Saturday, 20 February 2010

ബാച്ചിലര്‍ കശ്മലന്‍‌സ്

ഗള്‍ഫിലെ Forced bachelors ന്‍റെ സങ്കടങ്ങളേക്കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. വിരഹവേദന, ഗൃഹാതുരത്വം.. തേങ്ങാക്കൊല!
ഞങ്ങള്‍ വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..

ഷാര്‍ജ റോളയിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍‌ഡിങ്ങ് കവാടം

23 comments:

ബിനോയ്//HariNav 20 February 2010 at 11:09  

വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..

Seema Menon 20 February 2010 at 11:27  

ഒരു സിന്ദൂരങട് നീട്ടി വരച്ചോളൂ.

ശ്രീ 20 February 2010 at 11:41  

:)

Raveesh 20 February 2010 at 11:46  

ഇതെവിടുന്ന് തപ്പി ?

Rare Rose 20 February 2010 at 12:40  

:)

ഷിബിന്‍ 20 February 2010 at 13:19  

ഇത് വല്ല ബുന്ഗാളികളെ ഉദ്ദേശിച്ചു ഉള്ളതാകുമെന്നു നമ്മള്‍ മലബാരികള്‍ക്ക് ആശ്വസിക്കാം..

താരകൻ 20 February 2010 at 13:31  

അപ്പോ മാര്യെജ് സർട്ടിഫിക്കറ്റും കയ്യിൽ വച്ചു വേണ്ടി വരും നടക്കാൻ..

രഞ്ജിത് വിശ്വം I ranji 20 February 2010 at 13:54  

ഈ കല്യാണം കഴിച്ച പുംഗവന്മാരെല്ലാം പണ്ട് ഈ അപ്പി ബാച്ചി അല്ലാര്ന്നോ ബിനോയീ.. താഴെ നിന്നു അതു വിളിച്ചു ചോദിക്കണം ഹല്ല പിന്നെ.. പോലീസ് നമുക്ക് പുല്ലാ (ആണോ അയിരിക്കും അല്ലേ) :-)

Naseef U Areacode 20 February 2010 at 13:54  

ബാച്ചിലേഴ്സിന്റെ ഏരിയയില്‍ നമുക്കും ഒരു ബോര്‍ഡ് വെച്ചാലോ??
computer tips

അനോണി ആന്റണി 20 February 2010 at 14:24  

ബാച്ചിലര്‍ എന്ന വാക്കിന്റെ മൂലാര്ത്ഥം ഗതിയില്ലാത്തവന്‍, ദര്രിദ്രന്‍, തൊഴുത്തില്‍ ഉറങ്ങുന്നവന്‍ എന്നൊക്കെയാണ്‌. ആ ഒറിജിനല്‍ അര്‍ത്ഥത്തില്‍ ഇന്നു ബാച്ചിലര്‍ എന്നു വിളിക്കുന്ന ഒരേയൊരു നാട് ഇതായിരിക്കണം.

റോളയിലെ ബാച്ചിലര്‍ പ്രശ്നം ഒരു ചരിത്ര സംഭവമാണു ബിനോയ്. ആദിയില്‍ ഒന്നുമില്ലായിരുന്നു. പിന്നെ എന്തെങ്കിലും ഉണ്ടാക്കണമെന്നു വന്നപ്പോള്‍ കുറേ കൂലിപ്പണിക്കാര്‍ വേണ്ടി വന്നു. അവര്‍ പല സ്ഥലങ്ങളില്‍ കോളനിയായി, ഉറുമ്പിന്‍ കോളനി പോലെ റോളയിലെ പല പഴയ കെട്ടിടങ്ങളും അവര്‍ക്ക് കമ്പനി അക്കോമൊഡേഷന്‍ ആയി. അന്നൊന്നും ഇവരും കുറേ ഹോള്‍സെയില്‍ കടകളും അവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്ന മറ്റു വര്‍ക്കേര്‍സും ഒഴിച്ചാല്‍ റോളയില്‍ ഒന്നുമില്ലായിരുന്നു.

പ്രസിദ്ധമായ ഫ്രൈഡേ മീറ്റുകള്‍ (നാട്ടില്‍ നിന്നും എത്തുന്നവര്‍ കൊണ്ടുവരുന്ന കത്തുകുത്ത്, പലഹാരം തുടങ്ങിയവ ആളുകളെ എത്തിക്കുന്ന കമ്യൂണിറ്റി പോസ്റ്റല്‍ സര്‍‌വീസ്) റോള പാര്‍ക്കിലായിരുന്നു. ഇവിടെ ബാച്ചികള്‍ ജനിച്ചു, വളര്‍ന്നു, തളര്‍ന്നു, ചിലര്‍ ചത്തു, പലര്‍ തിരിച്ചു പോയി, കൂടുതല്‍ ആള്‍ വന്നു അങ്ങനെ പോയി.

