Thursday, 24 December 2009

സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍

"ഹലോ കോഴി ആള്‍സയില്‍"
"ഹലോ മത്തായിച്ചാ ഇത് രായപ്പനാ"
"ആ എന്നാ രായപ്പാ രാവിലേതന്നെ? നീ കടം ചോദിച്ച കാശിനാണേ സമയം കളയണ്ട. കാലത്ത് തൊറന്നേപ്പിന്നെ മൂന്ന് കോഴി തെകച്ച് വിറ്റിട്ടില്ല."
"ഹ അതല്ലന്നേ. മത്തായിച്ചന്‍ വിവരമൊന്നുമറിഞ്ഞില്ലേ, വാര്‍ത്തയൊന്നും കേട്ടില്ലേ."
"എന്നതാടാ കാര്യം?? കോഴിപ്പനിയെങ്ങാനും പിന്നേമെറങ്ങിയോ"
"മത്തായിച്ചാ ദേണ്ടെ നമ്മടെ അമ്മച്ചിവിഷന്‍ ചാനലില് സ്ക്രോള്‍ ന്യൂസ് വന്നോണ്ടിരിക്കണു, മന്ത്രി പാക്കരന്‍റെ മോനെ പെണ്‍‌വാണിഭക്കേസില് പോലീസ് പിടിച്ചെന്ന്."
"ങ്ഹേ! ഒള്ളതാണോടാ ഈ പറയണേ. വെറുതെ കൊതിപ്പിക്കല്ലേ"
"ഒള്ളത് തന്നെ മത്തായിച്ചാ. പിടിക്കുമ്പം ചെക്കന് മുണ്ടുപോലും ഒണ്ടാരുന്നില്ലാത്രെ"
"ഹൊ! എനിക്കുമേല. കടേലൊരു റേഡിയോ പോലുമില്ലാതായിപ്പോയല്ലോ കര്‍ത്താവേ. രായപ്പാ നീ മുഴുവനും പറയടാ"
"സം‌ഭവം കണ്ടുപിടിച്ച നാട്ടാകാരീച്ചെലര് കലാപരിപാടികളൊക്കെ മൊബൈലില് പിടിച്ചിട്ടുണ്ടത്രെ. ഞങ്ങളൊക്കെ ടി വീടെ മുമ്പീന്ന് മാറാതിരിക്കുവാ. ഒടനേ കാണിക്കുവാരിക്കും."
"ഹെന്‍റെ രായപ്പാ ഞാനിപ്പ എന്നതാടാ ചെയ്യണേ. ഇരിക്കപ്പൊറുതി കിട്ടണില്ലല്ലോടാ."
"വെഷമിക്കണ്ട മത്തായിച്ചാ പുതിയ വിവരം കിട്ടണമൊറക്ക് ഞാന്‍ വിളിച്ചോണ്ടിരിക്കാം."
"മറക്കല്ലേടാ മക്കളേ. നീ ചോദിച്ച കാശ് ഞാന്‍ വൈന്നേരത്തേക്ക് ശരിയാക്കിവെച്ചേക്കാം."
-----------------
"ഹലോ മത്തായിച്ചാ പുതിയ സ്ക്രോള്‍ ന്യൂസൊണ്ട്"
"എന്നതാടാ?!"
"ചെക്കന്‍റെ കൂടെ പ്രായപൂര്‍ത്തിപോലും ആകാത്തതടക്കം നാലു പെണ്ണുങ്ങളുണ്ടാരുന്നുപോലും. ഇത്തവണ പാക്കരന്‍‌മന്ത്രീടെ ചീട്ട് കീറും."

