Sunday, 13 September 2009

ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം

മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു. ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ. മനസാക്ഷിക്കൊരു ബൂസ്റ്റ് കിട്ടാന്‍ പണ്ടത്തെ ചില വിപ്ലവസ്മരണകളുമുണ്ട്. ഈ കേസും പുക്കാറുമൊക്കെ ഒന്നു കഴിഞ്ഞുകിട്ടിയാല്‍ അണ്ണനിനി വെച്ചടി വെച്ചടി കയറ്റമായിരിക്കും. നുമ്മടെ ബിസിനസ്സിന് അത്യാവശ്യം വേണ്ട റോ മെറ്റീരിയം മനുശ്ശമ്മാരുടെ പേടിയാണ്. അതിപ്പം ചാനലുകാരും പത്രക്കാരുമൊക്കെ കൈയ്യയച്ചു സഹായിച്ച് വേണ്ടുവോളം ഒത്തുകിട്ടീട്ടുണ്ട്. എന്തിനധികം! ചെല തലതിരിഞ്ഞ മന്ത്രിപുത്രന്മാരുടെ ചങ്ങായിയാണ് എന്ന പേര് മതിയാകും വിലപേശലില്ലാതെ കൊട്ടേഷന്‍ തേടിവരാന്‍.

വെറുമൊരു പിന്തിരിപ്പന്‍ ചുവ മാത്രമുണ്ടായിരുന്ന "മന്ത്രിപുത്രന്‍" എന്ന സാദാ മലയാളപദത്തിന് "ഗബ്ബാര്‍‌സിങ്", "കാലമാടന്‍" എന്നൊക്കെ പറയും‌പോലുള്ള മാരക എഫക്ട് ഉണ്ടാക്കിയെടുത്ത മറ്റേ കരുപ്പിനെ സമ്മതിക്കണം. സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്. ഈ മൊതലിനെ സ്ഥിരമായി സഹിക്കുന്ന തന്ത അടുത്ത ഇലക്ഷനില്‍ സഹതാപവോട്ടിന്‍റെ മാത്രം ബലത്തില്‍ ജയിച്ചുകയറാന്‍ എല്ലാ സാധ്യതയുമുണ്ട്.

അന്ന് അച്ചുമാമനെ തോല്പ്പിച്ച് ആഭ്യന്തരം പിടിച്ചുവാങ്ങി കോക്കിരി കാട്ടിയപ്പോള്‍‍ ഇമ്മാതിരി പാരയാവും എന്ന് കരുതിയില്ല. കലിപ്പ് കൂട്ടാനുംവേണ്ടി പിണറായി സഖാവ് ഈയിടെയായി പിടവിട്ട ഒരു മിസ്റ്ററി ലൈനിലാണ്. പത്രസമ്മേളനങ്ങള് നടത്തി എന്തരൊക്കെയോ പറയുന്നു. വഴിയേ പോകുന്നവന്‍റെയൊക്കെ വായില്‍ കോലിട്ടുകുത്തി സുഭിക്ഷമായി തെറിവിളി കേള്‍ക്കുന്നു, ഒരുവീതം പാര്‍ട്ടിക്കാരെയും കേള്‍പ്പിക്കുന്നു. കൈരളി തുറക്കുമ്പോള്‍ മനോരമവിഷന്‍ കാണുന്നു, ഏഷ്യനെറ്റ് വെക്കുമ്പോള്‍ കൈരളി കാണുന്നു.. ആകെ കണ്‍ഫൂസനായല്ലോ എന്ന് അണികളും. നമ്മുടെ പാര്‍ട്ടിക്ക് ഇതിലെന്താ കാര്യം. പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!


ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..

13 comments:

ബിനോയ്//HariNav 13 September 2009 at 18:37  

പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!

രഞ്ജിത് വിശ്വം I ranji 13 September 2009 at 19:32  

ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..

