Wednesday, 20 May 2009

സന്തോഷ് മാധവന് സ്വീകരണം!

2025 MAY 20
ബഹു പാര്‍ട്ടി സെക്രട്ടറി അറിയുന്നതിലേക്കായി മാനസാന്തരപ്പെട്ട സന്തോഷ് മാധവ സ്വാമികള്‍ എഴുതുന്നത്,

കഴിഞ്ഞ് കുറെ നാളുകളായി എന്‍റെ അളിയന്‍ പ്ലാത്തറ സുരാജനും മറ്റനുയായികളും താങ്കളുമായി നടത്തിവന്ന ചര്‍ച്ചകളുടെ ബാക്കിയാണ് ഈ കത്ത്. താങ്കള്‍ക്കറിയാവുന്നതുപോലെ പതിനാറു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം അടുത്തമാസം ഞാന്‍ ‌മോചിതനാകുകയാണ്. കഴിഞ്ഞ മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും എന്‍റെയും അനുയായികളുടെയും പിന്തുണ താങ്കളുടെ പാര്‍ട്ടിക്കായിരുന്നു എന്നു ഞാന്‍ ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ. പല വെറൈറ്റി ദുഷ്ടശക്തികളുടെ സ്വാധീനത്താല്‍ വിഘടിച്ചു പോയിരുന്ന ഈഴവ വോട്ടുകള്‍ നമ്മുടെ മുന്നണിക്ക് അനുകൂലമാക്കാന്‍ ഞങ്ങളുടെ പിന്തുണ സഹായകരമായി എന്ന് തെളിയിക്കപ്പെട്ടതാണ്.

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ നമ്മള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞതിന് എന്‍റെ അഭിനന്ദനം അറിയിക്കട്ടെ. എന്‍റെ ജാതിക്കാരുടെ വോട്ടുകള്‍ അപ്പാടെ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടല്‍ മാത്രമല്ല താങ്കളുടെ ഈ തീരുമാനത്തിനു പിന്നിലുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിയും. എന്നെയും അനുയായികളെയും മുന്നണിയില്‍ എടുത്തില്ലെങ്കില്‍ ഞാന്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പാവപ്പെട്ട പെണ്‍കുട്ടികളെ പൂജാമുറിയിലിട്ടു പീഡിപ്പിച്ച് നീലച്ചിത്രമെടുത്തു രസിക്കുന്ന പഴയ നീചവഴികളിലേക്ക് തിരിച്ചുപോകാനിടയുണ്ടെന്ന് അവര്‍ക്കറിയാം. അപ്പോള്‍‌പിന്നെ അവരുടെ അമ്മപെങ്ങന്‍‌മാരുടെ മാനം രക്ഷിക്കനുള്ള എളുപ്പവഴി എന്നെ മുന്നണിയില്‍ എടുക്കുകയാണെന്ന് വ്യക്തമാണല്ലോ. പാര്‍ട്ടി മുന്‍‌കാലങ്ങളിലെടുത്ത പല നിലപാടുകളും അത് തെളിയിച്ചതാണ്.

ജയില്‍ മോചിതനായി വരുമ്പോള്‍ എന്നെ സ്വീകരിച്ചാദരിക്കാനായി താങ്കളൊരുക്കുന്ന ചടങ്ങ് സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള ഉറച്ച താക്കീതായിരിക്കണം. അതിലേക്കായി ചുരുങ്ങിയത് നാല് മന്ത്രിമാരെങ്കിലും പങ്കെടുക്കേണ്ടതുണ്ട് എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍‌നിന്നും ചടങ്ങിനെത്തുന്ന എന്‍റെ പഴയ പീഡനാനുയായികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പാടാക്കാന്‍ ശ്രദ്ധിക്കുമല്ലോ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വാഹനങ്ങള്‍ ഒരുക്കുന്നതായിരിക്കും നല്ലത്. ഞങ്ങളെ മുന്നണിയില്‍ എടുക്കുന്ന പ്രഖ്യാപനം ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് അവര്‍ പഴയ നേരമ്പോക്കുകളൊന്നും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. പ്രഖ്യാപനം ഉണ്ടായാലുടന്‍ ഞാന്‍ അതിനുള്ള സ്വിച്ച് ഇടുന്നതായിരിക്കും.

മുന്നണിയെ ശക്തിപ്പെടുത്താനുള്ള സജീവമായ പ്രവര്ത്തനങ്ങള്‍ ഞാന്‍ ജയിലിലും തുടരുന്നുണ്ട് എന്നറിയാമല്ലോ. മാറാട് കേസില്‍ ശ്ക്ഷിക്കപ്പെട്ട അരയന്‍‌മാര്‍, അതേ കേസില്‍ അകത്തുള്ള മുസ്ലീമുകള്‍, അഭയ കേസില്‍ അകപ്പെട്ട അച്ചന്‍‌മാര്‍, വിവിധ കൊലപാതക പിടിച്ചുപറി കേസുകളില്‍ പ്രതികളായ നായന്മാര്‍, വെള്ളാള പിള്ളമാര്‍, പറയന്മാര്‍, പുലയന്മാര്‍, മലമ്പണ്ഡാരങ്ങള്‍ തുടങ്ങി നാനാജാതി മതസ്ഥര്‍ ജയില്‍ ചാടിയോ ശിക്ഷ തീര്‍ന്നോ പുറത്തുവന്നാലുടന്‍ നമ്മുടെ മുന്നണിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി ഈ സമുദായക്കാരായ സകല വിവരദോഷികളും നമ്മുടെ മുന്നണിക്ക് ക്യൂനിന്ന് വോട്ടുചെയ്യും എന്ന് പറയേണ്ടതില്ലല്ലോ. കിഴക്കന്‍ മലകളില്‍ "തോപ്പാളര്‍" എന്നൊരു വര്‍ഗ്ഗം ഉള്ളതായി കേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ നിന്നാരും ജയിലില്‍ ഇല്ലാത്തതുകൊണ്ട് വിപ്ലവം നടപ്പാക്കുന്നത് വൈകാന്‍ സാദ്ധ്യതയുണ്ട്.