ദുബായില്‍ റെന്റ് കൂടി തുടങ്ങിയപ്പോള്‍ ഷാര്‍ജയിലും കൂടി. "ഫ്യാമിലികള്‍" താമസിക്കാന്‍ അഫോര്‍ഡബിള്‍ പ്ലേസ് ഇല്ലാതെ അല്‍‌നാദ, അല്‍ ഖാന്‍, ബുഹൈറ, അബുഷഗാര... ദൂരോട്ട് ദൂരോട്ട് പോയി റോളയിലും എത്തി (പലരും അതു കഴിഞ്ഞങ്ങ് അജ്മാനിലും പോയി). ഇങ്ങനെ കുടിയേറിയ ഫാമിലികള്‍ കെട്ടിട ഉടമകള്‍ക്ക് ബാച്ചിലര്‍മാരെക്കാള്‍ പ്രിയപ്പെട്ടവരായി- ഒന്ന് - ഫ്ലാറ്റില്‍ ആളിന്റെ എണ്ണം കുറവ്, രണ്ട്- സ്ഥലം വൃത്തിയായി സൂക്ഷിക്കും, മൂന്ന് - സ്വന്തം പോക്കറ്റില്‍ നിന്നു ചെക്കു തരുന്ന ഇവര്‍ക്കു ബാര്‍ഗെയിനിങ്ങ് പവര്‍ ഇല്ല വര്‍ഷാവര്‍ഷം റെന്റ് കൂട്ടാം.

അങ്ങനെ ബാച്ചിക്കോട്ടയില്‍ ഫാമിലികള്‍ നുഴഞ്ഞു കയറി കുറച്ചു കഴിഞ്ഞപ്പോള്‍ കെട്ടിട ഉടമകള്‍ ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റി സമ്മര്‍ദ്ദം തുടങ്ങി. കൂട്ടത്തില്‍ ചിലര്‍ ഫാമിലിയെന്ന വ്യാജേന വേശ്യാവൃത്തിയും തുടങ്ങിയെന്ന് അറിയുന്നു, ഡിമാന്‍ഡ് ഏറ്റവും കൂടുതലുള്ള ഏരിയ അല്ലേ.

ബാച്ചിലര്‍മാര്‍- പ്രത്യേകിച്ച് പത്തും ഇരുപതും വര്‍ഷമായി നാടു കണ്ടിട്ടില്ലാത്ത വെറും കൂലിപ്പണിക്കാര്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ നിത്യമായി. കള്ള മദ്യം വില്‍ക്കല്‍, അടിപിടി, തുടങ്ങി ഈ ചേരിയില്‍ നിത്യവൃത്തിയായിരുന്ന പലതും വരത്തന്മാരായ ഫാമിലികള്‍ക്ക് അസഹ്യവും അപകടവും ആയിത്തുടങ്ങി. പലപ്പോഴും ഫാമിലി-ആണ്‌ ഏകാകിയും ബാച്ചിലര്‍മാര്‍ കൂട്ടത്തോടെയും ആയതിനാല്‍ മിണ്ടാതെ പോകാനേ കഴിഞ്ഞിട്ടുമുള്ളൂ. ഫാമിലി ഫ്ലഡ് ആയതോടെ ബാച്ചിലര്‍മാര്‍ക്ക്- പലപ്പോഴും ഫ്ലാറ്റ് കിട്ടാതെയായി. അങ്ങനെ ഇസ്രയേല്‍ പലസ്തീന്‍ പോലെ ഫാമിലിക്കോളനികള്‍ ബാച്ചിമാരെ തെരുവിലാക്കും എന്ന അവസ്ഥയായി.


ഇതിനു പോം വഴി ബാച്ചിലര്‍ കോട്ടകള്‍ സര്‍ക്കാര്‍ പരിപാലിക്കുക അവിടെ ഫാമിലി കയറാതെ നോക്കുക, താമസ സൗകര്യങ്ങളും മറ്റും കമ്പനി ഉറപ്പു വരുത്തുന്നുണ്ടെന്ന് പരിശോധന നടത്തുക എന്നതാണ്‌. ദുബായിലെ സോനാപ്പൂര്‍ ക്യാമ്പ് ഇത്തരത്തില്‍ ഒന്നാണ്‌.

