Monday, 2 November 2009

സഖാവേ നുമ്മക്ക് നന്നാകാം

എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്?

"എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?"

നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ

"എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!"

ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്.

"ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"

ഞങ്ങടെ പോളിറ്റ്‌ബ്യൂറൊ പറഞ്ഞല്ല് നിങ്ങള് ചെയ്തോണ്ടിരുന്നത് പലതും പോക്രിത്തരാന്ന്..

"പോളിറ്റ്‌ബ്യൂറൊ അങ്ങനെയാണോ പറഞ്ഞത്?"

അങ്ങനെ തന്നേണ്. ചെയ്ത കാര്യങ്ങള് എണ്ണിയെണ്ണി പറയേം ചെയ്ത്."

എടാ മനുഷ്യമ്മാരായാ തെറ്റ് പറ്റും. അത് തിരുത്താനുള്ള മനസ്സുണ്ടാവണതല്ലേ വല്യ കാര്യം?"

തന്നെ സഗാവേ. അതുതന്നെയാണല്ലും നുമ്മക്കീ പാര്‍ട്ടിയോടുള്ള സ്നേകം. പക്ഷെ കുറേക്കാലമായിട്ട് ഈ തെറ്റുകള് ചൂണ്ടിക്കാണിച്ചവരെ നിങ്ങള് കൈകാര്യം ചെയ്ത രീതി കണ്ടാ പെറ്റതള്ള സഹിക്കൂല്ലന്നും.

"എടാ അതുപിന്നെ പാര്‍ട്ടി അച്ചടക്കം, ലെനിനിസ്റ്റ് സം‌ഘടനാ തത്വങ്ങള്‍..."

ഒവ്വ, അതൊക്കെ പുരക്കകത്തും പന്തലിലുമ്മൊക്കെ സ്ഥാനമുള്ള നിങ്ങള് പാര്‍ട്ടി മെമ്പറമ്മാര്‍ക്കല്ലേ ബാധകം സഗാവേ. പറമ്പിലും വേലിക്കലുമൊക്കെ കറങ്ങിത്തിരിഞ്ഞ് നിക്കണ ഞങ്ങളേപ്പോലുള്ളവരടെ കാര്യം മറന്നാലെങ്ങനെ? അല്ലാണ്ട് മെമ്പറമ്മാരടെ മാത്രം വോട്ട് കിട്ടിയാല് കെട്ടിവെച്ച കാശ് പോവില്ലേന്നും?

"നീയിപ്പളെന്താണീ പറഞ്ഞ് വരണത്?"

ഈ പാര്‍ട്ടിയെ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കണ ഒരുപാട് ആളോള് നിങ്ങടെ സം‌ഘടനാ സം‌വിധാനത്തിന് പുറത്തുണ്ട്. നിങ്ങള് ചെയ്യണത് ശരിയല്ലെന്ന് തോന്നിയാ അവരത് പറഞ്ഞെന്നിരിക്കും.അല്ലാണ്ട് പോളിറ്റ് ബ്യൂറോ കൂടണവരെയൊന്നും അവര് കാക്കൂല്ല. ഈ വിമര്‍‌ശനത്തിന്‍റെ പേരില് നിങ്ങള് മെക്കിട്ട് കേറിയ കാരണം ഒത്തിരിപ്പേര് പാര്‍ട്ടിയോട് പിണങ്ങി നിക്കണൊണ്ട്.

"വിമര്‍‌ശനത്തിന് ഞങ്ങള് മറുപടി പറയണ്ടേടേ"