ഞങ്ങളെ മുന്നണിയില്‍ ചേര്‍ക്കുന്നതിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ "വരട്ടുവാദി", "വികസനവിരോധി", "ബക്കറ്റ് കോരി" തുടങ്ങിയ വിശേഷണനങ്ങള്‍ കൊടുത്ത് സകല ചെറ്റകളേയും പാര്‍ട്ടിയില്‍‌നിന്നും പുറത്താക്കേണ്ടതുണ്ട് എന്നും ഓറ്മ്മിപ്പിക്കട്ടെ. കൂടുതല്‍ ആലോചനകള്‍ക്കായി ഞാന്‍ വീണ്ടും ബന്ധപ്പെടുന്നതാണ്. സ്വീകരണച്ചടങ്ങ് ഗംഭീരമാക്കുവാന്‍ എല്ലാ ആശംസകളും നേരുന്നു.

സ്വന്തം

പുതിയ(Brand New) സന്തോഷ് മാധവ സ്വാമികള്‍

8 comments:

ബിനോയ് 20 May 2009 at 14:06  

സന്തോഷ് മാധവന് മധുരപ്പതിനാറ് :)

maramaakri 20 May 2009 at 15:43  

ha ha :)

കാപ്പിലാന്‍ 20 May 2009 at 16:20  

:)

...പകല്‍കിനാവന്‍...daYdreamEr... 20 May 2009 at 16:50  

ഹഹ.. '
ബിനോയ്‌ യെ നീ സൂക്ഷിച്ചോ..
മാറാട് കേസില്‍ ശ്ക്ഷിക്കപ്പെട്ട അരയന്‍‌മാര്‍, അതേ കേസില്‍ അകത്തുള്ള മുസ്ലീമുകള്‍, അഭയ കേസില്‍ അകപ്പെട്ട അച്ചന്‍‌മാര്‍, വിവിധ കൊലപാതക പിടിച്ചുപറി കേസുകളില്‍ പ്രതികളായ നായന്മാര്‍, വെള്ളാള പിള്ളമാര്‍, പറയന്മാര്‍, പുലയന്മാര്‍, മലമ്പണ്ഡാരങ്ങള്‍ തുടങ്ങി നാനാജാതി മതസ്ഥര്‍...
എല്ലാരുടെയും ഇടി ഉറപ്പാ...!!
പിന്നെ സന്തോഷ്‌ മാധവന്റെ വക വേറെയും.. !!
:D

വാഴക്കോടന്‍ ‍// vazhakodan 20 May 2009 at 18:20  

മതേതരത്വം നടപ്പിലുള്ള ഒന്ന് രണ്ടു ഇടങ്ങളില്‍ നിന്നും ശ്രദ്ധേയമായ ഒരിടമാണ് ജയില്‍. അവിടുന്ന് വരുന്ന ആ മതേതര വാദിയെ തീര്‍ച്ചയായും നമ്മടെ പാര്‍ട്ടിയിലെടുക്കണം. പിന്നെ അധികം വൈകാതെ സന്തോഷ്‌ മാധവനെ രാഷ്ട്രം ആദരിക്കും എന്നുമുള്ള വാര്‍ത്തകള്‍ കിട്ടിയ വിവരം അറിയിക്കട്ടെ! :)

hAnLLaLaTh 21 May 2009 at 16:47  

വിധി കേട്ടിട്ടും ആ കുണാപ്പന്‍ പുഞ്ചിരിച്ചു പോലും..
അവന്റെ ഒടുക്കത്തെ ഒരു ചിരി...!

പോസ്റ്റ്‌ കൊള്ളാം കേട്ടോ...

കല്യാണിക്കുട്ടി 22 May 2009 at 14:19  

hahaha...................
:-)

ബിനോയ് 23 May 2009 at 07:49  

മരമാക്രി, കാപ്പിലാന്‍, വായനക്ക് നന്ദി :)

പകല്‍‌ജീ, തല്ലുകൊള്ളുന്നതിലും സോഷ്യലിസം :)

വാഴേ, മതേതരത്വം കാണണമെങ്കില്‍ ജയിലില്‍‌ത്തന്നെ പോകണം എന്ന അവസ്ഥ് ഉണ്ടാകാതിരിക്കട്ടെ :)

hAnLLaLaTh, ഓന്‍ ചിരിക്കട്ടെ. ഇതവന്‍റെ ഒടുക്കത്തെ ചിരിയാ :)

കല്യാണിക്കുട്ടി, നന്ദി