Wednesday, 16 September 2009

എന്‍റെ മാതൃഭൂമ്യേ!!

പോള്‍‌വധവുമായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ "പോലീസുമായി ചിരിച്ചുല്ലസിച്ച് ഓം‌പ്രകാശും രാജേഷും" എന്ന തലക്കെട്ടോടെ വന്ന ഒരു വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ടാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. പത്രത്തിന്‍റെ സര്‍ക്കാര്‍ വിരോധം മനോരോഗത്തോളം വളര്‍ന്നതിന്‍റെ തെളിവായി വേണം ഈ വാര്‍ത്തയെ കാണാന്‍. ഇന്നത്തെ മാതൃഭൂമി ഇന്‍റര്‍നെറ്റ് എഡിഷന്‍റെ കേരള പേജില്‍ പോള്‍‌വധക്കേസുമായി ബന്ധപ്പെട്ട് മാത്രം പതിനാലോളം വാര്‍ത്തകളുണ്ട്. സാങ്കേതികമായോ സൃഷ്ടിപരമായോ ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്ന ഒരു വാര്‍ത്തപോലും അക്കൂട്ടത്തിലില്ല എന്നു വിലയിരുത്താന്‍ പതിവായി പത്രങ്ങള്‍ വായിച്ചുള്ള അനുഭവപരിചയം മാത്രം മതിയാകും.
മുകളില്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത തന്നെ നോക്കുക.

"..ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു ആ പോലീസ്‌ വണ്ടിയില്‍. പോലീസും ഗുണ്ടകളും ചിരിച്ചുകളിച്ച്‌ പോലീസ്‌ അകമ്പടിയോടെ ഒരു സുഖയാത്ര.."
"ചിരിച്ചുകളിച്ച്‌" എന്നതിനുപകരം "ചീട്ടുകളിച്ച്" എന്നായിരുന്നെങ്കില്‍ പത്രത്തിന്‍റെ രോഷത്തില്‍ കഴമ്പുണ്ടായിരുന്നു. "പോലീസ് അകമ്പടിയോടെ സുഖയാത്ര"!! പോലീസിനെ എന്തായാലും ഒഴിവാക്കുക വയ്യ. സുഖയാത്ര അസുഖയാത്രയാക്കാന്‍ ഗുണ്ടകളുടെ ആസനത്തില്‍ മൂലക്കുരു സന്നിവേശിപ്പിച്ച് കൊടുക്കേണ്ടി വരും!

"..ചൊവ്വാഴ്‌ച കൊല്ലത്ത്‌ പോള്‍വധക്കേസ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന കുപ്രസിദ്ധ ഗുണ്ടകളായ ഒാംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കാണാന്‍ വന്‍ ജനക്കൂട്ടം രാവിലെമുതല്‍ ചവറയിലും പരിസരത്തും കാത്തുനിന്നിരുന്നു. ഇതിനിടയിലാണ്‌ സ്റ്റേഷനിലേക്ക്‌ അപ്രതീക്ഷിതമായി ഗുണ്ടാനേതാക്കളെ വഹിച്ച പോലീസ്‌ വണ്ടി എത്തിയത്‌.."
"രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന" ജനക്കൂട്ടത്തിനിടയിലേക്ക് "അപ്രതീക്ഷിതമായി" അവതരിക്കുന്ന വിദ്യ എന്താണാവോ! ഭൂമി പിളര്‍ന്നുണ്ടായ വിടവിലൂടെ പോലീസ് വണ്ടി പൊന്തി വന്നു എന്ന് പറയാത്തത് ഭാഗ്യം.

"..ഒപ്രകാശിനെയും രാജേഷിനെയും പുറത്തിറക്കാതെ തെളിവെടുപ്പ്‌ നടത്തിയതിന്റെ ത്രില്ലിലായിരുന്നു പോലീസ്‌.."
കഷ്ടം!

"..പോലീസ്‌ വണ്ടി പിന്തുടരുന്നതുകണ്ട്‌ ആംഗ്യം കാണിച്ച്‌ ഒാംപ്രകാശും രാജേഷും ആസ്വദിച്ച്‌ ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം പോലീസും പങ്കുചേരുന്നതു കണ്ടു. മുതിര്‍ന്ന പോലിസ്‌ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഒരു ഉല്ലാസയാത്രയുടെ ആലസ്യം മാത്രമായിരുന്നു ഗുണ്ടകളുടെ മുഖത്ത്‌.."
വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓം‌പ്രകാശ് തന്‍റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍ ഇത്രയും വമനേച്ഛ ഉണ്ടാകുമായിരുന്നില്ല.

അന്ധമായ "ചിരി" വിരോധം സാധാരണ കണ്ടുവരുന്നത് അപകര്‍ഷതാബോധം മൂത്ത് ഭ്രാന്തായവര്‍ക്കാണ്. ഈ ലേഖകന്‍റെ കാര്യം അറിയില്ല. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ അധികരിച്ച ഡിമാന്‍റിന്‍റെ സമ്മര്‍ദ്ദത്തില്‍ ലേഖകന്മാര്‍ തങ്ങളുടെ കുട്ടികളെവരെ രചനക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് തോന്നിക്കും‌വിധമാണ് പല സൃഷ്ടികളുടെയും ഭാഷാനിലവാരം. മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്.

14 comments:

ബിനോയ്//HariNav 16 September 2009 at 11:59  

മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്

ഉസ്മാനിക്ക 16 September 2009 at 12:12  

ബിനോയീ,

ഇത് ഇപ്പോ കൈവിട്ട കളിയാ അവന്മാരുടേത് .