അസഹിഷ്ണുതയേത് മറുപടിയേത് എന്ന് തിരിച്ചറിയാനൊള്ള പുത്തിയൊക്കെ നമ്മടെ നാട്ടുകാര്‍ക്കൊണ്ട് സഗാവേ. അതുമല്ല ഇപ്പഴത്തേക്കാലത്ത് മനുഷമ്മാരോട് മര്യാദക്ക് സംസാരിച്ചില്ലെങ്കി അവര് പോയി പണിനോക്കാമ്പറയും. സ്കൂളില് പിള്ളേരെ തല്ലിയ സാറിനെ കാര്‍ന്നോമ്മാര് തിരിച്ചുതല്ലണ കാലമാണ്. എല്ലാത്തിനും ഒരു മയം വേണം. നമ്മടെ ചെല നേതാക്കമ്മാരടെ വായീന്ന് വരണത് കേട്ടാ കേട്ടാ ആസകലം ചൊറിഞ്ഞ് വരും. കഠിനമായ ജീവിതാനുഭവങ്ങളുടെ എരിതീയില്‍ പാകപ്പെട്ട ഇരുമ്പുലക്ക ശൈലി എന്ന ഞായമൊന്നും ഇപ്പ ചെലവാകുവേല. ഒള്ളത് പറഞ്ഞാ മൊട്ടേന്ന് വരിയാത്ത ചെല SFIക്കാര് പിള്ളേരടെ വരെ പത്രസമ്മേളനം കാണുമ്പ പേടിയേണ്. എവമ്മാര് ശ്വാസം പിടിച്ച് പിടിച്ച് നുമ്മടെ വിജയന്‍‌മാഷിന് പറ്റിയപോല വല്ലോം വന്നുപോകുവോന്ന്. ഒരു സഹായം ചോദിച്ച് ചെല്ലാന്‍ നാട്ടുകാര്ക്ക് ധൈര്യം വരണ്ടേന്നും.?

"വേറെ എന്തൊക്കെയാടേ നെന്‍റെ പരാതികള്?"

കുറേകാലായിട്ട് പാര്‍ട്ടീം ജനോം ചന്തി‌തിരിഞ്ഞാണ് നിക്കണത്. സര്‍ക്കാരിനേക്കാളും വല്യ നെറ്റ്‌വര്‍ക്കൊള്ള പാര്‍ട്ടിയാണ് നുമ്മടേത്. പണ്ടൊക്കെ ഒരു തെരഞ്ഞെടുപ്പ് വരുമ്പം പാര്‍ട്ടീടെ കണക്കെടുപ്പുകള് കിറുകൃത്യമായിരുന്നു. ഇപ്പൊ അത് സ്ഥിരമായി തെറ്റണതെന്താന്ന് മനസ്സിലായാ? പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ക്ക്‌വരെ ജനത്തിന്‍റെ പള്‍സ് മനസിലാകാഞ്ഞിട്ടേണ്.
പിന്നെ പാര്‍ട്ടിടേം നേതാക്കളടേം ചെല കൂട്ടുകെട്ടുകള് നുമ്മക്കുണ്ടാക്കിയ ക്ഷീണം ചെറുതാന്നാണാ വിചാരം. പാര്‍ട്ടി നല്ല ഫിങ്ങ്‌ഫിങ്ങെന്ന് സ്ട്രോങ്ങായി നിക്കണ നേരത്താണ് ആ പെഴച്ച ചെക്കന്‍ മുരളീധരന്‍റെ തോളത്ത് കൈയ്യിടാമ്പോയത്. കേരളത്തിലൊരു വീട്ടിന്ന് കഞ്ഞിവെള്ളം പോലും കിട്ടൂല്ലാത്തവനാണത്. നമ്മടെ ഡിഫിക്കാര് പിള്ളേര് മുരളിക്ക് വേണ്ടി വോട്ട് പിടിക്കാനെറങ്ങണ അശ്ലീലം സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി നെലവളിച്ചിട്ടൊണ്ട്, അറിയാവാ.

"നീയടങ്ങ്, ആ കൂട്ട് നമ്മള് വിട്ടല്ലൊ"

അതുപോലെ കേരളത്തില് നുമ്മടെ പ്രധാന ശത്രു കോണ്‍ഗ്രസാണേലും അതിലും വെറുക്കപ്പെടേണ്ടവര് വര്‍ഗ്ഗീയകക്ഷികളാണെന്നാ കൊച്ചിലേമൊതല് നിങ്ങള് പറഞ്ഞ് പഠിപ്പിച്ചത്. എന്നിട്ടേണ് മദനിയേപ്പോലത്തവമ്മാരുമായി നിങ്ങള് കൂട്ടുകൂടാമ്പോയത്.