ഓഫ്:
ബാച്ചിലര്‍ എന്നാല്‍ അവിവാഹിതന്‍ എന്ന അര്‍ത്ഥമേയില്ല. കുടുംബം കൂടെ ഇല്ലാത്തവന്‍ എന്ന അര്‍ത്ഥവും ഇല്ല. കൂലിപ്പണിക്കാരന്‍, ദരിദ്രന്‍, സംഘം ചേര്‍ന്ന് താമസിക്കുന്നവന്‍ എന്നൊക്കെയേ ഉള്ളൂ. ഏത് ഫാമിലി ഒണ്‍ളി ബില്‍ഡിങ്ങിലും ഒറ്റക്കു ചെന്ന് ഫ്ലാറ്റിനു കോണ്ട്രാക്റ്റ് ഒപ്പിടാം- ഷെയര്‍ ചെയ്യരുത് എന്നു മാത്രം. ശ്രമിച്ചു നോക്കൂ!

ബിനോയ്//HariNav 20 February 2010 at 15:52  

അന്തോണിച്ചാ, റോളാചരിത്രത്തിന്‍റെ ഒരു റഫറന്‍സ് പീസായിരിക്കട്ടെ ഈ കമന്‍റ്. റോള ബാച്ചിലേര്‍‌സിന്‍റെ (അന്തോണിച്ചന്‍ പറഞ്ഞപോലെ കൂലിപ്പണിക്കാരന്‍റെ) മാത്രമായിരുന്ന കാലത്തിന്‍റെ അവസാനഘട്ടങ്ങള്‍ എനിക്കും ഓര്‍മ്മയുണ്ട്. ഏതാനം ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള റോളാ സ്ക്വയറിലെ വാരാന്ത്യത്തില്‍ തൃശ്ശൂര്‍ പൂരത്തെ അനിസ്മരിപ്പിക്കുന്ന ജനസാഗരം. (പൂരം കണ്ടിട്ടുള്ളവര്‍ക്കേ ഈ ഉപമയുടെ 'സംഗതി' മനസ്സിലാകൂ). ഷാര്‍ജ്ജയില്‍ പാര്‍പ്പുറപ്പിച്ച കാലത്ത് ഒരു വീക്കെന്‍റില്‍ ഈ പൂര‍ത്തിനിടയില്‍ പെട്ടുപോയതിന്‍റെ ഓര്‍മ്മ ഇന്നുമുണ്ട്. വെള്ളിയാഴ്ച്ചകളില്‍ റോളയിലെ ഓരോ തരി മണ്ണും അവര്‍ക്ക് സ്വന്തം. വാഹനങ്ങളുടെ ബോണറ്റില്‍ കൈയ്യൂന്നി നിര്‍ത്തിയാണവര്‍ റോഡ് ക്രോസ് ചെയ്യുക. റോഡുകളും ഷോപ്പുകളും റസ്റ്ററണ്ടുകളും എല്ലാം അവരുടെ മാത്രം. അക്കാലത്തെ ഒരു ബാച്ചിലര്‍ ന്യൂ ഇയര്‍ ആഘോഷം ഷാര്‍ജ്ജയിലെ സണ്‍റൈസ് ബില്‍‌ഡിങ്ങിന്‍റെ ഏഴാം നിലയിലെ ഒരു സുഹൃത്തിന്‍റെ ഫ്ലാറ്റില്‍‌നിന്നു കണ്ടതിന്‍റെ അത്ഭുതം ഇന്നും അടങ്ങിയിട്ടില്ല. നാട്ടിലെ ഉല്‍സവങ്ങളും പള്ളിപ്പെരുന്നാളുകളും അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഇടറോഡുകളില്‍‌നിന്നും ഗലികളില്‍ നിന്നും കൊട്ടും പാട്ടുമായി റോളാ സ്ക്വയറിലേക്ക് ഒഴുകിയെത്തുന്ന ബാച്ചിലര്‍ സം‌ഘങ്ങള്‍. തമാശയാസ്വദിച്ച് ബൈക്കുകളില്‍ കറങ്ങുന്ന പോലീസുകാര്‍.. അതൊക്കെ ഒരു കാലം. ഇന്ന് ദുബായില്‍ നിന്നും ചീറിയടിച്ച സുനാമിയില്‍ കൂടൊഴിഞ്ഞ് പോയിരിക്കുന്നു സകലരും. തൊഴിലാളികള്‍‌ക്കായുള്ള ബസുകള്‍ക്ക് പോലും ഇന്ന് റോളയില്‍ നിയന്ത്രണമുണ്ട്.

റോള വഴി വന്ന സകലര്‍ക്കും നണ്ട്രി :)

Unknown 20 February 2010 at 19:02  

ഇതിന്റെ ഉടമസ്ഥൻ ആള് കലിപ്പാണല്ലൊ!!!


ഒരു സംശയം ഈ ബിൽഡിങ്ങിലേ നാത്തൂർ (വാച്ച്മാൻ) അയാളുടെ കുടുംബത്തോടൊപ്പമാണോ താമസിക്കുന്നത് :)

Anil cheleri kumaran 20 February 2010 at 19:09  

എന്തായാലും അനോണി തകര്‍ത്തു.