"ഹമ്മോ, കേട്ടിട്ട് എനിക്ക് സുഗം വരണെടാ രായപ്പാ, എനിക്ക് സുഗം വരണൂ. അവനും അവളുവാരും തുണിയില്ലാണ്ട്‌ വരുമ്പം മൊബൈലിലെങ്കിലും ഒന്ന് പിടിച്ചേക്കണേ രായപ്പാ. പിന്നെ, നീ മറുത്തൊന്നും പറയല്ല്. ഇന്ന് വൈന്നേരത്തെ പൈന്‍റ് എന്‍റെ വക."
"എല്ലാം മത്തായിച്ചന്‍റെ സന്തോഷം"
--------------------
"ഹലോ മത്തായിച്ചാ ഒരു ചെറിയ പെശകൊണ്ട്"
"എന്നാ പറ്റിയെടാ?!"
"മന്ത്രീടെ മോനല്ല മരുമോനാന്നാ പുതിയ വെവരം"
"ഛെ, അതെന്നാ മറ്റേടത്തെ ഏര്‍പ്പാടാ. മരുമോന്‍‌ന്ന് തന്നെയാണോടാ, അതോ മന്ത്രീടെ രോമം‌ന്ന് വല്ലോമാണോ എഴുതിയിരിക്കണേ?"
"അല്ല മത്തായിച്ചാ മരുമോന്‍‌ന്ന് തന്നാ
ഹാ മരുമോനെങ്കി മരുമോന്‍. ഒള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം"
---------------------
"ഹലോ മത്തായിച്ചാ പിന്നേം വാര്‍ത്ത മാറി. അത് മന്ത്രി പാക്കരന്‍റെയല്ല മുന്‍‌മന്ത്രി ചങ്കരന്‍റെ മരുമോനാന്ന്."
"ഭാ! അതെന്നാ പൂ..മാനം പണിയാടാ കോപ്പന്‍ രായപ്പാ ? പിന്നെ നിന്‍റെ അമ്മാമ്മേടെ പതിനാറടിയന്തിരത്തിനാണോ വെറുതേയിരുന്ന എന്നെ പറഞ്ഞ് മോഹിപ്പിച്ചിട്ട്.."
"ഹ മത്തായിച്ചാ അതിനിപ്പ ഞാനെന്നാ ചെയ്യാനാ. അമ്മച്ചിവിഷനീ കണ്ടതല്ലേ ഞാമ്പറഞ്ഞത്? ദേ ചെക്കനേം പെണ്ണുങ്ങളേം നാട്ടുകാര് തലോടണത് മറ്റേ ചാനലീ കാണിച്ചോണ്ടിരിക്കുവാ"
"ഹോ! ഈ ചാനലുകാര് ഇത്ര കണ്ണീച്ചോരയില്ലാത്തോമ്മാരായിപ്പോയല്ലോ. ഒന്നുമല്ലേലും തന്തേം തള്ളേമൊള്ള ഒരു ചെറുക്കനല്ലേ അത്. ഇവമ്മാരോട് ചോദിക്കാനും പറയാനും ആരുമില്ലേ കര്‍ത്താവേ. റബ്ബറ് സ്ലോട്ടറ് വെട്ടണപോലല്ലേ ഇവമ്മാര് മനുഷ്യാവകാശം ലം‌ഘിച്ചിച്ചോണ്ടിരിക്കുന്നേ."

"മത്തായിച്ചാ അപ്പ വൈന്നേരത്തെ പൈന്‍റിന്‍റെ കാര്യം.."

"ഭാ, പന്നക്കഴുവേറി. എന്നാ ഒലത്തിയേനാടാ നിനക്ക് പൈന്‍റ്? ഒണ്ടാക്കിയ മനോവെഷമത്തിന് നീയൊരുഫുള്ള് എനിക്കു മേടിച്ചുതാടാ രോമം രായപ്പാ.. "
------------------

മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു

16 comments:

ബിനോയ്//HariNav 24 December 2009 at 15:46  

മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു

Baiju Elikkattoor 24 December 2009 at 16:07  

"റബ്ബറ് സ്ലോട്ടറ് വെട്ടണപോലല്ലേ ഇവമ്മാര് മനുഷ്യാവകാശം ലം‌ഘിച്ചിച്ചോണ്ടിരിക്കുന്നേ."