"എടാ അതിന് മദനിയെ കോടതി കുറ്റവിമുക്തനാക്കീല്ലേ"

ഒവ്വ. മദനി ബോംബ് കേസില്‍ പ്രതിയായതുകൊണ്ടല്ലല്ലും പാര്‍ട്ടി അങ്ങേരെ എതിര്‍ത്തിരുന്നത്. അതിനൊക്കെ മുമ്പേ തന്നെ അങ്ങേരടേ കൈയ്യിലിരിപ്പും വായിലിരിപ്പും നാടിന്‍റെ നാശത്തിനാന്ന് തിരിച്ചറിഞ്ഞതോണ്ടാണ് നുമ്മളൊരു നെലപാടെടുത്തത്. ജയിലീക്കെടക്കുമ്പം എല്ലാരും നെഞ്ചത്തടിക്കുവേം നെലവളിക്കുവേമൊക്കെ ചെയ്യും. ഒടനേ ദേ മാനസാന്തരം‌ന്ന് പറഞ്ഞ് അവരെ പിടിച്ച് കൂടേക്കെടത്താമ്പാടൊണ്ടോ. ഇതൊക്കെ മുസ്ലീം സമുദായത്തിനെടേല് സ്വാധീനം കൂട്ടാനാന്ന് പറയണതും മണ്ടത്തരേണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരു പൊന്നുമോന്‍റേം സഹയമില്ലാതല്ലേന്നും നുമ്മള് മലപ്പുറത്ത് അടിച്ചു കേറീത്.
അതുപോല പാര്‍ട്ടിക്ക് കാശ് വേണമെന്ന് മനസ്സിലാക്കാനൊള്ള വെവരമൊക്കെ നുമ്മക്കൊണ്ട്. പക്ഷെ ഒരുപാട് കാശ് ഒരുമിച്ച് തരണവമ്മാരുമായിട്ടൊള്ള എടവാട് നുമ്മക്ക് വേണ്ട സഗാവേ. ചെലവമ്മാരടെ കാശ് വാങ്ങി പോക്കറ്റിലിട്ടാ അവമ്മാര് വീട്ടീക്കേറിവന്ന് അമ്മേം പെങ്ങളേം ചൂണ്ടിക്കാണിക്കും. അതോണ്ട് ആ കാശിനൊള്ളത് കൊറച്ചിട്ട് നിങ്ങള് പാര്‍ട്ടി നന്നാക്കിയാ മതി. ഞങ്ങയങ്ങട് സഹിച്ച്.

"പിന്നെ ഞങ്ങളെ കുറ്റം പറയല്ല്"

ഓ ഏറ്റ്.
പിന്നെ നേതാക്കളടെ കുടും‌ബാംഗങ്ങളടെ വിശേഷമൊക്കെ പോളിറ്റ്‌ബ്യൂറോ പറഞ്ഞത് കേട്ടല്ല്. ഏതെങ്കിലും നേതാക്കമ്മാര്‍ക്ക് തലതിരിഞ്ഞ മക്കളുണ്ടായിട്ടുണ്ടെങ്കി അവരെ ചൊമക്കണ്ട പണി പാര്‍ട്ടി ചെയ്യാമ്പാടില്ലാന്ന്.

"എടാ നീയും യു ഡി എഫ് നെ സഹായിക്കണ മാദ്ധ്യമങ്ങള് പറേണ കേട്ടിട്ട്..."

ഒന്ന് ചുമ്മാതിരി സഖാവേ. ഇരുട്ടിവെളുക്കുമ്പം പോയി വര്‍ഗ്ഗശത്രുക്കള്‍ക്ക് ചമതിച്ച് കൊടുക്കണത് നിങ്ങള് നേതാക്കളേണ്. നുമ്മയല്ല. രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല. അതുകൊണ്ട് ആദ്യം നിങ്ങള് നേതാക്കള് നന്നാകാന്‍ നോക്ക്, എന്നിട്ട് മതി സ്വയം നന്നാകണത്.