താഴെത്തെ ന്യൂസ് കണ്ട് കാണുമല്ലോ അല്ലേ

http://www.mathrubhumi.com/story.php?id=55076&cat=&sub=&subit=&pageno=3#

ഇനി ഇതൂടെ കണ്ടാൽ എല്ലാം ശുഭം !!

http://nextdoornerd.blogspot.com/2009/09/hannan-enquiery-into-truth.html

http://pappoos.blogspot.com/2009/09/blog-post.html

ബിനോയ്//HariNav 16 September 2009 at 12:23  

ഉസ്മാനിക്കാ, ആദ്യത്തെയും അവസാനത്തെയും ലിങ്കുകള്‍ കണ്ടിരുന്നു. സാമാന്യബുദ്ധിയുള്ള ആര്‍ക്കും സം‌ശയം ജനിപ്പിക്കുന്ന അവകാശവാദങ്ങളായിരുന്നു ആ വര്‍ത്തയിലുണ്ടായിരുന്നത്. അത് സമാഹരിച്ച ലേഖകനും പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും നല്ല നമസ്ക്കാരം :)

അനൂപ് :: anoop 16 September 2009 at 12:25  

അക്രമം തന്നെ!

Anonymous 16 September 2009 at 13:29  

മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്


good..!
you will stick on your statement after two years.

രഞ്ജിത് വിശ്വം I ranji 16 September 2009 at 13:44  

പോളിനെ കുത്തിക്കൊന്നെന്നു പോലീസ് കണ്ടെത്തിയ കാരി ഇവര്‍ക്കൊക്കെ പുണ്യാളന്‍..പോളിന്റെ കൂടെ യാത്ര ചെയ്ത ഗുണ്ടാസ് പ്രതികള്‍.. കുറ്റവാളികള്‍..അവരു കഴിഞ്ഞ ജന്മത്തിലെന്നോ ഡി വൈ എഫ് ഐക്കാരായിരുന്നത്രെ. ഗുണ്ടകളെക്കൂട്ടി യാത്ര ചെയ്ത പോള്‍ പഞ്ച പാവം. അവന്റെ പെണ്ണ് കേസുകെട്ടുകളും മയക്കുമരുന്നിടപാടുമെല്ലാം വെറും വെറും കുട്ടിക്കളി.പയ്യന്‍ മുത്തൂറ്റേതല്ലേ.. വീട്ടില്‍ കാശില്ലേ അപ്പോള്‍ അതൊക്കെയാകാം..മാത്രുഭൂമി മുതലാളിമാരുടെയും സ്ഥിതി മറിച്ചല്ലല്ലോ..

Areekkodan | അരീക്കോടന്‍ 16 September 2009 at 13:54  

No comments on political newses of Mathrubhumi after Loksabha Election.

ബിനോയ്//HariNav 16 September 2009 at 16:15  

Anony, I may not stick on and it's not relevant here. If you feel that the articles like the above ones are not absurd and not immature, then enjoy it. Cheers. Thanks for the visit :)

Suraj 17 September 2009 at 00:27  

വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓം‌പ്രകാശ് തന്‍റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍...

ROFL !

സുദേവ് 17 September 2009 at 09:02  

ഈ വൃത്തികെട്ട രാഷ്ട്രീയക്കാരും അതിലും വൃത്തികെട്ട പത്രങ്ങളും ,അതിലും അതിലും വൃത്തികെട്ട ഗുണ്ടകളും എല്ലാവരും കൂടി കേരളത്തിനെ എവിടെ കൊണ്ട് ചെന്നെത്തിക്കും ആവോ ?

karimeen/കരിമീന്‍ 17 September 2009 at 13:49  

പുത്തനച്ചി പുരപ്പുറം തൂക്കും. വീരന്റെ യു.ഡി.എഫ്.കല്യാണം അടുത്തമാസമല്യോ......

vidurar 26 September 2009 at 17:12  

I agree with your comments . you can log on to my blog

vidurar-factsonly.blogspot.com

Riyan. 2 October 2009 at 21:58  

മനോരമ പറയുന്നത് മനസ്സിലാക്കാം, മാതൃഭൂമി എന്ത് കണ്ടിട്ടാ കുരയ്ക്കുന്നത്?! പൌള്‍ ജോര്‍ജ് പുണ്യാളന്റെ അത്ഭുത പ്രവൃത്തികള്‍ ഒന്നും പത്രത്തില്‍ വരാത്തതെന്ത്‌?!
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ divorce വാങ്ങി വീട്ടിലിരിക്കുന്നത് ഈ പുണ്യവാന്‍ കാരണമാണെന്ന് കേള്‍ക്കുന്നു. ശരിയാണോ? ഗുണ്ടാ തലവന്മാരെ ഉപദേശിച്ചു നന്നാക്കാനാണോ രണ്ടു ദിവസം ഒരു വണ്ടിയില്‍ യാത്ര ചെയ്ത് കേരളം മൊത്തം കറങ്ങിയത്‌?

Unknown 8 October 2009 at 13:21  

ഇവിടെയാണ് സഖാവ് പിണറായി മുൻപൊരിക്കൽ പറഞ്ഞ മാധ്യമ സിന്ഡിക്കേറ്റിന്റെ പ്രസക്തി.ഇതിൽ ഒരല്പം സത്യമില്ലാതില്ല.