നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന
ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................
...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ് ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )
ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്. നിത്യാനന്ദയും മുത്തലിക്കും!. ആര്‍ഷഭാരത സദാചാരമൂല്യങ്ങളുടെ സംരക്ഷണത്തിന് ഇതിലും സാര്‍ത്ഥകമായ സമവാക്യം ഏതുണ്ട്? ‘ഉന്നതമായ ഹൈന്ദവ മൂല്യങ്ങള്‍’ക്ക് വന്നുപെട്ട ജീര്‍ണ്ണതയില്‍ അതീവ ഉല്‍ക്കണ്ഠാകുലനാണ് ത്രേതായുഗത്തിന്റെ ഗൃഹാതുരതയില്‍

ജീവിക്കുന്ന മുത്തലിക്ക് അവര്‍കള്‍ എന്നറിയാമല്ലോ. ധാര്‍മ്മികതയുടെയും സംസ്ക്കാരത്തിന്റെയും പളുങ്കുപാത്രം പാഡ് ലോക്കിട്ട ചഡ്ഡികളിലാക്കി ഉടയാതെ സൂക്ഷിക്കേണ്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഭാരതനാരികള്‍ക്കു മാത്രമാണ് എന്നതിലും വാനരസേനയുടെ ആചാര്യന് തര്‍ക്കമില്ല. വര്‍ണ്ണവ്യ്‌വസ്ഥയുടെ അകത്തളങ്ങളിലെ സുഖകരമായ അന്ധകാരത്തിലിരുന്ന്, പുരുഷവാനരന്മാരുടെ ആയുധങ്ങള്‍ ഉഴിഞ്ഞും തേച്ചും തിളക്കിയും ഹൈന്ദവരാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളായി ഒതുങ്ങിക്കഴിയേണ്ട വനിതകള്‍, നസ്രാണിക്കും മാപ്ലക്കുമൊപ്പമിരുന്ന് തൊഴിലെടുക്കുകയും കാമുകന്മാരുമായി പബ്ബുകളും പാര്‍ക്കുകളും കയറിയിറങ്ങുകയും ചെയ്യുന്ന സാംസ്ക്കാരിക ജീര്‍ണ്ണതയില്‍നിന്നും ആര്‍ഷഭാരതത്തെ കരകയറ്റാന്‍ വാനരപ്പടയുടെ തെരുവ് യുദ്ധം മാത്രം മതിയാവില്ല

. ബൌദ്ധികവും ആത്മീയവുമായ ആശയപ്രചാരണവും പരമപ്രധാനമത്രെ. ഹിന്ദുക്കളില്‍ പെണ്ണായിപ്പിറന്ന സകലതിനെയും നിത്യാനന്ദമാരുടെ ആശ്രമങ്ങളില്‍ നടക്കിരുത്തുകയല്ലാതെ മറ്റെന്തുവഴി! ‘35 ഓളം രാജ്യങ്ങളിള്‍ ഹിന്ദു ആശയങ്ങള്‍ എത്തിച്ച’ മാഹാശയനാണ് നിത്യാനന്ദസ്വാമിയെന്ന് മുത്തലിക്കണ്ണന്‍ കുളിരുകോരുന്നു. അനുഗ്രഹം ചൊരിഞ്ഞ് മലര്‍ക്കെ തുറന്നുവെച്ച നിത്യാനന്ദയുടെ ശ്രീകോവിലില്‍ മുഖംപൂഴ്ത്തി പ്രണമിച്ച ഒരു ഭക്ത ‘ഹിന്ദു ആശയങ്ങള്‍’ വദനമാര്‍ഗ്ഗേ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ലോകമാകെത്തന്നെ കുളിരുകോരിയതാണ്.
സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സദാചാരത്തിന്റെ കാവലാള്‍ ചമയുന്ന മതതീവ്രവാദികളുടെ ആദ്യ ഇരകള്‍ എന്നും സ്ത്രീകളാണ് എന്നത് ഫാസിസത്തിന്റെ ലോകനീതി. സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍
കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സംശയം.