ഓ ടോ: സം‌ഗതിയൊക്കെ ശരി.ഉപതെരഞ്ഞെടുപ്പില് നുമ്മ ചെയ്യണ വോട്ട് ഇടതിനാണ്. കാരണമെന്താന്നാ. ഞങ്ങ നന്നാവാമ്പോവേണ്.

25 comments:

ബിനോയ്//HariNav 2 November 2009 at 08:35  

ഞങ്ങ നന്നാവാമ്പോവേണ്.

ഫസല്‍ ബിനാലി.. 2 November 2009 at 09:06  

Narmathilaanenkilum asthikku thanne veppu...
aashamsakal...

Jijo 2 November 2009 at 10:27  

നുമ്മ പറേണത് ഇത്തിരി നേര്‍ത്തേ കേട്ടാര്‍ന്നെങ്ക്യേ കയിഞ്ഞ തെരഞ്ഞെടുപ്പില്‌ ഇത്രേം പൊട്ടി പാളീസാവാര്‍ന്നാ? നുമ്മടെ വോട്ട് പോലും വര്‍ഗ്ഗസത്രുക്കള്‍ക്കല്ലേ നുമ്മ കുത്ത്യേത്. ഇന്യായാലും നന്നാവാന്‍ നേരണ്ട്ട്ടാ.

രഞ്ജിത് വിശ്വം I ranji 2 November 2009 at 11:36  

ങ്ങ്നെ തെറ്റു പരിശോധിക്കാനും തിരുത്താനും ഒരു പാര്‍ട്ടിയെങ്കിലും ഈ ഭൂമി മലയാളത്തില്‍ ഉണ്ടല്ലോ ബിനോയീ. മറ്റുള്ള അണ്ണന്മാരൊക്കെ നന്നാവലിന്റെ സര് വജ്ഞപീഠം കയറിയിട്ടിരിക്കുന്നതിനാല്‍ ഇനി കൂടുതല്‍ എന്തു നന്നാകാന്‍ അല്ലേ..
ഞങ്ങ നന്നാവും ബിനോയി.. സത്യായിട്ടും.:)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. 2 November 2009 at 13:09  

ഇതൊക്കെ മാധ്യമസൃഷ്ടി ആണെന്ന് പറഞ്ഞു കൊഞ്ഞനം കുത്താതെ 'തിരുത്താന്‍' വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കാം.

http://jossysviewpoint.blogspot.com/2009/11/blog-post.html

suraj::സുരാജ് 2 November 2009 at 16:53  

nannaaya mathi nanna aakaruth

Anil cheleri kumaran 2 November 2009 at 20:34  

:)

മുക്കുവന്‍ 2 November 2009 at 20:40  

evidey nannaavaannnn :)

Unknown 2 November 2009 at 21:29  

പാര്‍ക്കലാം...ജയരാജ (3)-വിജയ-ബാല-ബേബി-ഐസക്ക്-ബിനീഷ് ഹരേ ഹര...

ഹരീഷ് തൊടുപുഴ 3 November 2009 at 06:07  

സഗാവേ...!!

ഇനി നാട്ടിലോട്ടു തിരിച്ചു വരുന്നില്ലേ..ഗൾഫിൽ തന്നെ കൂടാമ്പോവാണോ..!!
നുമ്മടെ മറ്റു സഖാക്കളൊക്കെ കാത്തിരിപ്പുണ്ടിവിടെ..
എന്റെ ലാപ് ടോപ്പിൽ സഖാവിന്റെ ഈ പോസ്റ്റ്
നമ്മുടെ മത്തായി സഖാവിനെ ഒന്നു കാണിച്ചിട്ടുണ്ട്...
ഹി ഹി ഹി..

ശ്രീ 3 November 2009 at 07:12  

:)

hshshshs 3 November 2009 at 11:01  

പണ്ട് കാർന്നോന്മാര് പറേണ പോലെ..
“നന്നായാൽ നട്ട് തിന്നാം
ഇല്ലേൽ ചുട്ട് തിന്നാം !”