:)

ഉറുമ്പ്‌ /ANT 24 December 2009 at 16:09  

ന്നാലും ഇതിപ്പൊ വലിയ ചതിയായിപ്പോയല്ലാ രായപ്പാ...

അല്ല, മ്മട മനുഷാവകാശപ്രവർത്തകരൊക്കെ എവ്ടപ്പോയി?

ഭായി 24 December 2009 at 16:16  

ഇപ്പോഴത്തെ ടി വി വാര്‍ത്തകളുടെ ഒരു പോക്കേയ്..
കണ്ടുകൊണ്ടിരുന്നാല്‍ അസൂയ തോന്നും...

ഒരു പഴേ മൊഴി ഓര്‍മ്മവരുന്നു! അതൊന്ന് മ്യാഡിഫൈ ചെയ്താലിങിനിരിക്കും
“രണ്ട് നാള്‍ കൊണ്ടൊരുത്തനെ ലൈവായി തണ്ടിലേറ്റുന്നതും ടിവി തണ്ടിലേറിയവനെ ലൈവായി തള്ളി താഴെയിടുന്നതും ടിവി”

ഏതായാലും ഈ പുതുവത്സര സമ്മാനം കിലുക്കി!!

അതൊക്കെ പോകട്ടെ സാധനം മുവീലില്‍ പിടിച്ചാ??
ഒന്ന് എസ്സ് എം എസ്സ് ചെയ്തേക്കണേ..ഡോന്‍ണ്ട് മറക്ക്!!

Raveesh 24 December 2009 at 16:21  

അപ്പോ വൈകീട്ടത്തെ പൈന്റ്........

:)

രഞ്ജിത് വിശ്വം I ranji 24 December 2009 at 17:14  

ഇതൊന്നുമില്ലെങ്കില്‍ നമുക്കെന്താഘോഷം.
ബിനോയീ..

ചാനലുകാര് നമ്മുടെ ചിന്തയെ നിയന്ത്രിക്കാത്ത ഒരു പുതു വര്‍ഷം ആശംസിക്കാം..

Typist | എഴുത്തുകാരി 25 December 2009 at 16:38  

ചാനലുകാര്‍ക്കു് എല്ലാം ആഘോഷമല്ലേ, ദുരന്തങ്ങള്‍ പോലും1

ആർദ്ര ആസാദ് 26 December 2009 at 13:40  

:))

ദീപു 27 December 2009 at 23:30  

നന്നായി... പുതുവൽസരാശംശകൾ

പ്രദീപ്‌ 28 December 2009 at 00:34  

മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു.
belated Xmass wishes.
happy new year .....

Unknown 28 December 2009 at 08:36  

സൂപ്പർ...ആശംസകൾ കിടു ആയിട്ടുണ്ട്‌... മലയാളി മനസ്സിന്റെ നേർക്കാഴ്ച...

പിന്നെ ബിനോയ്ക്കും കുടുംബത്തിനും പുതുവത്സരാശംസകൾ...

ഭൂതത്താന്‍ 28 December 2009 at 12:06  

;)

മൂര്‍ത്തി 28 December 2009 at 21:13  

:)

Joker 31 December 2009 at 09:57  

ha ha ha അടിപോളി, അവറാച്ചന് കെടക്കട്ടെ എന്റെ വക ഒരു കുതിരപ്പവന്‍. :)

Unknown 3 January 2010 at 12:36  

കലക്കി, ആ ആശംസകള്‍ തിരിച്ചും.

സുല്‍ |Sul 4 January 2010 at 10:06  

ഹഹഹ
അപ്പൊ സംഗതീടെ കൊയിക്കട വെര്‍ഷനും വന്നുല്ലേ...

ഹാപ്പി ന്യൂയറേയ്...

-സുല്‍