ഇനി പറഞ്ഞാല്‍ അച്ഛന്‍ ക്ഷമിച്ചാലും നുമ്മള്‍ ക്ഷമിക്കില്ല.. ജാഗ്രതൈ..:) ഇത് മാധ്യമക്കണ്ണ് ആയിപ്പോയോ എന്നൊരു സംശയം..മറുവശത്തും കാണില്ലേ എന്തെങ്കിലും സത്യം..എല്ലാവരും കൂടി ഇത്രമാത്രം അടച്ചാക്ഷേപിക്കാന്‍ മാത്രം മോശമായിപ്പോയോ നമ്മുടെ പാര്‍ട്ടി ..ഇല്ലെന്നാണെനിക്കു തോന്നുന്നത്..
ഏറ്റവും കുറഞ്ഞത് തെറ്റ് ചെയ്തു എന്നും അത് തിരുത്തുമെന്നും പറയുന്നെങ്കിലും ഇല്ലേ..
പത്രക്കാരനും ചാനലുകാരനും വിചാരിച്ചാല്‍ ആരെയും നല്ലവനും മോശക്കാരനുമാക്കാം എന്ന സ്ഥിതി എന്തായാലും ഒരു ജനാധിപത്യ സമൂഹത്തിനു ഗുണകരമാകില്ല..
അവരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ കൂടി നാം വിളിച്ചു പറയണം.. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..

ജിവി/JiVi 13 September 2009 at 20:31  

കൈരളി ചാനലില്‍ മനോരമ വിഷം കണ്ടുകഴിഞ്ഞിട്ടും ബിനോയിക്ക് തോന്നിയത് പാര്‍ട്ടിക്കിട്ട് ചൊറിയാന്‍. എന്നിട്ട് ഡാഡിയോട് സോറിയും. ബിനോയ് തൊടുപുഴയെയും ബിനീഷ് കൊടിയേരിയെയും ഒരേ വണ്ടിക്ക് കെട്ടണം.

Unknown 13 September 2009 at 20:35  

:)

ബിനോയ്//HariNav 13 September 2009 at 21:15  

ഹ ഹ ജീവി സഖാവെ ചെറിയ ചൊറിച്ചില്‍ കൊണ്ടൊന്നും ഇറങ്ങുന്ന വിഷമല്ല മനോരമയുടേതെന്ന് ലോകര്‍ക്കറിയുന്ന കാര്യമാണ്. അയ്യപ്പ ബൈജുവിനെ തല്ലുന്ന ലാഘവത്തോടെ പോള്‍ ജോര്‍ജ്ജ് വധക്കേസില്‍ പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും നാലാളുകൂടുന്നിടത്തെല്ലാം എടുത്തിട്ടലക്കുന്നത് കാണുമ്പോഴുള്ള കലിപ്പാണ് ഇവിടെ ചൊറിഞ്ഞുതീര്‍ത്തത്. തുടക്കത്തിലേതന്നെ ഈ കേസില്‍ പാര്‍ട്ടി പ്രതിരോധത്തിലായതിന്‍റെ കാരണം മുന്‍പറഞ്ഞ മന്ത്രിപുത്രനും ഓം‌പ്രകാശുമായുള്ള ബന്ധമല്ലേ. അതിന് ഇപ്പോഴത്തെ കൊലപാതകവുമായി ഒരു ബന്ധവും ആരും ആരോപിക്കുന്നില്ലെങ്കിലും തൂറിയവനെ ചുമന്ന് പാര്‍ട്ടിയും നാറുന്നു. ഈ ചെറുപ്പക്കാരന്‍ കഴിഞ്ഞ കുറെ കാലങ്ങളായി സംഘടനക്ക് വരുത്തിവെച്ച ഡാമേജിന്‍റെ അളവുവെച്ച്, കണ്ണൂരാണെങ്കില്‍ പത്ത് പൈപ്പ് ബോംബെങ്കിലും ലവന്‍റെ നിറുകയില്‍ പൊട്ടിക്കേണ്ട സമയമായി. ഇത്തരം സമ്മര്‍ദ്ദങ്ങളുടെ ഫലമായല്ലേ പിണറായിക്ക് രണ്ടുതവണ പത്രസമ്മേളനം നടത്തേണ്ടിവന്നത്. പാര്‍ട്ടിക്ക് എടുപ്പത് പ്രശ്നങ്ങള്‍ വേറെയുണ്ട്. പിന്നെ എന്തിനാ എന്‍റെ JIVI സഖാവേ ഈ മാതിരി മുടിയനായ പുത്രന്മാരെ ചുമക്കേണ്ട ബാദ്ധ്യതകൂടി ഏറ്റെടുക്കുന്നത്. വായനക്ക് നന്ദി :)

രഞ്ജിത്ത്, മുകളിലെഴുതിയത് വായിച്ചല്ലോ. നന്ദി :))

KPS നന്ദി :)

തൃശൂര്‍കാരന്‍ ..... 13 September 2009 at 22:18  

:-)
കൊള്ളാം..

