോ
കണ്ടു.. അവരെന്നാ ഫുട്ബോള്‍ തുടങ്ങാത്തെ അച്ഛേ
ഈ പാട്ടു തീരുമ്പം തുടങ്ങും..
അപ്പോ ഈ ഫുട് ബോളെന്നു പറഞ്ഞാല്‍ സീരിയലാണോ അച്ഛേ..
സീരിയലിനല്ലേ തുടങ്ങുമ്പം പാട്ടുള്ളത്..

Suraj 29 June 2010 at 17:35  

ഒരു ടീവി...സോഫസെറ്റി..4 സിക്സ്പാക്ക് ഹൈനക്കിന്‍.. കണ്ട്രാക്ക് വിടാന്‍ ഒരു പത്താള്...ഇതില്ലാതെ എന്തര് പുട്ട്ബാള് ?

ദീപു 29 June 2010 at 17:50  

സൈമൺ ബ്രിട്ടോയല്ലേ സ്പെയ്നിന്റെ ഗോൾകീപ്പർ?
:)

ഒഴാക്കന്‍. 29 June 2010 at 19:18  

റ്റോറസ്‌ ഒഴാക്കന്‍ എന്ന ഒരു കളിക്കാരന്‍ കൂടി ഇല്ലേ spain ടീമില്‍ :)

വേറെ ചില നമ്പറുകള്‍ ഉണ്ട് ഫുട്ബോള്‍ കാണാന്‍ ഈ വഴി ഒന്ന് നോക്കു

www.ozhakkan.blogspot.com

അലി 29 June 2010 at 19:31  

അപ്പോ ജോൺ ബ്രിട്ടാസോ....?

ജിവി/JiVi 29 June 2010 at 21:31  

കൊള്ളാവുന്ന ഒരു ബാറില്‍ ചെന്നിരുന്ന് കാണുന്നതല്ലേ ശരിക്കും ഗുമ്മ്.

ഷിബിന്‍ 29 June 2010 at 22:48  

ഡെമി മൂറെടെ കളി ഒന്ന് കാണണം...!!!!

കണ്ണനുണ്ണി 30 June 2010 at 01:03  

അങ്ങനെ പോര്‍ച്ചുഗലും പണി തീര്‍ന്നു വീട്ടില്‍ കയറി..:(

എറക്കാടൻ / Erakkadan 30 June 2010 at 08:31  

സംഗതി ആളു കൂടി കളി കാണാന്‍ തന്നെ രസമുള്ളൂ ..അത് സത്യം

Sulfikar 30 June 2010 at 08:41  

രാവിലെ ഇതിനെക്കാളും വലിയ ഒരു ഗുണ്ട് ശ്രീശാന്തിന്റെ വകയുണ്ട് മാതൃഭൂമിയില്‍

വാണിയംകുളം: ബ്രസീലാണ് തന്റെ ഇഷ്ട ടീമെങ്കിലും ഇത്തവണ ലോകകപ്പ് അര്‍ജന്റീനതന്നെ നേടുമെന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് സംശയമില്ല. ചൊവ്വാഴ്ച രാവിലെ തൃക്കങ്ങോട് രണ്ടുമൂര്‍ത്തിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്.

സൗത്താഫ്രിക്കയില്‍ നീലജഴ്‌സി അണിഞ്ഞു കളിക്കുന്നത് ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബ്രസീല്‍ നന്നായികളിച്ചാലും ഭാഗ്യം അര്‍ജന്റീനയ്ക്ക് തുണയാകുമെന്ന് ശ്രീശാന്ത് പറഞ്ഞു.

ശ്രീ 30 June 2010 at 08:44  

ഹ ഹ. കലക്കി.


(ഇവരു മൂന്നാളും സ്പെയിന്‍ ടീമിലായിരുന്നല്ലേ? ഹിഹി)

Unknown 30 June 2010 at 09:40  

എന്തൊക്കെ പറഞ്ഞാലും കൂടിയിരുന്നു കളികാണുന്നത് ഒരു രസം തന്നെയാണ്!
കളിക്കുന്നത് ഡെമി മുറെ ആണെങ്കില്‍ പരയുകേം വേണ്ട !!

Unknown 30 June 2010 at 09:41  
This comment has been removed by the author.
Naushu 30 June 2010 at 10:48  

കൊള്ളാം നന്നായിട്ടുണ്ട്....

സമാന്തരന്‍ 30 June 2010 at 13:32  

ആ അങ്ങനെ വഴിക്കു വാ..

നമിച്ചേന്‍, ചേച്ചിയെ..

പ്രദീപ്‌ 1 July 2010 at 15:33  

നീങ്ങ സിമ്മം തന്നെ അണ്ണാ .. സിമ്മം .

പ്രദീപ്‌ 1 July 2010 at 15:34  

ഒറ്റ പെടക്കൊഴി പോലും ഇതില്‍ കമന്റ്‌ ഇട്ടിട്ടില്ല ...

Jishad Cronic 3 July 2010 at 10:06  

ആളൊരു പുലി തന്നെ

nandakumar 3 July 2010 at 13:34  

ഹഹഹഹഹ

എന്താ ഒരു ഗുമ്മ്!!! :) പാബ്ലോ പിക്കാസോ എവിടത്തെ കളിക്കാരനാന്നാ പറഞ്ഞേ?!! :)

ഭായി 4 July 2010 at 11:06  

“ഭായി“ എന്ന പേരും കൂടി പറയാമായിരുന്നു ബിനോയ് !!! :)