പ്രദീപ്‌ 21 February 2010 at 02:19  

ഹരി നവ് അച്ചായോ , സുഖം തന്നെയല്ലേ?

ഭായി 21 February 2010 at 07:33  

അനോണി ആന്റണിയുടെ കമന്റ് പഴയ പണ്ട് കാലത്തെ എന്റെ റോളാ ജീവിതം ഓര്‍മ്മപ്പെടുത്തുവാന്‍ ഉപകരിച്ചു! അതെ അതൊക്കെതന്നെയായിരുന്നു അന്ന് റോള.
എത്ര നല്ല നാളുകളായിരുന്നു അത്...ഹാ..!!

ബിനോയ് ഈ ബോര്‍ഡ് ഞാനും കണ്ടിരുന്നു.
ഒരു ക്ലിനിക്കില്‍ പോകാന്‍ വേണ്ടി ഒറ്റക്ക് പോയതായിരുന്നു.ഈ ബോര്‍ഡ് കണ്ട് അടുത്ത ബില്‍ഡിംഗിലെ ക്ലിനിക്കില്‍ പോയി.
വെറുതേ എന്തിനാ പോലീസിന് ആക്ഷന്‍ ടേക്കാന്‍ നമ്മള്‍ നിന്നുകൊടുക്കുന്നത് എന്നുകരുതി!

വാഴക്കോടന്‍ ‍// vazhakodan 21 February 2010 at 10:47  

നീ ബാച്ചിലറായി താമസിച്ചത് ഈ ബില്‍ഡിങ്ങിലല്ലേ? അതിനു ശേഷമാണ് ഈ പോസ്റ്റര്‍ പതിച്ചതെന്ന് പറയപ്പെടുന്നല്ലോ? ഈസ് ഇറ്റ് ട്രൂ??? :)

ഒഴാക്കന്‍. 21 February 2010 at 13:47  

:)

രാജീവ്‌ .എ . കുറുപ്പ് 22 February 2010 at 09:22  

ഞാന്‍ ഗള്‍ഫില്‍ ഉണ്ടായിരുന്ന സമയത്ത് ഈ നിയമം നടപ്പിലാക്കി വരുന്നു എന്ന് എന്റെ ബോസ്സ് പറഞ്ഞു അറിഞ്ഞിരുന്നു, അന്ന് നേരെ ചൊവ്വേ ശമ്പളം പോലും കിട്ടി തുടങ്ങിയിരുന്നില്ല എങ്കിലും നേരെ വീട്ടില്‍ ഫോണ്‍ ചെയ്തു അമ്മയോട് പറഞ്ഞു എത്രയും പെട്ടന്ന് ഒരു പെണ്ണ് നോക്കി കൊള്ളാന്‍.

പലതും ഓര്‍ത്തു ബിനോയ്‌ ഈ കുറിപ്പ്, നന്ദി

രഘുനാഥന്‍ 22 February 2010 at 14:25  

ഹി ഹി ഹി..ബിനോയീ...

എറക്കാടൻ / Erakkadan 24 February 2010 at 08:50  

ഇതു ചേട്ടന്റെ നേരെ എതിരുള്ള ബിൽഡിംഗ്‌ തന്നെ..അല്ലെങ്കിൽ ഈ ബോർഡ്‌ വക്കില്ല.

Typist | എഴുത്തുകാരി 24 February 2010 at 14:52  

ഇതെന്തു കഥ എന്നു ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. ഇല്ല, ചോദിക്കുന്നില്ല, അനോണി ആന്റണിയുടെ വിശദമായ കമെന്റു കണ്ടു.

സാല്‍ജോҐsaljo 27 February 2010 at 09:12  

രാവിലെ കലിപ്പ് കൂടി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം വീടന്വേഷിച്ച് നടക്കുമ്പോള്‍ രണ്ട് ബാച്ചിലേഴ്സാണെന്ന് പറയുമ്പോള്‍ എല്ലാവനും പുച്ഛം. കണ്ണുതെറ്റിയാല്‍ സ്ത്രീകളെ കയറിപ്പിടിക്കുമെന്നാണിവന്റെയൊക്കെ ധാരണ. എന്നിട്ട് കക്കൂസ്-സമാനമായ ബില്‍ഡിംഗുകള്‍ ബാച്ചിലേഴ്സിനുള്ളതുമാണ്.


എഴുതണമെന്നുണ്ട്. ഒരു മൂന്നുമാസം കഴിഞ്ഞോട്ടെ.

വശംവദൻ 7 March 2010 at 11:29  

:)