ജിവി/JiVi 13 September 2009 at 22:45  

ഒരു ബിനീഷ് കോടിയേരിയെവെച്ച് പാര്‍ട്ടിക്കുമേല്‍ തോന്ന്യാസം കാട്ടുമ്പോള്‍ അതിന്റെമേല്‍ ബിനോയിയും ചൊറിയേണ്ടതുണ്ടായിരുന്നോ എന്നേ ചോദിച്ചുള്ളൂ. ഒരു നല്ല കമ്മ്യൂണിസ്റ്റിന്റെ മകന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ബിനോയിയുടെ സോദ്ദേശപരമായ ഈ നല്ല നര്‍മ്മക്കുറിപ്പ് ‘ഉയര്‍ത്തപ്പെടും’.
അങ്ങനെ രണ്ടുവ്യത്യസ്ത രീതികളില്‍ ബിനോയിയും ബിനീഷും പാര്‍ട്ടിവിരുദ്ധരുടെ ആയുധമാകും.

ബിനോയിയുടെ നര്‍മ്മം ആസ്വാദ്യകരം. ആ നല്ല നര്‍മ്മത്തിന് ഇങ്ങനെ ഗൌരവമായി ഒരു കമന്റിടേണ്ടിവന്നതില്‍ ഖേദവുമുണ്ട്.

Anonymous 14 September 2009 at 08:28  

“മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു. ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ.“
-------------
“ഒരു ബിനീഷ് കോടിയേരിയെവെച്ച് പാര്‍ട്ടിക്കുമേല്‍ തോന്ന്യാസം കാട്ടുമ്പോള്‍ അതിന്റെമേല്‍ ബിനോയിയും ചൊറിയേണ്ടതുണ്ടായിരുന്നോ എന്നേ ചോദിച്ചുള്ളൂ. ഒരു നല്ല കമ്മ്യൂണിസ്റ്റിന്റെ മകന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ബിനോയിയുടെ സോദ്ദേശപരമായ ഈ നല്ല നര്‍മ്മക്കുറിപ്പ് ‘ഉയര്‍ത്തപ്പെടും’.
അങ്ങനെ രണ്ടുവ്യത്യസ്ത രീതികളില്‍ ബിനോയിയും ബിനീഷും പാര്‍ട്ടിവിരുദ്ധരുടെ ആയുധമാകും.“


പാവം പാര്‍ട്ടി പിന്താങ്ങികള്‍ക്കെല്ലാം സമനില തെറ്റി എന്നു തോന്നുന്നു. പാര്‍ട്ടി എന്ന ദൈവത്തിന് അലോരസമുണ്ടാക്കുന്ന നര്‍മ്മം പോലും പാടില്ല.

കേരളത്തിലെ ജനം മുഴുവന്‍ പൊട്ടന്മാരല്ലേ പാര്‍ട്ടിയും, പാര്‍ട്ടി വിരുദ്ധരും പറയുന്നത് അപ്പാടെ അങ്ങു വിശ്വസ്സിക്കാന്‍.

വശംവദൻ 14 September 2009 at 09:09  

:)

VEERU 14 September 2009 at 14:04  

ബിനോയിയേ...എന്തേലും പറയാന്നു കരുതി വന്നതാ..ഇതിപ്പോൾ വിഷയം അങ്ങോട്ടു വല്യ നിശ്ശല്യാത്തതായിപ്പോയി..അതോണ്ടു നോ കമന്റ്സ്.. ആശംസകൾ !!

ശ്രീ 14 September 2009 at 17:51  

:)

മുക്കുവന്‍ 14 September 2009 at 18:38  

സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്..
ഹഹഹഹഹഹ്...

കൊടു കൈ മച്ചാ...

ഹരീഷ് തൊടുപുഴ 15 September 2009 at 19:03  

ന്നാലും ന്റെ ബിനോയി മാഷേ, അച്ചനു ഞാനും കൂടി ഇന്നലെ എത്ര പ്രാവശ്യം പറഞ്ഞതാ.. നമ്മടെ പാർട്ടിക്കിട്ട് വേണ്ടാ വേണ്ടാന്നു..
കേൾക്കത്തില്ലാല്ലേ..

:)