രഘുനാഥന്‍ 4 November 2009 at 08:20  

ഹി ഹി നമ്മടെ പാര്‍ട്ടി നന്നാവൂല്ല സഗാവേ

വശംവദൻ 4 November 2009 at 14:51  

:)

ഭൂതത്താന്‍ 5 November 2009 at 11:50  

നുമ്മക്ക്‌നോക്കാം സഗാവേ ....നന്നാവോന്നരിയാല്ലോ .....നന്നായാല്‍ അവര്ക്കു നന്ന് ...ഇല്ലെങ്കില്‍ മറ്റൊല്ലോര്‍ക്ക് നന്ന് ....അപ്പം നന്നവുവല്ലേ ...അല്ലെ ..എന്ന പിന്നെ ഞാനങോട്പോകുവാ ...നന്നായിട്ട് കാണാം എന്താ ....

തൃശൂര്‍കാരന്‍ ..... 6 November 2009 at 10:16  

:-=)

പയ്യന്‍ / Payyan 9 November 2009 at 15:42  

"രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല."

അത് ഡയലോഗ്... :)

പ്രദീപ്‌ 10 November 2009 at 01:54  

ഭായി വരച്ചു കാണിക്കുന്നത് മലയാളിയുടെ മനസാണ് . നന്നാവും എന്ന് നമുക്ക് ആത്മാര്‍ത്തമായി ആഗ്രഹിക്കാം .
പക്ഷെ ഇപ്പോള്‍ എനിക്ക് പഴയ പോലെ , പാര്‍ട്ടി നല്ല രീതിയില്‍ തിരിച്ചു വരും എന്ന് പ്രതീക്ഷയില്ല .
പിണറായി വിജയന്‍ , പി .ശശി , ജയരാജന്‍ മാര്, തുടങ്ങിയവരിലൊക്കെ എങ്ങനെയാണ് പ്രതീക്ഷയര്‍പ്പിക്കുന്നത് . പുതിയ പിള്ളേരും പോര , ആത്മാര്തതയില്ലാതെ അധികാരത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ .
എങ്കിലും നമുക്ക് പ്രതീക്ഷിക്കാം . നല്ലത് സംഭവിക്കും

എല്ലാ അര്‍ത്ഥത്തിലും അന്ധകാരം നിറഞ്ഞ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ,
നാളെകളില്‍ എല്ലാം മാറും എന്ന പ്രതീക്ഷ മാത്രമാണ് ഏക ആശ്വാസം .
അതുകൊണ്ട് നമുക്കും പ്രതീക്ഷിക്കാം . നല്ലത് സംഭവിക്കും .

SreeDeviNair.ശ്രീരാഗം 10 November 2009 at 14:41  

നല്ല ശൈലി..
ഇഷ്ടമായീ..

പട്ടേപ്പാടം റാംജി 10 November 2009 at 18:31  

തിരുത്തലുകള്‍ നല്ലതുതനെ. മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിക്കുമ്പോള്‍ ആശയക്കുഴപ്പം വര്‍ദ്ധിക്കും. അവതരണം നന്നായി.

the man to walk with 11 November 2009 at 16:27  

innaleyaanu poornamaayi nannayath..:)

ഭൂമിപുത്രി 12 November 2009 at 07:44  

നൊന്തെഴുതുപ്പോയതാണല്ലേ ബിനോയ്? :-)

chithrakaran:ചിത്രകാരന്‍ 13 November 2009 at 16:06  

കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വന്നിട്ടുണ്ട്.
ഇതിലൊന്നുപോലും തിരുത്തി നന്നാകാനുള്ള ദൂരക്കാഴ്ച്ചയുള്ളവരോന്നും പാര്‍ട്ടി നേതാക്കളിലുണ്ടെന്ന് തോന്നുന്നില്ല.

★ Shine 15 November 2009 at 14:11  

angu moleennu cleaning thutangiyallo? ini namukku kaatirunnu kaanaam..!!

OAB/ഒഎബി 15 November 2009 at 23:32  

:) :‌‌)